അവൾ ആയിരുന്നു... എൻ്റെ ജീവവായു. ആരുമല്ലാത്ത അവസ്ഥയിൽ നിന്നും ആരെല്ലാമോ ആയി, പിന്നെ, എല്ലാമെല്ലാമായ ഒരുവൾ. എഴുത്തിന് ഭംഗിയേകാൻ വേണമെങ്കിൽ പറയാം, ഇങ്ങനെയും ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കുവാൻ കഴിയുമോ എന്ന്. അറിയാം, അങ്ങനെയും ഉണ്ട് ചിലർ. ജീവിച്ചു കടന്നു പോയവരിൽ ഉണ്ടായിരുന്നു അവൾ, ജീവിച്ചിരിക്കുന്നവരിലും ഉണ്ട് അവൾ... എൻ്റെ ഒപ്പവും ഉണ്ട്. അല്ല, ഉണ്ടായിരുന്നു. അല്ല, ഇപ്പോഴും ഉണ്ട്? എൻ്റെ മനസ്സിലെ പ്രണയത്തിന് തിരി കൊളുത്തിയവൾ, പ്രണയത്തിൻ മധുരം എന്നിൽ ചൊരിഞ്ഞവൾ, മടുപ്പേറിയ ജീവിതചുഴിയിൽ കൈകാലുകൾ അലതല്ലി, ഇനി എന്ത് എന്ന ചോദ്യത്തിനുത്തരം തേടി നടന്നപ്പോൾ, അതിനു ഒരു ഉത്തരം ആയി അല്ലെങ്കിൽ പോലും ഉത്തരം തേടാൻ പഠിപ്പിച്ച, കൂടെ നിന്ന് ആശ്വാസമായവൾ. അവളുടെ മുഖത്ത് വിരിയുന്ന ആ പുഞ്ചിരിയിൽ മാഞ്ഞിരുന്നു എൻ്റെ എല്ലാ കോപവും ക്ലേശവും ആകുലതകളും. നിന്നോട് സംവദിക്കും നേരം ഒക്കെയും എൻ്റെ മുഖത്ത് നിരന്തരമായി പടർന്നിരുന്ന പുഞ്ചിരി മറയ്ക്കുവാൻ ഞാൻ ഏറെ പ്രയാസപ്പെട്ടിരുന്നു.
അന്യോന്യം ചേഷ്ടകൾ ഒക്കെയും മനസ്സുകൾ തമ്മിൽ ഒപ്പിയെടുത്തതും, വൈകാരികമായ നിമിഷങ്ങൾക്ക് മുതൽകൂട്ടായിരുന്നു. ഒക്കെയും ഒരു ഓർമ്മയായി, ആഴത്തിൽ ഇന്നും എൻ ഹൃദയത്തിൽ സൂക്ഷിച്ചുപോരുന്നു. അവളും ഞാനും തമ്മിൽ ഉണ്ടായ അനുപാതം അത്യന്തം ശക്തി ആർജിച്ചു ഇന്നും നിലകൊള്ളുന്നു. ശബളമാം ഒരു ശലഭത്തെപ്പോൽ പാറിപ്പറന്നിരുന്ന അവൾക്ക് ചുറ്റും ചുഴലുകയായിരുന്നു എൻ്റെ വിനോദം. അതിൽ ഞാൻ സായൂജ്യം കണ്ടെത്തിയിരുന്നു. എന്നും ഓർക്കാൻ നല്ല നിമിഷങ്ങളേകിയ അവൾക്ക് സമർപ്പിക്കുവാനായി ഞാൻ എൻ്റെ ഹൃദയത്തിൽ വിരിഞ്ഞ സ്നേഹത്തിൻ പനിനീർപ്പൂവ് നീട്ടുന്നു. ഒടുവിലായി ഒന്നുകൂടി, ഒരിക്കലും ഒരു തിരസ്കൃതൻ ആകുന്നില്ല ഞാൻ, മറിച്ച് ഒരു ഏകാകി ആയി ഇങ്ങനെ...