ചില മനുഷ്യരൊക്കെ അടുത്തുണ്ടായിരുന്നുവെങ്കിലെന്ന് ആശിച്ച് പോകുന്ന സമയങ്ങളുണ്ടാകാറുണ്ട്! സാമീപ്യം കൊണ്ട് ആശ്വാസവും സ്നേഹവുമൊരുക്കുന്ന മനുഷ്യരെയത്രയും മിസ് ചെയ്യാറുമുണ്ട്!ഓര്മയിലെപ്പോഴും ഓടിവന്ന് കൊണ്ടിരിക്കുന്നൊരാളെ വിളിച്ച് "എനിക്ക് നിങ്ങളെ നന്നായി മിസ് ചെയ്യുന്നു "എന്ന് പറയുന്നതിന്റെ സ്നേഹവും സ്നേഹപ്രകടനങ്ങളും അത്രയും ആഴമേറിയതുമാണ്!
അത്രയും ആത്മാർത്ഥതയുള്ള " ഐ മിസ് യു" കൾക്ക് വല്ലാത്ത ഭംഗിയുമുണ്ടാകും! ഒരാൾക്ക് നമ്മളെ മിസ് ചെയ്യുന്നു എന്ന് പറയുമ്പോൾ അവർക്ക് നമ്മളോട് അത്രയും സ്നേഹം തോന്നുകയോ അതിനപ്പുറം സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെന്നൊരു തലവുമുണ്ടാകാം!ഒരുപക്ഷെ അവരുടെ ഏറ്റവും വലിയ ആനന്ദമോ, ഏറ്റവും വലിയ സുരക്ഷിതത്വമോ ഒക്കെ നമ്മളാകാം! ചിലപ്പോൾ അവരുടെ പൂര്ണതയിലെ ഏറ്റവും വലിയ ഘടകവും നിങ്ങളാകാം!ഒരാൾ "എനിക്ക് നിങ്ങളെ മിസ് ചെയ്യുന്നു "എന്ന് പറയുന്നതിലൂടെ അതൊക്കെ നിങ്ങളെ അറിയിക്കുന്നതും കൂടിയാകാം!
അതിനാൽ ഒരാൾക്ക് നമ്മളെ മിസ് ചെയ്യുന്നുണ്ട് എന്നതിനെ നമ്മളും പരിഗണിക്കേണ്ടതുണ്ട്!സ്നേഹത്തിന്റെ കരുതലുള്ള മറു സംസാരങ്ങൾ നമ്മിൽ നിന്നുമുണ്ടാകേണ്ടതുമുണ്ട്! ഒരാൾക്ക് നിങ്ങളെ മിസ് ചെയ്യുന്നു എന്ന് പറയുമ്പോൾ തിരിച്ചും അങ്ങനെ കേൾക്കാന് അവർ ആഗ്രഹിക്കാന്നുണ്ടാകും! ചിലപ്പോൾ അവർക്ക് അത്രമാത്രം മതിയുമായിരിക്കും! തങ്ങൾ ഓർക്കുന്ന ഒരാളിൽ തങ്ങളുടെയും ഓര്മകളുണ്ടെന്നറിയുന്നത് തന്നെ ഒരു തരത്തിലുള്ള സമാധാനം തന്നെയല്ലേ...
ഈ സ്നേഹത്തെപോലെ തന്നെ അതിന്റെ അഭാവമുണ്ടാകുന്ന സമയങ്ങളെയും മനുഷ്യർ ഒരുമിച്ച് പങ്ക് വയ്ക്കണം!ചിലപ്പോൾ ഒരു മിസ് യു മാത്രം മതിയാകും ആ അഭാവത്തെ തന്നെ നികത്തികളായാൻ പോലും! അതിനാൽ "ഐ മിസ് യു " എന്നത് ചെറിയ വാക്കോ, ഭംഗി വാക്കോ ഒന്നുമേയില്ല. അത് സ്നേഹത്തെ കൂട്ടിപ്പിടിക്കാനുള്ള അത്ഭുതവാക്ക് തന്നെയാണ്!!!
@Thumbi