അയാളെ ഞാൻ വീണ്ടും കണ്ടു,
ഞങ്ങളൊരുമിച്ച് ഒരു
ചായയും കുടിച്ചു,
പറയാൻ ബാക്കി വെച്ച
പല കഥകളും പറഞ്ഞു.
ചിരിച്ചു, ചിരിപ്പിച്ചു!
ഒടുവിൽ യാത്ര പറഞ്ഞ്,
പോകാൻ നേരം.
ഞാൻ അയാൾക്ക്
എന്റെ ഹൃദയം നൽകി,
വാക്കുകളാൽ ഞാൻ
അയാളെ എനിക്കുള്ളിൽ
ബന്ധിക്കാൻ ശ്രമിച്ചു.
താനേ, സ്വയം ബന്ധനാസ്ഥനയായി
അയാൾ അവിടെ നിന്നു.
അയാൾ എന്നിൽ
അടിമപ്പെട്ട് പോയെന്ന്
ഞാനും നിനച്ചു.
പെട്ട് പോയോ?
പെട്ട് പോയിരിക്കണം!
വീണ്ടും ഒരു യാത്രമൊഴി
ഞങ്ങൾക്കിടയിലേക്ക്
കടന്ന് വന്നില്ല,
മറിച്ച് ഒരു വാക്ക് മാത്രം,
'കാത്തിരിക്കാം',
'കാത്തിരിക്കണം'
അയാളുടെ ഉള്ളവും..
മന്ത്രിച്ചു കാണുമോ?
മന്ത്രിച്ച് കാണും!
---
ഞങ്ങളൊരുമിച്ച് ഒരു
ചായയും കുടിച്ചു,
പറയാൻ ബാക്കി വെച്ച
പല കഥകളും പറഞ്ഞു.
ചിരിച്ചു, ചിരിപ്പിച്ചു!
ഒടുവിൽ യാത്ര പറഞ്ഞ്,
പോകാൻ നേരം.
ഞാൻ അയാൾക്ക്
എന്റെ ഹൃദയം നൽകി,
വാക്കുകളാൽ ഞാൻ
അയാളെ എനിക്കുള്ളിൽ
ബന്ധിക്കാൻ ശ്രമിച്ചു.
താനേ, സ്വയം ബന്ധനാസ്ഥനയായി
അയാൾ അവിടെ നിന്നു.
അയാൾ എന്നിൽ
അടിമപ്പെട്ട് പോയെന്ന്
ഞാനും നിനച്ചു.
പെട്ട് പോയോ?
പെട്ട് പോയിരിക്കണം!
വീണ്ടും ഒരു യാത്രമൊഴി
ഞങ്ങൾക്കിടയിലേക്ക്
കടന്ന് വന്നില്ല,
മറിച്ച് ഒരു വാക്ക് മാത്രം,
'കാത്തിരിക്കാം',
'കാത്തിരിക്കണം'
അയാളുടെ ഉള്ളവും..
മന്ത്രിച്ചു കാണുമോ?
മന്ത്രിച്ച് കാണും!
---