ഇത് ഒരു രാജകുമാരിയുടെ കഥയാണ്. ഐശ്വര്യം ക്ഷയിച്ചു പോകുന്ന ഒരു രാജ്യത്തെ വയസ്സായ ഒരു
മഹാരാജാവിന്റെയും രാജ്ഞിയുടെയും എക പുത്രിയുടെ കഥ..
രാജ്യത്തിന്റെ ഐശ്വര്യം വീണ്ടേ ടുക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അത് പരിഹരിക്കാനും തന്റെ പ്രായം ഒരു തടസ്സം ആണ് എന്ന് മനസ്സിലാക്കിയ രാജാവ് രാജ്യ ഭരണം വച്ച് ഒഴിയാൻ നിർബന്ധിതനായി.
രാജ്യഭരണം ആർക്ക് കൈമാറും ..
പല ചിരിക്കുന്ന മുഖങ്ങൾ രാജാവിന്റെ മുന്നിൽ തെളിഞ്ഞു...
പക്ഷേ ആ ചിരികൾക്കു പിന്നിൽ മറഞ്ഞിരിക്കുന്ന ദുഷ്ടത ഈ രാജ്യത്തെ ആകമാനം നശിപ്പിക്കും...
എന്തു ചെയ്യും...
പെട്ടെന്ന് അതാ ദർബാറിലേക്ക് പ്രവേശിക്കുന്ന രാജകുമാരി....
രാജാവ് ഒന്നു ഞെട്ടി...
രാജകുമാരി തന്റെ ദുഖത്തിൽ നിന്നും മോചിതയായിട്ടുള്ള വരവാണ്...
താൻ കൊടുത്ത സ്നേഹത്തിന് പകരമായി വഞ്ചന മാത്രം തിരിച്ചു തന്നവർ മനസ്സിൽ ഏൽപ്പിച്ച മുറിവുകളുടെ വേദനയിൽ നിന്നും രാജകുമാരി മുക്തി നേടിയിരിക്കുന്നു.....
" പിതാവേ ഞാൻ പോകാം ... ജനങ്ങളിലേയ്ക്ക് ഇറങ്ങി അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഞാൻ ഒറ്റയ്ക്ക് പോകാം".
"കുമാരി ഒറ്റക്കോ...." എന്ന് ചിലർ
" അതിനുള്ള സാമർഥ്യം നിനക്കുണ്ടോ" എന്ന് മറ്റു ചിലർ ....
"കുമാരിയുടെ തുണയ്ക്ക് ഒരു കാവൽ പട കൂടി അയക്കണം"
എന്നിങ്ങനെ രാജകുമാരിയെ പരിഹസിച്ച് പലരും പലതും പറഞ്ഞു..
അപ്പോൾ രാജാവ് നോക്കിയത് കുമാരിയുടെ കണ്ണിലേക്കാണ് ....
വേദനകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഉറച്ച തീരുമാനം എടുക്കാൻ കഴിവുളളവരുടെ കണ്ണുകളിൽ മാത്രം കാണുന്ന ഒരു തിളക്കം രാജൻ കണ്ടു...
ഭൂരിയോളം സ്നേഹവും സഹനവും കൈമുതലായിട്ടുള്ള പെണ്ണിന്റെ ശക്തിയേ കുറച്ചു കണ്ട എല്ലാവരോടുമായി രാജൻ ഇങ്ങനെ പറഞ്ഞു..
"എന്റെ മകൾ തന്നെ പോകും ഒറ്റയ്ക്ക് തന്നെ...."
അങ്ങനെ ആ രാജകുമാരി തന്റെ ജീവിതത്തെ തന്നെ മാറ്റാൻ കഴിവുള്ള ഒരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്........ (next part tomorrow)