തലേന്ന് രാത്രി 5.30 ക്ക് ഒക്കെ അലാറം വച്ചു കിടക്കുമ്പോൾ ഉള്ള ഉഷാറൊന്നും എണീക്കുമ്പോ കാണില്ല. സ്നൂസ് ടൈം 5 മിനിറ്റ് കൊടുത്ത് വീണ്ടും കിടക്കുമ്പോ കിട്ടണ സുഖം ണ്ടല്ലോ!!! രാത്രിയിലെ ഉറക്കത്തേക്കാൾ എന്തോ രാവിലെ എണീക്കുമ്പോ ഉള്ള ഉറക്കം ആണ് രസം.പിന്നെ ഒരു കാര്യം ഉണ്ട്.. നേരത്തെ എണീറ്റ് കഴിഞ്ഞാൽ അന്നത്തെ പ്രഭാതം വേറെ ലെവൽ ആണ്. ഒരു കപ്പ് ചായേം പിടിച്ചു സിറ്റ് ഔട്ടിൽ വന്നിരുന്നാൽ നേരെ നോക്കുമ്പോ പുഴ കാണാം.. വീട് അത്യാവശ്യം ഒരു കുന്നിന്റെ മുകളിൽ ആയതിനാൽ സൂര്യൻ ഉദിച്ചു വരുമ്പോൾ ഉള്ള കിരണങ്ങൾ നേരെ വന്നു മുഖത്തു പതിക്കും.. ഇളം മഞ്ഞു മൂടിയ പോലുള്ള മേഘപാളികൾ മലമുകളിലൂടെ ഇളം കാറ്റിൽ നീങ്ങുമ്പോൾ ചായ തണുപ്പാറിയതൊന്നും അറിയാണ്ട് അങ്ങനെ നിന്നു പോകും.. എന്നാലും എന്നെങ്കിലും ഒരു ദിവസം എവിടെങ്കിലും ഒറ്റക്ക് പോയി കിടന്നുറങ്ങി രാവിലെ സ്നൂസ് അടിച്ചു പണ്ടാരം അടങ്ങി തോന്നിയ പോലെ എണീക്കാൻ പറ്റണെ പടച്ചോനെ....bye the way ഉറക്കപ്രാന്ത് ഉള്ളവർക്കും ഇല്ലാത്തവർക്കും Good Morning ..have a great day..♥