Gupthan
Epic Legend
എഴുത്തുകാരൻ ആവണമെന്നതായിരുന്നു അവന്റെ സ്വപ്നം, വളരെ വേഗത്തിൽ അവൻ കള്ളക്കഥകൾ മെനഞ്ഞു ഉണ്ടാക്കുമായിരുന്നു, സത്യത്തെ വെല്ലുന്ന കഥകൾ.
ജീവിതത്തിൽ ഒരു പ്രൊഫഷണൽ കോഴ്സ് തിരഞ്ഞെടുക്കേണ്ട സമയത്തു.. അവൻ പഠനം ഉപേക്ഷിക്കുക ആണ് ചെയ്തത്... എന്നിട്ടവൻ മനുഷ്യരെ തേടി ഇറങ്ങി, ഓരോ മനുഷ്യരും അവന്റെ കഥാപാത്രങ്ങൾ ആയി, ഓരോ കഥകൾ അവൻ എഴുതി...
ഒന്നിലും അവന് തൃപ്തി വന്നില്ല... എങ്ങും അധർമ്മം. നാട് ഭരിക്കേണ്ടവർ നാട് കക്കുമ്പോൾ ആ കക്കുന്ന നാട്ടിൽ ബോധമില്ലാത്ത ജനങ്ങൾ തമ്മിലടിച്ചു, കൊള്ളയടിച്ചു, പീഡിപ്പിച്ചു, കൊന്നു... ജീവിക്കുന്ന നാട്ടിൽ.. എല്ലാം നേരെയാക്കാൻ എത്തുന്ന ഒരു വീരനായകന്റെ കഥ അവൻ എഴുതി. ഒരു രാജ്യത്തിന്റെയും വക്താവ് അല്ലാത്ത മുഴുവൻ മനുഷ്യകുലത്തിന്റെയും സേനാധിപതി.
മഹാഭാരതസമയത്തു.. ശ്രീകൃഷ്ണൻ കർണനെ ചതിച്ചു കൊന്നു... സർവവും നഷ്ട്ടപ്പെട്ട... കർണൻ. രഥത്തിൽ നിന്നും താഴെ ഇറങ്ങി താണുപോയ രഥചക്രം ഉയർത്താൻ ശ്രമിക്കുന്നു.. കൃഷ്ണനും രഥത്തിൽ നിന്നും താഴെ ഇറങ്ങി.
കൃഷ്ണൻ പറഞ്ഞു : ഈ യുദ്ധം സംഭവിക്കാൻ കാരണക്കാർ നിങ്ങൾ മൂന്നുപേരാണ്, മഹാനായ ഭീഷ്മർ, ഗുരു ദ്രോണർ, പിന്നെ അംഗരാജാവായ കർണനും.
കർണൻ പറഞ്ഞു : ഈ യുദ്ധം സംഭവിക്കാൻ കാരണക്കാരൻ നിങ്ങൾ ഒരാൾ മാത്രം ആണ് കൃഷ്ണ... നിന്റെ ബലത്തിൽ ആണ് അർജുനൻ യുദ്ധം ചെയ്തത്..
കൃഷ്ണൻ : ദുര്യോധനൻ യുദ്ധം ചെയ്തത് നിന്റെ ബലത്തിലും കർണാ..
കർണൻ : എന്റെ ജീവിതം... അത്രമേൽ കഷ്ട്ടങ്ങൾ നിറഞ്ഞ ഒന്നായിരുന്നു... അവിടെ കൈ തന്ന ആളാണ്... ദുര്യോധനൻ... എന്നെ ഇപ്പോൾ കൊല്ലാൻ പോകുന്നില്ലേ... ശെരി... കൃഷ്ണൻ ആയിരുന്നു എന്റെ സ്ഥാനത്തു എങ്കിൽ... എന്ത് ചെയ്യുമായിരുന്നു... യുദ്ധം നടത്തുമായിരുന്നോ.. തടുക്കുമായിരുന്നോ..?? ഒരു തവണ ഞാൻ ജനിച്ചത് പോലെ ജനിക്ക്, ഞാൻ ജീവിച്ചത് പോലെ ജീവിക്കു... നമ്മുടെ ധർമ്മങ്ങൾ പരസ്പരം മത്സരിക്കട്ടെ...
കൃഷ്ണൻ : നിന്നോട് ഞാൻ ചെയ്യുന്നത് തെറ്റാണ്, ആ തെറ്റ് തിരുത്താൻ തീർച്ചയായും പരശുരാമന്റെ ശിഷ്യൻ ആയി, ഞാൻ പുനർജനിക്കുന്നതായിരിക്കും..
ഇതാണ് അവന്റെ കഥ...
അവൻ എഴുതിയ കഥ...
പക്ഷെ... ആ എഴുത്തുകാരൻ തോറ്റുപോയി...
അവൻ എഴുത്തു നിർത്തി...
അങ്ങനെ അവൻ എല്ലാത്തിൽ നിന്നും ഒളിച്ചു സ്വയം പറ്റിച്ചു.... കാലം എന്ന മായാനദിയിൽ തുഴയാതെ കാറ്റിനൊത്തു നീങ്ങുന്ന ഒരു യാത്രക്കാരൻ ആവുന്നു..
അതിന് ശേഷം അവൻ എഴുതിയിട്ടില്ല...