കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് അടച്ചിട്ടിരുന്ന റോത്താങ് പാസ് തുറന്നു. 13,050 അടി ഉയരത്തിലുള്ള റോഡ് മഞ്ഞിൻറെ അത്ഭുത കാഴ്ച്ചയാണ്. ലക്ഷക്കണക്കിന് വിനോദയാത്രികരെയാണ് റോത്തങ്ങിന് ഒരു വശമുള്ള കുളുവിലേക്ക് അധികൃതർ പ്രതീക്ഷിക്കുന്നത്. അഞ്ചടി മുതൽ 20 അടിവരെ ഉയരത്തിലാണ് ഇവിടെ മഞ്ഞ് ഉള്ളത്. ഹിമാചൽ പ്രദേശിലെ ടൂറിസം സീസൺ ആരംഭിക്കുന്നത് റോത്താങ് പാസ് തുറക്കുന്നതിലൂടെയാണ്.