ഞാനിപ്പോ വളരെ സന്തോഷവാനാണ്....
വർഷങ്ങൾ ആയി എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യത്തിന് ഉത്തരം കിട്ടും എന്ന് എനിക്ക് ഇപ്പൊ പ്രതീക്ഷ ഉണ്ട്....
ഞാൻ ഒരാളെ കണ്ടു, ഒരു ഡോക്ടർ, ഒരു സൈക്കാട്രിസ്‌റ്...
ബോധമനസ്സിൽ ഗുപ്തൻ ആയിരിക്കുന്നവൻ, ഉപബോധമനസ്സിൽ കൃഷ്ണൻ ആവുന്നുണ്ട്, കോഴിത്തരം കാണിക്കുന്ന ഒരു പൂവാലൻ character അല്ല അത്.. അതിനപ്പുറം... ധർമം യുദ്ധം.. എന്നൊക്കെ പുലമ്പുന്ന, കൊലപാതക പ്രവണതയുള്ള ഒരു character....
എന്റെ ഉപബോധമനസിന്റെ വെറും ഒരു ഭ്രമം ആണോ....??
കൃത്യമായ കഥയിലും, സംഭവങ്ങളിലും പ്രകൃതി എന്നെക്കൊണ്ട് ചെയ്യിക്കുന്നത് ആണോ??? ഒരു നിയോഗം പോലെ... ഇത്തരം സ്ഥലങ്ങളിൽ ഞാൻ എത്തിപ്പെടുന്നതാണോ..??
ഭ്രമം ആണോ.... നിയോഗം ആണോ??
ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം... ബോധമനസ്സിൽ എനിക്ക് കണ്ടെത്താനാവുന്നില്ല...
ഉപബോധമനസ്സിന്റെ ഉള്ളിലേക്ക് കടന്നു ചെല്ലാൻ ഞാൻ അയാളെ അനുവദിക്കുന്നു..
എന്നെ വെച്ചു പരീക്ഷിക്കാൻ...
അയാൾ എന്നെ ഒടുവിൽ പറഞ്ഞു മനസിലാക്കണം.... എന്താണ് എന്റെ കൃഷ്ണവേഷത്തിന്റെ കാരണം എന്ന്...? അയാൾ അത് കണ്ടെത്തും... എന്നിലൂടെ തന്നെ...
അയാൾ കണ്ടെത്തുന്ന ഉത്തരം ആണ്...
എനിക്കുള്ള ഉത്തരം.....!!!
ആ ഉത്തരം ഉള്ളതും എന്നിൽ തന്നെയാണ്...
കിട്ടുന്ന ഉത്തരം എന്റെ ഭ്രമം മാത്രമാണ് എന്നാണെങ്കിൽ.... ആ വേഷം എന്നെ വിട്ടു എന്നെന്നേക്കുമായി പോകും....
പക്ഷെ മറിച്ചാണെങ്കിൽ.....ആ വേഷം എന്നിൽ ആഴത്തിൽ വേര് ഉറക്യും...
ഇതല്ലാതെ മറ്റൊരു വഴിയും എന്റെ മുന്നിൽ ഇല്ല... I have to go through it to know who am i?