"കവിതകുറിക്കുവാൻ കാമിനി ആയി.. ഓമനിക്കാനെൻ്റെ മകളായി..."
"എന്താണ് സാഹിത്യം വാരി വിതറുവാണെല്ലോ? " അവൻ പറയുന്നതിന് ഇടയിൽ കയറി ഞാൻ ചോദിച്ചു.
" മുഴുവൻ ആക്കിയില്ല " എന്റെ കണ്ണിൽ നോക്കി ഒരു പരിഭവത്തോടെ അവൻ പറഞ്ഞു. ഞാൻ ഒന്ന് ചിരിച്ചു.
' അറിയാം ഞങ്ങൾക്ക് ഇടയിൽ എന്തോ ഉണ്ടെന്ന്, എന്തോ ഒരു കാന്ത ശക്തി, അവനിലേക്ക് അങ്ങ് വലിച്ചടുപ്പിക്കുന്നുണ്ട്. പക്ഷെ '
ഏതോ ഓർമ്മയിൽ ഒരു നിമിഷം എന്റെ മനസ്സ് ആസ്വസ്ഥമായി,
" എന്ത് പറ്റി, ഈ കുഞ്ഞി തലയിൽ എന്താ ഇത്രയും ചിന്തിച്ച് കൂട്ടുന്നേ ? " ഒറ്റ പിരികം പൊക്കി ഉള്ള അവന്റെ ആ ചോദ്യത്തിന് ഞാൻ ഒന്ന് അവനെ നോക്കി, പീലികൾ തിങ്ങി നിറഞ്ഞ അവന്റെ കണ്ണിലേക്ക്,
" ഇങ്ങനെ നോക്കല്ലേട്യേ " അവനിലേക്ക് ഒന്ന് കൂടെ എന്നെ ചേർത്ത് പിടിച്ച് കൊണ്ട്, എന്റെ ചെവിയോട് ചേർന്ന് കൊണ്ട് അവൻ പറഞ്ഞു, ഞാൻ ഒന്ന് കുറുകി കൊണ്ട് അങ്ങനെ ഒന്ന് കൂടെ ചേർന്നിരുന്നു.
" ഹ്മ്മ് പറ, എന്താ ആലോചിച്ചു കൂട്ടിയേ? "
" ഒന്നുല്ല "
" ഒന്നുല്ലന്ന് മനസ്സിലായി കാര്യത്തിലേക്ക് വാ നീ "
" പ്രത്യേകിച്ച് ഒന്നുല്ല, ഞാൻ, എനിക്ക്, എന്തോ പേടി.. "
" എന്തിന്? " ഒരു ചോദ്യ ഭാവത്തോടെ അവന്റെ മിഴികൾ ചുരുങ്ങി.
" അതല്ല, എന്റെ ഒപ്പം ആരും അതികം നാൾ നിക്കാറില്ല പലരും ഒഴിവാക്കി പോയിട്ടുണ്ട്, പലരെയും ഞാൻ ആയി ഒഴിവാക്കിയിട്ടുണ്ട്, നീ അത് പോലെ എന്നെങ്കിലും ഒരിക്കൽ എന്നെ വിട്ട് പോകും എന്ന് എനിക്ക് ഉറപ്പുണ്ട്, യാതൊന്നും ഞാൻ കൂടുതൽ പ്രതീക്ഷിക്കുന്നില്ല്യ, പക്ഷെ, എന്തോ, ഈ നിമിഷം, നാളത്തെ ഇല്ലായ്മയെ ഞാൻ ഭയക്കുന്നു "
" സാഹിത്യം തീരെ ഇല്ലല്ലോ " അവൻ കളിയിൽ പറഞ്ഞു, ആ നിമിഷം തന്നെ എന്റെ മുഖം ഒന്ന് വീർത്തു.
" ഏയ് പിണങ്ങണ്ട, ഈ നിമിഷത്തിൽ ജീവിച്ച പോരെ, എന്തിനാ ഭാവിയെ പറ്റി ഒരു ആലോചന "
" അറിയാം, എന്നാലും എന്തോ ഇടക്ക് ഒക്കെ ഒരു ഭയം ആണ് തനിക്ക് എന്നെ മടുക്കുവോ എന്ന് "
" മടുപ്പോ നിന്നോടോ? " വീണ്ടും ഒരു ചിരിയോടെ അവന്റെ ചോദ്യം വന്നു.
" കളിക്കല്ലേ വിഷ് " പരിഭവത്തോടെ ഞാനും മറുപടി നൽകി.
" നാളെ എന്നാ ചിന്ത ഇല്ലാതെ, എനിക്ക് ഇന്ന് നിന്നിലായി ജീവിച്ച മതിയെടോ " കണ്ണിൽ നോക്കി ഉള്ള അവന്റെ പ്രഖ്യാപനം.
" സാഹിത്യം ഇച്ചിരി കൂടിയില്ലേ "
" ഓഹോ നിനക്ക് എന്തും ചെയ്യാം അല്ലേ " കള്ള പരിഭവത്തോടെ അവൻ എന്റെ കഴുത്തിടുക്കിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് പരിഭവിച്ചു.
" വിഷ് " ചിരിച്ച് കൊണ്ട് ഞാൻ അവനിലേക്ക് കുറുകി.
" എനിക്കും ഇങ്ങനെ അങ്ങ് മതി വിഷ്, നിന്റെ ശ്വാസം ശ്വസിച്ച്, മിടിപ്പുകൾ അറിഞ്ഞ്, ചൂടിൽ ഉരുകി, വിയർപ്പിൽ അലിഞ്ഞ്, നിന്നിലായി ജീവിക്കാൻ ഒരു കൊതി, ഇല്ല അങ്ങനെ അങ്ങ് പോയ മതി ഈ നിമിഷം. പക്ഷെ "
അപ്പോഴേക്കും ചുണ്ടിൽ വിരൽ ചേർത്ത് വെച്ച് കൊണ്ട് അവൻ എന്നെ തടഞ്ഞിരുന്നു
" പക്ഷെ എന്നാ ഒരു ചിന്ത വേണ്ടട്യേ അപ്പുസേ "
വിരലിനു മുകളിലൂടെ ഒന്ന് മുത്തി കൊണ്ട് അവൻ അത് പറഞ്ഞു നിർത്തി.
'ഈ നിമിഷം ഞാൻ അവനിലായി അലിയുന്നു '
അവന്റെ നെഞ്ചിലായി ഞാൻ ഒന്നു കൂടെ ചേർന്നിരുന്നു, മറു കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ച് അവനും. ഞങ്ങൾ ആ നിമിഷം ആസ്വദിച്ചു!