മുൻപും ഞാൻ എഴുതിയിട്ടുണ്ട്. ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് Zozo യില് പേരിന് ഉള്ള പ്രാധാന്യം. കുറച്ച് നാൾ എങ്കിലും എനിക്കും കുറച്ച് സൗഹൃദം കിട്ടിയത് പേര് കൊണ്ട് തന്നെ. ഞാൻ പറയാൻ വന്നത് അതല്ല. ഒരേ ആൾ തന്നെ 2 പേരിൽ വരുമ്പോൾ 2 തരം വികാരം തോന്നുന്നത് എന്ത് കൊണ്ട് ആവും . എനിക്ക് മാത്രം ആണോ അങ്ങനെ. ഇപ്പൊൾ രണ്ടാം വട്ടം ആണ് ഇങ്ങനെ. ആദ്യം കണ്ട പേരിൽ വന്നപ്പോൾ സിസ്റ്റർ vibe തോന്നുകയും അതേ ആൾ വേറെ പേരിൽ വന്നപ്പോൾ റൊമാൻ്റിക് vibe തോന്നുകയും ചെയ്യുന്നു. 2 um ഒരേ ആൾക്കാർ ആണെന്ന് പോലും തോന്നുന്നില്ല. ശരിക്കും നമ്മൾ ഇവിടെ കുറെ വ്യക്തികളോട് അല്ല..പേരിനോട് ആണ് മിണ്ടുന്നതും കൂട്ട് കൂടുന്നതും.