വനത്തിന്റെ നിഗൂഡമായ ശാന്തത കുതിരകളുടെ കുളമ്പടി ശബ്ദത്താൽ നഷ്ടപ്പെട്ടു....
സൈന്യം നാലായി തിരിഞ്ഞു നാല് വഴികളിലായി നീങ്ങി ....
രുദ്രനും കുമാരിയും അവർക്ക് വീതിക്കപ്പെട്ട സേനയുമായി വനത്തിലേയ്ക്ക് പ്രവേശിച്ചു.....
പോകും വഴി മനുഷ്യരുടെ പാതി തിന്ന ശവങ്ങൾ അവരുടെ കണ്ണിൽ പ്പെട്ടു....
അവർ വിചാരിക്കുന്നതിനും മേലെയാണ് അവരെ കാത്ത് നിൽക്കുന്ന അപകടങ്ങൾ....
ഉൾക്കാട്ടിലെയ്ക്ക് പ്രവേശിച്ചതും....
എവിടെയോ ഒരു കൂട്ട മുരൾച്ച കെട്ടു.....
എന്താണ് അത് എന്ന് നോക്കാൻ അവർ കുറച്ചു നേരം നിശബ്ദരായി ......
അപ്പോൾ അതാ ആ മുരൾച്ച അടുത്ത് വന്നു....
ഇരുട്ടിൽ അവർ തിളങ്ങുന്ന കുറേയെറേ കണ്ണുകൾ കണ്ടു....
നിലാവിന്റെ വെളിച്ചത്തിൽ
അവർ ആ അപകടം ശരിക്കും അവർ കണ്ടു...
വേട്ട പട്ടികൾ ....
ഒന്നും രണ്ടുമല്ല
60 എണ്ണം...
ഇത് കാട്ടിൽ സ്വാഭാവികമായി കാണുന്ന ഇനം അല്ല രുദ്രൻ മനസ്സിലായി .....
അപ്പോൾ ആ വേട്ട പട്ടികൾക്ക് പിന്നിലായി ശത്രു സേനയുടെ മുദ്രയുള്ള പട ചട്ട ധരിച്ച പടയാളികൾ.....
വേട്ട പട്ടികളേ മാറ്റിയാൽ മാത്രമേ ശത്രുക്കൾക്കു നേരെ അടുക്കാൻ കഴിയൂ ....
കുമാരി തന്റെ കൈവശം ഉള്ള രണ്ടു തീ പന്തങ്ങളും കത്തിച്ചു...
കുമാരി യുടെ ബുദ്ധി മനസ്സിലാക്കിയ രുദ്രൻ എല്ലാ പടയാളികളോടും കൈവശമുള്ള പന്തങ്ങൾ എല്ലാം തന്നെ കത്തിക്കാൻ ആവശ്യപ്പെട്ടു....
താനും കത്തിച്ചു.....
അതിന് ശേഷം കുതിര പുറത്ത് കയറി പന്തങ്ങൾ കൈയിൽ പിടിച്ച് നേരെ നീട്ടി മുന്നോട്ടു കുതിച്ചു.....
200 ഓളം പന്തങ്ങൾ ഒരുമിച്ച് ഒരു തീഗോളം കണക്കെ വരുന്നത് കണ്ട നായ്ക്കൾ പരിഭ്രാന്തരായി കുരച്ചു കൊണ്ടു ചിതറി ഓടി......
കുമാരി തന്റെ അമ്പ് കൊണ്ട് ശരമഴ പേയിച്ചു...
രുദ്രനും പടയാളികളും കുതിര പുറത്ത് നിന്നിറങ്ങി ശതുക്കൾക്കു നേരേ വാളുകളുമായി ചാടി....
തൂവെള്ള നിറമുള്ള ചന്ദ്രൻ ചുവന്ന കുറിയണീക്കുന്നത് പോലെ ശതുക്കളുടെ രക്തം വാളുകളിൽ നിന്ന് തെറിച്ച് വാനിലേയ്ക്ക് ഉയർന്നു....
നിമിഷ നേരം കൊണ്ടു ശത്രുക്കൾ നിലം പരിശായി .....
വീണ്ടും കുറവൻ മല ലക്ഷ്യമാക്കി സൈന്യം നീങ്ങി...
വീണ്ടും ഒരു മുരൾച്ച കെട്ട് കുമാരി ഒന്നു തിരിഞ്ഞു നോക്കി ....
തന്റെ യജമാനൻമാരുടെ ശരീരം തിന്നുന്ന വേട്ട പട്ടികളേ കണ്ടു....
സൂര്യൻ ഉദിക്കുന്നതിന് രണ്ടു നാഴിക ബാക്കി ഉള്ളപ്പോൾ കുറവൻ മലയുടെ നാൽ ദിക്കിലും സൈന്യം വളഞ്ഞു....
ശത്രു സൈന്യവും ആയുധവും പേറി മലയ്ക്ക് താഴെ ഇറങ്ങി....
പിന്നീട് ഉള്ള രണ്ട് നാഴികൾ യുദ്ധത്തിന്റെതായിരുന്നു ....
തീ ബാണങ്ങളും കുന്തങ്ങളുമെല്ലാം വായുവിൽ ശത്രുക്കളെ ലക്ഷ്യമാക്കി പാഞ്ഞു....
ഇരുട്ടും കണ്ണുകളിലെയ്ക്ക് തെറിച്ചു കയറിയ രക്തവും കൊണ്ട് കണ്ണ് മൂടിപ്പോയ ശ(തുക്കൾ സൂര്യൻ ഉദിച്ചപ്പോൾ അവരുടേ തോൽവി സമ്മതിച്ചു....
മഹാ സേനന്റെ പുത്രനും ശത്രു പക്ഷ പട നായകനുമായ വീര സേനൻ കുമാരിയ്ക്ക് മുന്നിൽ കീഴടങ്ങി .....
"ഇവനെ കൊന്നു കളയു രുദ്രാ ...., നമ്മുടെ രാജ്യത്ത് പട്ടിണി വിതച്ച ഇവന്റെ അച്ഛൻ ഉള്ള ശിക്ഷയാകട്ടെ ഇവന്റെ തലയില്ലാത്ത ജഢം" സൈനികർ ആർത്തിരമ്പി...
രുദ്രൻ വാൾ ഉറയിൽ നിന്ന് ഊരി....
അപ്പോൾ കുമാരി ഇടപ്പെട്ടു" നിൽക്കു ഇവനെ കൊല്ലാൻ പാടില്ല ...."
സൈനികർ ഒന്ന് ആശ്ചര്യപ്പെട്ടു....
" ഇവർ ചെയ്തത് തെറ്റ് ആണെങ്കിലും ഇവർ നദിയെ വഴി തിരിച്ചത് ഇവരുടെ ജനങ്ങളുടെ പട്ടിണി അകലാൻ ആണ്.."
" നദി ഒഴുകുന്നത് നമ്മുടെ രാജ്യത്ത് ആണെങ്കിലും വെള്ളത്തിൽ എല്ലാ മനുഷ്യർക്കും അവകാശം ഉണ്ട്. അതിനാൽ ജലം രണ്ടു കൂട്ടർക്കും കിട്ടുന്ന രീതി ആലോച്ചിക്കണം...
അതിന് ചർച്ചയ്ക്കായി മഹാ സേനൻ നെ നമ്മുടെ രാജ്യത്തിലേയ്ക്ക് വിളിച്ച് വരുത്തും...
അതു വരെ വീര സേനനെ തടവറയിൽ കിടക്കട്ടെ"
" ഇതാണ് എന്റെ തീരുമാനം ഇത് എതിർക്കാൻ ആർക്കെങ്കിലും ഭാവം ഉണ്ടോ....."
ഒരക്ഷരം ആരും മിണ്ടീയില്ല...
മടക്ക യാത്രയ്ക്കു തുടങ്ങാൻ നേരം രുദ്രൻ കുമാരി യേ കണ്ടു പറഞ്ഞു " കുമാരി ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്ര പക്വത യോടെ പേരു മാറിയ കുമാരി തന്നെയാണ് ഈ രാജ്യം ഭരിക്കേണ്ടത്....
നിങ്ങളുടെ കൂടെ ഞാനും ഉണ്ടാകും"
കുമാരി ചെറിയ ഒരു പുഞ്ചിരി തൂകി തിരിഞ്ഞു നടക്കാൻ തുടങ്ങി....
അപ്പോൾ രുദ്രൻ ഓർത്തു
കുമാരിയുടെ പേര് അറിയിലല്ലോ .... ചോദിച്ചതുമില്ല.....
"കുമാരി ക്ഷമിക്കണം. ഒരു തവണ അവിടുത്തെ പേര് പറഞ്ഞാലും...."
ഉദിച്ചുയരുന്ന സൂര്യന്റെ ചുവട്ടിൽ നിന്ന് കൊണ്ടു ചെറു പുഞ്ചിരി തൂകി എന്നാൽ തികഞ്ഞ ആത്മവിശ്വാസത്തിൽ കുമാരി പറഞ്ഞു .....
" ജാൻവി മഹേശ്വരി" (The end)