കടലിന് തീരത്തോടും കാറ്റിന് തിരയോടും പ്രേമമാണെന്ന് എൻ്റെ ബാല്യം വിശ്വസിച്ചില്ല. ബാല്യത്തിനറിയാമായിരുന്നു അവർ നല്ല കളിക്കൂട്ടുകാരാണെന്ന്.
പക്ഷെ, എന്നും മറക്കാതെ കടലിൻ്റെ ആഴങ്ങളിലേക്ക് മറഞ്ഞുകൊണ്ടിരുന്ന സൂര്യനെ എന്റെറെ കൗമാരം ചോദ്യം ചെയ്തു. അവർ തമ്മിൽ നിഷ്കളൻകമായ സൗഹൃദം മാത്രമായിരുന്നെന്നറിയാൻ യൗവനം വരേണ്ടിവന്നു.
പിന്നെ എവിടെയാണ് പ്രേമം, എന്ന ചോദ്യത്തിന് വർഷങ്ങളുടെ തിരച്ചിലിനൊടുവിൽ യൗവനം കണ്ടെത്തിയ ഉത്തരമായിരുന്നു നീ.
നിന്റെ ചിരിയും സംസാരവും യൗവനത്തിനെന്നും ഒരു ഹരമായിരുന്നു. നിൻ്റെ കുസൃതികൾ മറ്റുള്ളവരുടെ മുന്നിൽ യൗവനം എന്നും ന്യായീകരിച്ചു. പക്ഷെ ഞാനും നിന്റെ പല കുസൃതികളിൽ ഒന്നു മാത്രമാണെന്നറിയാൻ യൗവനം നിലക്കേണ്ടിവന്നു.
നിന്നിലേക്കണയാൻ പല രാത്രികളിലും കൊതിച്ചിരുന്ന യൗവനത്തിന്, നീ ഇന്ന് വെറുമൊരു ഓർമ്മ മാത്രമാണ്. വാർദ്ധക്യത്തിൽ ഓർത്തു ചിരിക്കാനുള്ള വെറുമൊരു ഓർമ്മ.