ഇത് നിഴലുകളുടെ കഥയാണ് ഒന്നും പറയാൻ കഴിയാത്ത പ്രതികരിക്കാൻ കഴിയാത്ത നിഴലുകളുടെ കഥ. പകൽ സൂര്യ വെളിച്ചത്തിൽ നമ്മുക്ക് എല്ലാവർക്കും നിഴലുകളെ കാണാം അല്ലെ. പക്ഷെ സൂര്യൻ അസ്തമിക്കുമ്പോൾ പ്രകൃതി ഇരുൾ മൂടുമ്പോൾ നിങ്ങളുടെ കിടപ്പു മുറിയിലെ അവസാന ദീപവും അണയുമ്പോൾ നിങ്ങൾ കണ്ണുകൾ മെല്ലെ നിദ്രയിലേക്ക് വഴുതി വീഴുമ്പോൾ. നമ്മൾ സ്വയമേ വിസ്മരിക്കുന്ന നമ്മളുടെ നിഴലുകൾ പുനർജ്ജനിക്കും പിന്നീട് അവർ നിശബ്ദരായി യാത്രയാകും ഇരുട്ടിൻറെ താഴ്വരയിലേക്ക്..
ഒരിക്കൽ ഒരു രാത്രി പാതി ഉറക്കത്തിൽ തൊണ്ടവരണ്ട ഞാൻ കുറച്ചു വെള്ളം കുടിക്കാനായി കണ്ണുകൾ തുറന്നു. ഇരുട്ടിൽ തപ്പി തടഞ്ഞു ലൈറ്റ് ഓണാക്കി. തലയും ചൊറിഞ്ഞു നടന്നു പോയി ഫ്രിഡ്ജിൽ നിന്ന് അൽപ്പം തണുത്ത വെള്ളം എടുത്ത് കുടിച്ചു. തിരിച്ചു മുറിയിൽ വന്ന് ലൈറ്റ് അണച്ചു വീണ്ടും നിദ്രയിലേക്ക് മടങ്ങവെ പെട്ടന്ന് എന്തോ എവിടെയോ ഒരു കുറവുള്ള പോലെ എനിക്ക് തോന്നി ഞാൻ കണ്ണുകൾ തുറന്ന് ചാടി എഴുന്നേറ്റ് ലൈറ്റ് ഓണാക്കി ചുറ്റും നോക്കി. എനിക്ക് എൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴുയുന്നില്ല എൻ്റെ നിഴൽ കാണുന്നില്ല. ഞാൻ ചുറ്റുംപുറവും നോക്കി ഇല്ലാ കാണുന്നില്ല. പുറത്തു ഒരു കാൽപ്പെരുമാറ്റം കേട്ട് ഞാൻ ജനൽപാളി വഴി നോക്കി. അവിടെ ഇരുളിൽ ഒരുപറ്റം കറുത്ത രൂപങ്ങൾ നടന്നു പോകുന്നു..
അവയിൽ ഒരു പക്ഷെ എൻ്റെ നിഴലും കാണുമോ ഞാൻ വാച്ചിൽ നോക്കി സമയം ഏതാണ്ട് രാത്രി 3 മണിയായി. നാളെ പുലരുമ്പോൾ ഈ ലോകം എന്നെ നോക്കി പുഞ്ചിരിക്കും, പഴിക്കും, സഹതപിക്കും സ്വന്തം നിഴൽ പോലും നഷ്ടപെടുത്തിയവൻ എന്ന് കുറ്റപെടുത്തും. ഇല്ല ഇനി വൈകി കൂടാ സൂര്യൻ ഉദിക്കും മുൻപ് എനിക്ക് എൻ്റെ നിഴലിനെ തിരിച്ചു കൊണ്ട് വരണം. ഞാൻ ഒരു കറുത്ത കോട്ടണിഞ്ഞു. മുഖം കറുത്ത തുണി കൊണ്ട് മറച്ചു. പുറത്തേക്ക് ഇറങ്ങി മരംകോച്ചുന്ന തണുപ്പ്.
പുറത്തു മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. പക്ഷെ നിഴലുകളെ തണുപ്പ് ബാധിച്ചിരുന്നില്ല. തണുപ്പ് വകവെയ്ക്കാതെ ഞാനും അവരുടെ കൂടെ നടന്നു. കറുത്ത വസ്ത്രം ധരിച്ചിരുന്ന കൊണ്ട് അവർ എന്നെ തിരിച്ചറിഞ്ഞില്ല. ഓരോ വീടുകളിൽ നിന്നും നിഴലുകൾ പുറത്തേക്ക് വരുന്നത് ഞാൻ ശ്രദ്ധിച്ചു. അവയെല്ലാം നിശബ്ദരായി ഞങ്ങളെ അനുഗമിച്ചു. നിഴലുകളുടെ ആ നിശാസഞ്ചാരം അവസാനിച്ചത് നഗരത്തിത്തിന്റെ പുറത്തുള്ള മരക്കൂട്ടങ്ങൾക്ക് മുന്നിലാണ്.
ആ മരക്കൂട്ടങ്ങൾക്ക് അപ്പുറം ഒരു കാടാണ് പകൽ പോലും അവിടെ ആരും പോകാറില്ല. നിഴലുകൾ ഓരോന്നായി ആ മരക്കൂട്ടങ്ങൾക്ക് ഉള്ളിൽ അപ്രത്യക്ഷരായി. ഇവർക്കാർക്കും പേടിയില്ലേ? എന്ന് ഞാൻ ചിന്തിച്ചു ഓഹ്!! ഞാൻ മറന്നു പേടി നമ്മൾ മനുഷ്യർക്ക് മാത്രം നിഴലുകൾക്ക് ആരെയാണ് പേടി എന്തിനെയാണ് പേടി. ഞാൻ പേടിച്ചു നിൽക്കുന്നത് കണ്ടു ചില നിഴലുകൾ എൻ്റെ നേരെ വന്നു ഒരുപക്ഷെ അവർക്ക് സംശയം തോന്നിയാൽ.. എന്തും വരട്ടെ ഉള്ളിൽ പോവുക തന്നെ. ആ മരക്കൂട്ടങ്ങൾക്ക് നടുവിൽ എന്താകും ആർക്കും അറിയില്ല ചിലപ്പോൾ ശൂന്യതയാകും അല്ലെങ്കിൽ മരണമാകാം…
അങ്ങന്നെ ആ തണുപ്പിൽ മരക്കൂട്ടങ്ങൾക്ക് നടുവിലൂടെ എങ്ങോട്ടെന്നില്ലാതെ ഞാൻ കുറെ നടന്നു. അപ്പോൾ അതാ അൽപ്പം ദൂരെയായി അതാ ഞാൻ ഇരിക്കുന്നു. ഞാൻ എന്ന് പറഞ്ഞാൽ എൻ്റെ നിഴൽ. പക്ഷെ ആരോ എൻ്റെ കൂടെ ഇരിപ്പുണ്ടല്ലോ അതാരാണ്? ആ നഗരത്തിൽ എനിക്ക് പരിചയമുള്ളവർ ആരും തന്നെ ഉണ്ടായിരുന്നില്ല. പിന്നെ അതാര്? അറിയാനുള്ള ആകാംഷ മനസ്സിൽ കൂടി വന്നു. ഞാൻ ശബ്ദം ഉണ്ടാകാതെ മെല്ലെ നടന്നു. അടുത്ത് വരുംതോറും ഒരു കാര്യം വ്യക്തമായി അതൊരു പെൺകുട്ടിയാണ്..!
ഞാൻ വാച്ചിൽ നോക്കി സമയം ഏതാണ്ട് നാലര മണിയായി ഏതാനം നിമിഷങ്ങൾക്കുകിൽ സൂര്യൻ ഉദിക്കും അതിന് മുന്നേ അതാരെന്ന് അറിയണം. ഞാൻ മുൻപോട്ട് നടന്നു. നിഴലുകൾ സംസാരിക്കാറില്ല അവർ ആശയം കൈമാറുന്നത് ആഗ്യത്തിലൂടെയാണ്. ആ പെൺകുട്ടിയുടെ നിഴൽ കരയുന്നതും ഞാൻ അവരെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കുന്നതും കണ്ടു. ഒരു കാര്യം ഉറപ്പ് ഇന്നോ ഇന്നലെയോ തമ്മിൽ കണ്ടുള്ള പരിചയം അല്ലാ അവർ തമ്മിൽ. മറിച്ച് വർഷങ്ങൾ തമ്മിൽ അടുത്തറിയുന്ന പോലെ ഒരു ബന്ധം. പക്ഷേ ഇരുണ്ട ആ രൂപത്തിൽ ആ പെൺകുട്ടിയുടെ മുഖം വ്യക്തമല്ല.
മരക്കൂട്ടങ്ങൾക്ക് നടുവിലേക്ക് പകൽവെളിച്ചം അരിച്ചിറങ്ങി തുടങ്ങി. നിഴലുകൾ തിരിച്ചു മടങ്ങി തുടങ്ങി. ഞാൻ നോക്കുമ്പോൾ ആ പെൺകുട്ടിയുടെ നിഴൽ വളരെ വേഗത്തിൽ എങ്ങോട്ടോ പാഞ്ഞു പോകുന്നു. സ്വന്തം നിഴൽ പോലും മറന്നു ഞാൻ ആ പെൺകുട്ടിയുടെ നിഴലിനു പുറകെ കുറെ ദൂരം ഓടി.. പക്ഷെ ഒരു കൈവിരൽ അകലത്തിൽ അത് വായുവിൽ എങ്ങോ മാഞ്ഞു പോയി. പെടുന്നനെ എനിക്ക് തല കറങ്ങുന്ന പോലെ തോന്നി തൊണ്ടവരളുന്നു കൈകാലുകൾ ക്ഷയിക്കുന്നു കണ്ണിൽ ഇരുട്ട് കയറുന്ന പോലെ. ബോധം മറയുന്നതിന് മുൻപ് എങ്ങനെയോ ഒരു വിധം ഞാൻ മുറിയിൽ തിരിച്ചെത്തി. അപ്പോഴേക്കും നേരം വെളുത്തിരുന്നു.
പിന്നീട് ഒരിക്കലും ഞാൻ എൻ്റെ നിഴലിനു പുറകെ പോയിട്ടില്ല. പക്ഷെ ഞാൻ ഇന്നും വിശ്വസിക്കുന്നു ഈ നഗരത്തിൽ എവിടെയോ ആ പെൺകുട്ടിയുണ്ട്. അവൾക്ക് എന്തോ എന്നോട് പറയാനുണ്ട്. കാലം അവളെ എനിക്ക് മുന്നിൽ എത്തിക്കട്ടെ. കാത്തിരിക്കാൻ ഒരു നിഴലെങ്കിലും ഉണ്ടല്ലോ എന്ന സന്തോഷത്തിൽ ഞാൻ ജീവിതത്തിലേക്ക് മടങ്ങി..