• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Teachers should be A Diomond

sebulon

Favoured Frenzy
Chat Pro User
ഒരിക്കൽ ക്ലാസിലെ വാച്ച് കെട്ടിയ കുട്ടിയെ കണ്ടപ്പോൾ ഒരുത്തനൊരു മോഹം, ഒരു ദിവസം ഒരു തവണ മാത്രം ആ വാച്ചൊന്ന് കെട്ടണമെന്ന്.

വാച്ചിന്റെ ഉടമസ്ഥൻ സമ്മതിച്ചില്ല. ആഗ്രഹം നിയന്ത്രിക്കാനാവാതെ അവനത് മോഷ്ടിച്ച് കീശയിലിട്ടു. ആരും കാണാതെ ഒരിക്കൽ മാത്രം കൈയിലൊന്ന് കെട്ടാൻ വേണ്ടി മാത്രം....

വാച്ച് നഷ്ടപ്പെട്ട കുട്ടി കരച്ചിലോടു കരച്ചിൽ.

അധ്യാപകൻ എല്ലാവരെയും നിരയായി നിർത്തി.

മോഷ്ടിച്ചവൻ സകല ദൈവങ്ങളേയും പ്രാർത്ഥിച്ച് ധൈര്യമെല്ലാം ചോർന്നങ്ങനെ നിൽപ്പാണ്.
എല്ലാവരോടും കണ്ണടക്കാൻ പറഞ്ഞു അധ്യാപകൻ.

എല്ലാവരുടെ കീശയിലും തപ്പി.
മോഷ്ടാവിന്റെ കീശയിൽ നിന്ന് വാച്ച് കിട്ടി.

അധ്യാപകൻതിരച്ചിൽ നിർത്തിയില്ല.
ഒടുവിൽ എല്ലാവരുടെ കീശയിലും തിരഞ്ഞതിന് ശേഷം അധ്യാപകൻ വാച്ച് ഉടമയ്ക്ക് തിരികെ നൽകി.

അവൻ സന്തോഷവാനായി.

മോഷ്ടിച്ചവൻ അന്ന് ശരിക്കും ദൈവത്തെ കണ്ടു, അധ്യാപകന്റെ രൂപത്തിൽ. ഒന്നും ചോദിച്ചില്ല, ശാസിച്ചില്ല... പക്ഷെ ഇനി ഒരിക്കൽ പോലും മോഷ്ടിക്കില്ലെന്ന് മനസു കൊണ്ട് അവൻ പ്രതിജ്ഞയെടുത്തു.

ഇതുപോലൊരു അധ്യാപകനാവാൻ അവൻ കൊതിച്ചു. വർഷങ്ങൾക്ക് ശേഷം അവൻ ഒരു അധ്യാപകനായി.

കാലം ഏറെ കഴിഞ്ഞപ്പോൾ തന്നെ അധ്യാപകനാക്കിയ ആ ഗുരുവിനെ അവൻ കണ്ടു.. പക്ഷേ, തന്റെ ശിഷ്യനെ അയാൾക്ക് ഓർമ വന്നില്ല. അന്നേരം അവൻ ഈ മോഷണക്കാര്യം ഓർമിപ്പിച്ചു.

"സാർ, ഞാനായിരുന്നു അന്ന് ആ വാച്ച് മോഷ്ടിച്ചത്.
അങ്ങയെ അത്രമേൽ ഞാൻ ഇഷ്ടപ്പെടുന്നു, എന്റെ അഭിമാനത്തിന് മുറിവേൽപ്പിക്കാത്തതിന്."

ഒരു പുഞ്ചിരിയോടെ അധ്യാപകൻ പറഞ്ഞു.

"അന്നേരം ഞാനും കണ്ണടച്ചാണ് കീശയിൽ വാച്ച് തപ്പിയത്. എനിക്കറിയില്ലായിരുന്നു അത് ആരാണെന്ന്... അറിയുകയും വേണ്ടായിരുന്നു..."

എന്തൊരു മനുഷ്യൻ....!!
മാലാഖമാർ പോലും തോൽക്കുന്ന മനസ്സിനുടമ...!!

രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് ഏറെ നേരം നോക്കിയിരുന്ന് സന്തോഷത്തോടെ കണ്ണീർ തുടച്ച് യാത്ര പറഞ്ഞു.

*പിൻകുറിപ്പ്:-*
കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽവെച്ച് കുറ്റവാളികളെന്നപോലെ* *ശിക്ഷിക്കുകയും ശാസിക്കുകയും ചെയ്യുന്ന അധ്യാപകരും രക്ഷിതാക്കളും വലിയൊരു ദ്രോഹമാണ് ചെയ്യുന്നത്.*

*ചേർത്തു പിടിക്കാൻ കഴിയണം.
നമ്മുടെ കുട്ടികളെ. കുട്ടികളെ വലിയ കുറ്റവാളികളെപ്പോലെ ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരും രക്ഷിതാക്കളും എല്ലാം മറന്ന് അവരെയൊന്ന് ആശ്ലേഷിച്ചിരുന്നെങ്കിൽ മികച്ച തലമുറയെ നമുക്ക് വാർത്തെടുക്കാൻ കഴിയും...

സ്നേഹപൂർവ്വം..
Sebulon....
 
Nice...
 
Teachers kurichu abhiprayam parayamo
എനിക്ക് വളരെ അടുപ്പമുള്ള ഒരാളെ എന്റെ ഗുരുവായി കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്.
എന്നെ സംബന്ധിച്ചിടത്തോളം, ഒരു അധ്യാപകൻ തന്റെ സ്വന്തം കുട്ടികളെ മാത്രമല്ല, അവരുടെ കീഴിൽ പഠിക്കുന്ന, ഭാവി തലമുറയെ ഉൾക്കൊള്ളുന്ന എല്ലാ കുട്ടികളെയും പരിപാലിക്കുന്ന ഒരാളാണ്. അദ്ധ്യാപനം മറ്റൊരു മഹത്തായ ജോലിയാണെന്ന് എല്ലാവരും സമ്മതിക്കുന്നു.
യുവതലമുറയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവരെ അടുത്ത തലത്തിലേക്ക് വാർത്തെടുക്കാനും അധ്യാപകർക്ക് ശക്തിയുണ്ട്.
 
Kollalo vachanangal.....inyum pratheekshikunu...Ela post thaazhem
 
Top