Aathi
Favoured Frenzy
ജീവിതത്തിൽ എപ്പോഴെങ്കിലും ഒരാളെയെങ്കിലും ആത്മാർത്ഥമായി പ്രണയിക്കണം..
2 പേർക്ക് മാത്രമല്ലാതെ മറ്റൊരാൾക്കുമറിയാത്ത പ്രണയം..
ഈ ലോകം തന്നെ അയാളിലേക്ക് ചുരുങ്ങി പോവും..
അയാളുടെ ഇഷ്ട്ടങ്ങൾ നിങ്ങളുടേതും കൂടിയാകും..
അയാളുടെ പ്രിയപ്പെട്ട പാട്ടുകൾ നിങ്ങളുടെ പ്രിയപ്പെട്ട പാട്ടുകളാകും..
അയാൾക്കിഷ്ടമുള്ള നിറങ്ങൾ നിങ്ങളുടെയും ഇഷ്ട്ട നിറമാകും..
നേരിട്ട് കണ്ടിട്ടില്ലെങ്കിൽ പോകും അവരുടെ ഓരോ കുടുംബാഗങ്ങളും നിങ്ങളുടേത് കൂടിയാകും..
എപ്പോഴും കാണാനും, സംസാരിക്കാനും തോന്നും...
അയാളില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത അവസ്ഥ വരും..
ഓരോ പിണക്കളും ഓരോ യുഗം പോലെ തോന്നും..
പിണങ്ങിയിരിക്കുമ്പോൾ അവരുടെയൊരു വാക്കിനായി നിങ്ങൾ കെഞ്ചും..
ചീത്ത വിളിക്കുമ്പോഴും, ദേഷ്യപ്പെടുമ്പോഴും നിങ്ങളൊരു വാക്ക് പോലും എതിർത്തു പറയില്ല...
അവർക്കിഷ്ട്ടമല്ലാത്ത പുതിയൊരു സൗഹൃദം പോലും നിങ്ങൾ പുതിയതായി ഉണ്ടാക്കില്ല..
അങ്ങനെയങ്ങനെ ലോകമവരിലേക്ക് മാത്രമായി ചുരുങ്ങി വരുമ്പോൾ ഒരു ദിവസം അവർ പറയും നമുക്കെല്ലാം അവസാനിപ്പിക്കാമെന്നു.
അപ്പോൾ നിങ്ങളുടെ കൈ കാലുകൾ വിറയ്ക്കും, ചങ്ക് പൊട്ടും, ഹൃദയം പടപട മിടിക്കും..
ഉപേക്ഷിച്ചു പോവരുതെന്നു നിങ്ങൾ കരഞ്ഞു കൊണ്ട് നിരന്തരം പറഞ്ഞു കൊണ്ടേയിരിക്കും..
ആ വാക്കുകൾക്കൊന്നും ചെവി നൽകാതെ അവർ നിങ്ങളെ വെറുക്കുന്നുവെന്നു പറയും, വാട്സപ്പ് ഉം നമ്പറും ഫേസ്ബുക്കുമെല്ലാം ബ്ലോക് ചെയ്യും..
നിങ്ങൾ മറ്റു നമ്പറുകളിൽ നിന്നെല്ലാം അവരെ വിളിക്കും അവർ കട്ട് ചെയ്യും..
സ്നേഹിക്കാനുള്ള കാരണങ്ങളെക്കാൾ അവർ നിങ്ങളെ വെറുക്കാനുള്ള കാരണം മുന്നിൽ നിരത്തും..
അങ്ങനെ നിങ്ങൾ ആത്മഹത്യ ചെയ്യണമെന്ന സാഹചര്യത്തിലെത്തും..
ആത്മഹത്യ ചെയ്യുമ്പോഴും നമ്മൾ കാരണം അവർ ബുദ്ധിമുട്ടരുത് എന്ന ആഗ്രഹം കൊണ്ട് ആത്മഹത്യയെന്ന അവസാന വാക്ക് ഒഴിവാക്കി ജീവിക്കാൻ തീരുമാനിക്കും..
ആ ജീവിതം വല്ലാത്തൊരു അവസ്ഥയാണ്.
ഓരോ നിമിഷവും അവരുടെ ഓർമ്മകൾ നിങ്ങളെ കാർന്നു തിന്നു കൊണ്ടേയിരിക്കും.
നിങ്ങൾ കരഞ്ഞു കൊണ്ടേയിരിക്കും.
ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരും.
ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലെത്തും.
ഒരുപക്ഷെ നിങ്ങൾ മദ്യത്തിന്റെ അടിമയാകും. അതിനു സാധിക്കാത്തവർ അവരുടെ ഓർമകളുമായി മുന്നോട്ട് നീങ്ങും.
അങ്ങനെ മാസങ്ങളോ വര്ഷങ്ങളോ എടുത്തു നിങ്ങൾ അവരെ ഹൃദയത്തിൽ നിന്നും പറിച്ചെറിയാൻ ശ്രമിക്കും.
ഒരിക്കലും നിങ്ങൾക്കത്തിനു സാധിച്ചില്ലെങ്കിലും ഹൃദയം കൊളുത്തി വലിയുന്ന ചങ്ക് പിടയുന്ന ആ അവസ്ഥയ്ക്കൊരു മാറ്റമുണ്ടാകും.
അവരെ വെറുക്കാനുള്ള കാരണത്തെക്കാൾ നിങ്ങളവരെ സ്നേഹിക്കാനുള്ള കാരണം കണ്ടെത്തി ഇന്നുമവരെ സ്നേഹിച്ചു കൊണ്ടേയിരിക്കും..
സ്നേഹവും പ്രണയവുമെല്ലാം അങ്ങനെയാണ് ഒന്നിക്കുന്നവരുടെ മാത്രമല്ല വിട്ടു കൊടുക്കുന്നവരുടെയും, നഷ്ട്ടപ്പെട്ടു പോയവരുടെയും, ഓർമകളിൽ കൂടി ജീവിക്കുന്നവരുടെയും കൂടിയാണ്......