View attachment 306925
മനുഷ്യ ശക്തികൾക്കപ്പുറം ഉള്ള ലോകത്തെയും അതിനെ നിയന്ത്രിക്കുന്ന ശക്തിയെയും പറ്റി ചിന്തിച്ചിട്ടുണ്ടോ? എന്തിനെന്നോ ഏതിനെന്നോ അറിയാതെ ചില നിമിത്തങ്ങൾ നമുക്കിടയിൽ കടന്നു വരാറുണ്ട്. നമ്മുടെ ജീവിതം എങ്ങോട്ടാണ് ഒഴുകി പോകുന്നതെന്ന് അറിയാതെ ഒഴുക്കിനൊത്തു നീന്താറുണ്ട്. ഇതേ പറ്റി അഗാധമായി ചിന്തിക്കാതെ ജീവിക്കുന്ന മനുഷ്യർക്കിടയിൽ ഇതിന്റെ ഉത്തരം തേടി അലയുന്ന ചില മനുഷ്യ ജന്മങ്ങൾ ഉണ്ട്. അവരെ മനസ്സിലാക്കാനോ തിരിച്ചറിയാനോ കഴിഞ്ഞെന്നു വരില്ല.. ആദ്യമെല്ലാം തങ്ങളെ ആരും മനസിലാക്കുന്നില്ലലോ എന്നോർത്ത് മനസ്സ് വിലപിക്കും.. എന്നാൽ പോകെ പോകെ അവർ അതിനുള്ള ഉത്തരവും കണ്ടെത്തും.. കുരുന്നിലെ ഉൾ വലിഞ്ഞു ജീവിച്ച അവരിൽ ധാരാളം കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു പിടി ചോദ്യങ്ങൾ കാണും.. ഒരു സമയം എത്തുമ്പോൾ താൻ എന്തിനാണ് ഇത്രയും കാലം ഈ ഭൂമിയിൽ അലഞ്ഞതെന്ന് തിരിച്ചറിയുമ്പോൾ യാഥാർഥ്യങ്ങളെ അംഗീകരിക്കാൻ പഠിക്കുന്നു.. രക്ത ബന്ധങ്ങൾക്ക് ഇടയിൽ അവർ ഒരു വേലി കെട്ടി തീർക്കുന്നു.. ഒരു സാധാരണ മനുഷ്യനെ പോലെ ജീവിക്കാൻ അവരുടെ മനസ്സ് വെമ്പൽ കൊള്ളാറുണ്ട്.. അതാരും അറിയാറില്ലെന്ന് മാത്രം..
View attachment 306929
പ്രകടനങ്ങളിൽ വികൃതമായ അവരുടെ പെരുമാറ്റവും സംസാരവും ആളുകളിൽ ആരോചകത്വം ഉളവാക്കുന്നു.. ജീവൻ കൊടുത്ത് സ്വന്തമാക്കിയ പലതും ഒരു മുള്ള് തറച്ചിറങ്ങുന്ന വേദനയോടെ അവർ പാതി വഴിയിൽ ഉപേക്ഷിച്ചു പോകുന്നു.. മനുഷ്യരുടെ വാക്കുകൾ മുഖവുരക്ക് എടുക്കാൻ മടി കാണിക്കുന്ന അവർക്ക് ആ പ്രപഞ്ച ശക്തിയുടെ തീരുമാനങ്ങൾ ശരിയോ തെറ്റോ എന്നറിയാതെ അനുസരിക്കേണ്ടി വരുന്നു..
View attachment 306928
ചിലതെല്ലാം നഷ്ടമായെന്ന യാഥാർഥ്യം ഉൾക്കൊണ്ടു കഴിഞ്ഞാൽ അവരിൽ പിന്നീടൊരു ഏകാന്തതയാണ്.. ഭൂതകാലം ഒരു പേടിപ്പെടുത്തുന്ന രൂപമായി ഊണിലും ഉറക്കത്തിലും അവരെ വേട്ടയാടുന്നു.. ചുറ്റിലും ആളുകൾ ഇരിക്കെ അവരുടെ കണ്ണുകൾ ആരോ മൂടി കെട്ടുന്നു.. ചെവികൾ അടച്ചിടുന്നു.. ഭയന്ന് കഴിഞ്ഞ മനസ്സിന് ആ സമയത്ത് തനിച്ചിരിക്കാൻ ഒരു അസാധാരണ ധൈര്യം ആണ്.. അവിടെ മറ്റുള്ളവർക്കു സ്ഥാനമില്ല.. ആ ശക്തിയും അവരും മാത്രം.. അതിനിടയിൽ അവരുടെ കൈകളിൽ ആ ഓർമകളും.. എന്തിന് വീണ്ടും ഇതിലേക്ക് എത്തിച്ചു എന്ന ചോദ്യവുമായി അവർ ആ ശക്തിക്കു മുന്നിൽ മുട്ട് കുത്തുന്നു..കാർന്നു തിന്നുന്ന ആ ഏകാന്തത അവരിൽ പല വളർച്ചകൾ സൃഷ്ടിക്കുമെങ്കിലും അതൊരു ഭയാനകമായ ദിവസങ്ങൾ ആണ്..
View attachment 306930
ഈ സമയം ഒരു രീതിയിൽ പറഞ്ഞാൽ venus retrograde വൈകാരികപരമായി പല മാറ്റങ്ങളും ബന്ധങ്ങളിൽ നടക്കുന്ന സമയം കൂടിയാണ്..പൗർണമി കൂടി ആയതിനാൽ എനർജി ലെവൽ ഹൈ ആയിരിക്കും.. ചിലത് അവസാനിക്കാം ചിലത് മറ്റൊന്നിനുള്ള തുടക്കം ആവാം.. നമ്മൾ പോലും അറിയാതെ മുൻപ് അറുത്തു മുറിച്ച ബന്ധങ്ങളോട് പോലും താല്പര്യം പ്രകടിപ്പിക്കാനുള്ള പ്രവണത ഈ ഒരു സമയത്തിനുണ്ട്..പക്ഷെ ഈ ഒരു സമയം കഴിഞ്ഞാൽ ചെയ്തത് തെറ്റായിപോയെന്നും പലരിലും തോന്നൽ ഉളവാക്കാം..അതിനാൽ കഴിയുന്നതും ശാന്തമായി തീരുമാനങ്ങൾ എടുക്കാൻ ഓരോ മനുഷ്യനും കഴിയട്ടെ..
View attachment 306931
നമ്മളിൽ വിധിക്കപ്പെട്ട ഒന്നല്ലെങ്കിൽ എത്ര കൂട്ടിപിടിച്ചാലും കൈക്കുള്ളിൽ കൂട്ടിപിടിച്ച വെള്ളം പോലെയാണ്.. ഓരോ തുള്ളിയായി ഇറ്റിറ്റു വീണു തീരും.. നമ്മളിൽ വിധിക്കപ്പെട്ട ഒന്നാണ് അതെങ്കിൽ ആദ്യം എങ്ങനെ കടന്നു വന്നുവോ അതുപോലെ യാദൃശ്ചികമായി തന്നെ ഈ ശക്തി കൊണ്ട് എത്തിക്കും... എല്ലാം മുൻകൂട്ടി എഴുതിവെക്കപ്പെട്ടവയാണ്.. എത്രയൊക്കെ തടസ്സങ്ങൾ നേരിട്ടാലും വന്ന് ഭവിക്കുക തന്നെ ചെയ്യും..
View attachment 306933