Meeenuuuu
Wellknown Ace
"വരും ജന്മമെൻ പാതിമെയ്യായി മറീടേണം നീ...അതില്ലാതെ വയ്യെൻ..നെഞ്ചോരം..നീ മാത്രം.. "
അടുത്ത ജന്മം..
കേൾക്കുന്നവർക്ക് അതൊരു നിസ്സഹായതയായി തോന്നിയേക്കാം..
പക്ഷെ ആ വാക്കും വിശ്വസിച്ചിരിക്കുന്നവർക്ക്..
അതൊരു വലിയ കാത്തിരിപ്പാണ്..
പ്രാർത്ഥനയാണ്..
അടുത്ത ജന്മം എന്നത് യാഥാർഥ്യം ആണോ സാങ്കല്പികം ആണോ എന്ന അറിയാത്തവർ ആണ് നമ്മൾ എങ്കിലും, ആ ഒരു വാക്ക് നൽകുന്ന ആശ്വാസം പല സാഹചര്യങ്ങളും മറികടന്നു പോരാൻ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.. യാത്ര തുടരാം.. അടുത്ത ജന്മത്തിലേക്ക്... ഈ ജന്മത്തിലെ കർത്തവ്യങ്ങൾ എല്ലാം പൂർത്തിയാക്കികൊണ്ടു തന്നെ..