Nilina
Newbie
നിന്റെ നൂപുരധ്വനികളിൽ സ്വയം മറന്നൊരു നിള ഉണ്ടായിരുന്നു.
സഹ്യന്റെ തണുത്തുറഞ്ഞ പ്രഭാതങ്ങളെ കാൽച്ചിലങ്കയാൽ കോരിത്തരിപ്പിച്ചവൾ പ്രണയാതുരയായി ഒരു കടൽദൂരം നിന്നിലേക്ക് ഒഴുകി.
കാല്പനികതയുടെ കല്പടവുകളിൽ പ്രണയത്തിന്റെ ചിലമ്പൊച്ച ഒളിപ്പിച്ചവൾ,
കടമെടുത്ത തണുത്ത നീല രാത്രികളിൽ നിന്റെ വിരിമാറിൽ വിരൽ ചിത്രം വരച്ചവൾ.
കരിനീല കണ്ണുകളിൽ പ്രണയമോളിപ്പിച്ചു ചെഞ്ചൊടികളാൽ നിന്നെ തഴുകിയുണർത്തി ഉന്മാദത്തിന്റെ ഗിരിശൃംഗങ്ങളിൽ നിന്നിൽ അലിഞ്ഞവൾ.
നിള, നിന്റെ മാത്രം നിള.