അന്ന് അവൾ ക്ഷീണിത ആയിരുന്നിട്ടും എന്തേ അവൻ്റെ ഷണം സ്വീകരിച്ചു എന്ന് അറിയില്ല...കാണാൻ തീരുമാനിച്ച സ്ഥലം എത്തുമുമ്പു തന്നെ അവർ യാധർചികമായി യാത്രക്കിടയിൽ കണ്ടുമുട്ടി... വിടർന്നൊരു ചിരിയോടെ അവൾ അവൻ്റെ അടുത്തേക്ക് പോകുമ്പോഴും അധ്യമായി കാണുന്നതിൻ്റെ ഭയം അവളുടെ ഉളളിൽ നിറഞ്ഞിരുന്നു..."നീ ഓകെ അല്ലേ" എന്ന് അവൻ ചോധികുമ്പോൾ "അതേ... പക്ഷേ നല്ല ക്ഷീണം ഉണ്ട്... രാവിലെ മുതൽ ഉള്ള ഓട്ടം ആണ്" എന്ന് അവള് മറുപടി പറഞ്ഞു. "നീ ഇന്ന് വരും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല... അറിയാമല്ലോ കര്യങ്ങൾ" അവൻ ഇത് പറയുമ്പോൾ അവളിൽ വന്ന ചിന്ത... വരണ്ടായിരുന്നോ എന്നാണ്...ഒരു നിരാശയോടെ അവള് പറഞ്ഞു... "കോളേജിൽ നിന്ന് ഇറങ്ങാൻ സമയമാകും വരെയും വരാൻ കഴിയില്ല എന്നാ തോന്നിയത്... പിന്നെ അലോജിച്ചു ആകെ കിട്ടുന്ന ഒരു ഒഴിവ് സമയം ഈ വെളളിയാഴിച്ച വൈകുന്നേരം ആണ്.. എന്നെങ്കിലും പുറത്തൊക്കെ പോയില്ലെങ്കിൽ പിന്നെ മടുപ്പ് ആകും"... ഒരു ചിരിയോടെ അവൻ മറുപടി പറഞ്ഞു "തിങ്ങൾ മുതൽ വെള്ളി വരെ ഉള്ള ജോലി കഴിഞ്ഞു ഒന്ന് സമാധം കിട്ടുന്നത് ഈ സമയം തന്നെയാ... എനിക്കും അത് തന്നെയാ ഇഷ്ട്ടം... നീ എന്ന് വന്നതിൽ എനിക്ക് സന്തോഷം ഉണ്ട്" അവൻ്റെ മുഖത്തെ സന്തോഷം അവൾക്ക് ആശ്വാസം ആയി. "ഇനി എന്താ... സാധനങ്ങൾ എന്തെങ്കിലും വാങ്ങുന്നുണ്ടോ?" മറുപടി ആയി അവള് പറഞ്ഞു "എനിക്ക് വിശന്നിട്ട് പാടില്ല... ആദ്യം എന്തെങ്കിലും കഴിക്കാം" അവൻ ചിരിയോടെ പറഞ്ഞു "ശേരിയാ എനിക്കും നല്ല വിശപ്പുണ്ട് നീ കഴിച്ചു കാണില്ല എന്ന് എനിക്ക് അറിയാം ആയിരുന്നു അതുകൊണ്ട് ഞാനും കഴിക്കാൻ നിന്നില്ല... അല്ലാ നീ ഈ മോളിൽ മുന്നെ വന്നിട്ടുണ്ടല്ലോ! എവിടെയാ ഫുഡ് കോർട്ട്?" കള്ളച്ചിരിയോടെ അവൾ പറഞ്ഞു "വന്നിട്ട് ഉണ്ടെങ്കിലും അത് എവിടാ എന്ന് എനിക്ക് ഒരു പിടിയും ഇല്ല... താഴത്തെ നിലയിൽ അകാൻ ആണ് സാദ്ധ്യത... ഇവിടെ 2-3 എണ്ണം ഉണ്ട്..." കേട്ട ഉടനെ ഫോൺ എടുത്ത് അവൻ മാപ്പ് നോക്കാൻ തുടങ്ങി... നമുക്ക് കണ്ട് പിടിക്കാം നീ ടെൻഷൻ ആകണ്ട" ക്രിസ്മസിൻ്റെ അലങ്കാരങ്ങൾ കണ്ട് അവളുടെ മനസ്സിൽ സന്തോഷം നിറയുന്നുണ്ടായിരുന്നു അപ്പോൾ... ഇതൊന്നും ശ്രദ്ധിക്കാതെ അവൻ ഫുഡ് കോർട്ട് കണ്ടെത്തുന്നതിൻ്റെ തിരക്കിലും... ഒരു പടുകൂറ്റൻ ക്രിസ്മസ് ട്രീയും അതിൽ നിറയെ മിന്നുന്ന ചുവന്ന പ്രകാശവും അവളെ അമ്പരപ്പിച്ചു... അവൻ ഇതൊന്നും നോക്കുന്നെ ഇല്ലായിരുന്നു... നടന്നു നടന്നു അവസാനം ഫുഡ് കോർട്ടിൽ എത്തി... ഭക്ഷണം കഴിച്ച് തീരും വരെയും അവൻ എതൊക്കെയോ കര്യങ്ങൾ പറയുന്നുണ്ടായിരുന്നു... ആദ്യമായി നേരിട്ട് കാണുന്നതിൻ്റെ എല്ലാ സംഘോജിത ഭാവവും അവളിൽ നിറഞ്ഞു നിന്നു... സംസാരിച്ച് തളർന്നിട്ട് ആകണം അവൻ പറഞ്ഞു "ഞാൻ എന്താ റേഡിയോ ആണോ, നീ എന്താ ഒന്നും മിണ്ടാതെ... ഫോണിൽ സംസാരിക്കുമ്പോൾ ഈ മൗനം ഇല്ലല്ലോ... ഇപ്പൊ എന്താ പറ്റിയേ... ഞാൻ എങ്ങനെ അല്ല കരുത്തിയെ" നിരാശ വീണ്ടും അവളിൽ നിറഞ്ഞു... അവള് പറഞ്ഞു "ഞാൻ പൊതുവെ അധികം സംസാരിക്കാറില്ല... മാത്രം അല്ല ഇനിക്ക് കുറച്ച് സമയം എടുക്കും ഫ്രീ ആയി സംസാരിച്ച് തുടങ്ങാൻ... ഫോണിൽ സംസാരിക്കുമ്പോൾ കാണുന്നില്ലല്ലോ" ഒരു ഭാവവും ഇല്ലാതെ അവൻ പറഞ്ഞു "ആണോ... ഞാൻ കരുതി നീ ഒത്തിരി സംസാരിക്കുന്ന കൂട്ടത്തിൽ ആണെന്നാ... അങ്ങനെയല്ലേ നമ്മൾ സംസരിക്കാർ... എന്തായാലും ഇവിടെ എങ്കിലും പോയി ഇരുന്നു സംസാരിക്കാം... നിനക്ക് ഒന്നും മേടിക്കാൻ ഇല്ലല്ലോ" ഒപ്പം നടന്നു കൊണ്ട് അവള് പറഞ്ഞു " ഇല്ലടാ"... തിരക്ക് കാരണം ഒരു ബെഞ്ചിലും ഒഴിവില്ലായിരുന്നു... കുറച്ച് നടന്നപ്പോൾ ഫോൺ കമ്പനിക്കാരുടെ ഒരു ചെറിയ ഷോറൂം ഇൻ്റെ സൈഡിൽ ഒഴിഞ്ഞ കയ്യവരി കണ്ടു... "വാ അങ്ങോട്ട് ഇരിക്കാം... അല്ലെങ്കിൽ അതും പോകും" പറഞ്ഞു കൊണ്ട് അവൻ അവിടെ ഇരുന്നു...ഒപ്പം അവളും... ഷോറൂം ഇൻ്റെ അവസാന കസ്റ്റമറും വന്നു പോയി... പതിയെ അവളും സംസാരിക്കാൻ തുടങ്ങി... നാട്ടിലെ ഓരോ കാര്യങ്ങളും ഫ്രണ്ട്സിനെ കുറിച്ചും എല്ലാം അവർ സംസാരിച്ചു... സംസാരത്തിൻ്റെ ഇടയിൽ അവൻ അവളുടെ മുഖം ശ്രദ്ധിക്കുന്നത് അവള് കണ്ടു... അവനോട് നോക്കുന്നത് എന്തേ എന്ന മട്ടിൽ അവള് നോക്കി... അവൻ ചിരിച്ചോണ്ട് ചോദിച്ചു... "എന്തേ എനിക് നോക്കാൻ പാടില്ല?" ചിരിയോടെ അവള് പറഞ്ഞു... "ഏയ് അങ്ങനെ അല്ല ഒന്നാമത്തെ ഇത്രയും ക്ഷീണിച്ച് ഇരിക്കുന്ന മുഖം ആണ് അതിൽ നീ എന്താ ഇത്ര നോക്കാൻ എന്നാ... ഇതുകൊണ്ട് എനിക്ക് വരണേ തോന്നിയില്ല... പിന്നെ നീ എൻ്റെ ഫ്രെണ്ട് അല്ലേ അതോണ്ട് കൂടുതൽ ഇംപ്രഷൻ ഉണ്ടാകേണ്ട ആവശ്യം ഉണ്ടെന്ന് തോനീല.." കേട്ട ഉടൻ അവൻ പറഞ്ഞു "നീ വരൻ നോക്കാം എന്ന് പറഞ്ഞപ്പോഴെ എനിക്ക് തോന്നി അതകും കാരണം എന്ന്... അത് നീ വരുന്നു എന്ന് പറയും വരെ ഞാൻ വിശ്വസിക്കാതെ... പിന്നെ നോക്കിയത് നിൻ്റെ കണ്ണുകളെ ആണ്... എന്തോ ഒരു തിളക്കം ഉണ്ട് അതിൽ... നീ കരയുന്നെ ഒന്നും അല്ലല്ലോ" ഉളളിൽ നാണം തോന്നിയെങ്കിലും അതൊട്ടും പുറത്ത് കാട്ടാതെ ചിരിയോടെ അവൾ പറഞ്ഞു "അല്ലടാ എൻ്റെ കണ്ണ് ഇപ്പോളും എങ്ങനെയാ... നിറഞ്ഞ പോലെ തോന്നും" അവരുടെ സംസാരം നീണ്ടു പൊക്കൊണ്ടേ ഇരുന്നു... സമയം അവർ നോക്കിയതേ ഇല്ല... അടുത്തുള്ള ഷോറൂം ഇല്ല സ്റ്റോക്കും അകത്തു വച്ച് ക്ലോസ് ചെയ്യാൻ തയ്യാറെടുക്കുന്നത് അവർ ശ്രദ്ധിച്ചു... ഒട്ടും മടുക്കാത ആ സംസാരത്തിൻ്റെ ഇടയിൽ ഉള്ളിലെ സങ്കടം മറച്ചു വച്ച് അവൾ ചോദിച്ചു "നമുക്ക് ഇറങ്ങണ്ടേ...?" എല്ലാവരും പോകാൻ തുടങ്ങി" ഷോറൂമിലേക്ക് നോക്കി അവൻ പറഞ്ഞു "അത് അടയ്കുമ്പോൾ നമുക്കും ഇറങ്ങാം" അത് കേട്ടപ്പോൾ അവൾക്ക് മനസ്സിലായി... അവനും ഈ സംസാരം ആസ്വദിക്കുന്നുണ്ട് എന്ന്... വീണ്ടും അവർ പരസ്പരം ഓരോ കര്യങ്ങൾ പറഞ്ഞോണ്ടേ ഇരുന്നു... ഷോറൂം അടക്കുന്നത് കണ്ടപ്പോഴേക്കും അവർ അവിടെ നിന്ന് തിരിച്ച് പോകാൻ നടന്നു തുടങ്ങി... അപ്പോഴാ അവൻ ആ ക്രിസ്മസ് ട്രീ കണ്ടത്... "ഇത് കൊള്ളാല്ലോ ഫുൾ ലൈറ്റ് ആണല്ലോ ഇതിൽ..." അവൾ അവനോട് ചോദിച്ചു "നീ ഇത് മുന്നെ കണ്ടില്ലേ?" അവൻ പറഞ്ഞു "ഇല്ലടാ... നല്ല ഭംഗി ഉണ്ട്... നമ്മുക്ക് ഒരു ഫോട്ടൊ എടുത്താലോ" ഒന്ന് ചിന്തിച്ചിട്ട് അവൾ പറഞ്ഞു... "എടുക്കല്ലോ..." ഫോട്ടോ എടുത്ത ശേഷം കുറച്ച് നേരം അവടെ ഉള്ള അലങ്കാരങ്ങൾ നോക്കി അവർ അവിടെ നിന്നു... ശേഷം തിരിച്ച് പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് നീങ്ങി... സ്റ്റേഷനിൽ എത്തി ഉടനെ അവൻ അവളോടു ചോദിച്ചു... "സമയം ഇത്ര വെയ്കിയില്ലേ... ഞാൻ കൂടി നിൻ്റെ ഓപ്പം വീട് വരെ വരട്ടെ..." അവൻ കൂട്ട് വന്നിരുന്നെങ്കിൽ എന്ന് മനസ്സിൽ മുന്നെ അവൾക്ക് തോന്നിയിരുന്നു... തനിച്ച് അത്രയും ദൂരം പോകുന്ന മടുപ്പ് അവൾക്ക് അറിയാമായിരുന്നു... മാത്രം അല്ല ഇത്രയും താമസിച്ച് അവൾ പോയിട്ടും ഇല്ല... എന്നിട്ടും അവൾ അത് ഒട്ടും പുറത്ത് കാട്ടാതെ പറഞ്ഞു... "വേണ്ടടാ നീ കൂടെ വന്നാൽ തിരിച്ച് ഇത്രയും ദൂരം വീണ്ടും വരണ്ടേ... നീ വീട്ടിൽ എത്താൻ നല്ല താമസം ആകും... അത് വേണ്ട... ഞാൻ പൊക്കോളാം... ഗൗരവത്തോടെ അവൻ ചോദിച്ചു "ഞാൻ കൂടെ വരുന്നതിൽ നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ?" അവൾ പറഞ്ഞു "ഞാൻ അങ്ങനെ അല്ല പറഞ്ഞത്... നിനക്ക് അത് നല്ല ദൂരം അല്ലേ... ചുമ്മാ എന്തിനാ സമയം കളയണേ... നീയും ജോലി കഴിഞ്ഞ് വന്നതല്ലേ" അവൻ പറഞ്ഞു "എനിക് നാളെ ഓഫ് ആണ്... രാവിൽ എഴുനേൽക്കണ്ട... നിനക്ക് പ്രശ്നം എന്തെങ്കിലും ഉണ്ടോ ഞാൻ വരുന്നതിൽ?" അവള് പുഞ്ചിരിയോടെ പറഞ്ഞു "ഇല്ല" അപ്പോഴേക്കും അവർക്ക് കേറേണ്ട ട്രെയിൻ വന്നു... അവർ അതിൽ കേറി... നല്ല തിരക്ക് ഉണ്ടായിരുന്നു അതിൽ... അടുത്ത രണ്ടു സ്റ്റോപ്പ് കഴിഞ്ഞ് ഇറങ്ങാൻ ഉള്ളത് കൊണ്ട് അവർ അത് കാര്യമാക്കിയില്ല... ഇറങ്ങേണ്ട സ്റ്റോപ്പ് ഇൻ്റെ തൊട്ട് മുന്നത്തെ സ്റ്റോപ്പ് എത്തിയപ്പോൾ അവൻ വാ ഇറങ്ങാം എന്ന് പറഞ്ഞു ഇറങ്ങി... അവൾക്ക് എന്നും പോയി വരുന്നത് കൊണ്ട് അതല്ല സ്റ്റോപ്പ് എന്ന് അറിയാമായിരുന്നു... അല്ലാ എന്ന് പറയുന്നത് കേൾക്കാൻ അവൻ നില്ലില്ല... അവൻ ഇറങ്ങിയത് കൊണ്ട് പെട്ടെന്ന് അവൾക്കും ഇറങ്ങേണ്ടി വന്നു... ഇറങ്ങി ഒരു ചെറിയ ദേഷ്യത്തോടെ അവള് ചോദിച്ചു..." അല്ലാ ഇവിടെ എന്തിനാ ഇപ്പൊ ഇറങ്ങിയെ?" അവൻ പറഞ്ഞു " ഇതല്ലേ സ്റ്റോപ്പ്? മുന്നെ ഞാൻ ഇവിടുന്ന് അല്ലേ കേരിയെ?" അവൾ പറഞ്ഞു "അല്ല" ചമ്മലോടെ അവൻ പറഞ്ഞു അടുത്ത ട്രെയിൻ ഒരു 3 മിനിറ്റ് ഇൽ വരും.. നീ ടെൻഷൻ അകാതെ ഇരിക്ക്... ഞാൻ എപ്പോൾ ട്രെയിൻ കേരറില്ല... ബസ്സിൽ ആണ് സ്ഥിരം..." അവൾ പതിയെ നടന്നു അവിടെ ഉള്ള ബെഞ്ചിൽ ഇരുന്നു എന്നിട്ട് പറഞ്ഞു... എനിക് ടെൻഷൻ ഒന്നും ഇല്ല എന്നും പോയി വരുന്നേ അല്ലേ അത് ഇത് അല്ല എന്ന് ഞാൻ അപ്പോഴേ പറഞ്ഞേ" അവൻ പറഞ്ഞു... "എഡി ഞാൻ അത് കെട്ടില്ല... പിന്നെ ഞാൻ ഇറങ്ങിയാൽ നീയും ഇറങ്ങും എന്ന് അറിയാമായിരുന്നു എന്തായാലും... അല്ലാ സോറി എഡി എന്ന് വിളിക്കുന്നതിൽ എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ?" അവൾ ചിരിച്ചോണ്ട് പറഞ്ഞു "ഇല്ല നീ വിളിച്ചോ..." അപ്പോഴേക്കും അടുത്ത ട്രെയിൻ വന്നു... ആ സമയം അവൾക്ക് മനസ്സിൽ ഏതോ അപ്പൊൾ ഇറങ്ങിയത് നന്നായി എന്ന് തോന്നി... ആ സ്റ്റേഷനിൽ എന്തോ ഒരു സമാധാനം ഉള്ളത് പോലെ തോന്നി അവൾക്ക്... ട്രെയിനിൽ കേറി അടുത്ത സ്റ്റേഷനിൽ കേറി... അവിടുന്ന് അടുത്ത ബസ്സ്, അവളുടെ വീട്ടിലേക്ക് ഉള്ളതും കേറി അവർ... നീണ്ട 1 മണിക്കൂർ യാത്ര ഉണ്ടായിരുന്നു അവളുടെ വീട്ടിലേക്ക്... അവൾ പറഞ്ഞു "എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് കേട്ടോ... മിക്കവാറും ഞാൻ ഉറങ്ങി പോകും" അത് കേട്ട് അവൻ പറഞ്ഞു... "നീ ഉറങ്ങിക്കോ..." അവൾ ചോദിച്ചു "നിനക്ക് മടുപ്പ് ആകില്ലേ ഞാൻ ഉറങ്ങിയാൽ?" അവൻ പറഞ്ഞു "ഇല്ല ഞാൻ പുറത്തേക്ക് നോക്കി ഇരുന്നോളം നീ അത് നോക്കണ്ട..." അവൾ പതിയെ കണ്ണടച്ച് മയങ്ങി... വീണ്ടും എണീറ്റ് അവൾ എന്തൊക്കെയോ അവനോട് സംസാരിച്ചു... കൂടെ വീട് വരെ വരൻ അവൻ മനസ്സ് കാണിക്കുമ്പോൾ ... അത് കണ്ടില്ല എന്ന് നടിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല... വീട് ഇതും വരെ അവർ സംസാരിച്ച് കൊണ്ടേ ഇരുന്നു... ഇടക്ക് അവൻ പറഞ്ഞു... "ഇപ്പോൾ നിനക്ക് അധ്യം തോന്നിയ മടി മാറി, സംസാരിക്കാൻ" അവള് ചിരിച്ചു... ഇറങ്ങേണ്ട സ്റ്റോപ്പ് ആയി... ഇറങ്ങി രണ്ടു വീട് കഴിയുമ്പോൾ അവളുടെ വീടാണ്... നടക്കുന്നതിൻ്റെ വേഗത കുറച്ച് അവള് ഒപ്പം നടന്നു അവൻ്റെ... അവൻ ചോദിച്ചു "ഇതാണോ നിൻ്റെ വീട്?"... അവൾ പറഞ്ഞു "അതേ" ഒരു ചെറിയ പുഞ്ചിരിയോടെ അവൻ പറഞ്ഞു... "ഈ ഫ്രൈഡേ ഈവനിംഗ് ഒത്തിരി സ്പെഷ്യൽ ആയിരുന്നു... അപ്പൊൾ ശെരി... നീ വീട്ടിൽ കേറിട്ടേ ഞാൻ പോകുന്നുള്ളൂ..." അവൾ സങ്കടവും സന്തോഷവും കലർന്ന ഒരു ഭാവത്തോടെ പറഞ്ഞു "ശെരിയാണ് ഇന്ന് സ്പെഷ്യൽ ആയിരുന്നു... സമയം പോയതേ അറിഞ്ഞില്ല..." അവൻ ചോദിച്ചു "ഇനി എന്നാ കാണുന്നെ നിന്നെ...?" ഇത് പോലെ ഏതെങ്കിലും ഫ്രൈഡേ ഈവനിംഗ് കാണാം നമുക്ക്... തിരിച്ച് നീ അപ്പുറത്തെ ബസ്സ്റ്റാൻഡിൽ ആണ് പോകേണ്ടത്... ഞാൻ വന്നു കാണിച്ച് തരാം..." അവൻ പറഞ്ഞു "ഒരു വട്ടം സ്റ്റോപ്പ് മാറി ഇറങ്ങി എന്ന് വച്ച് നീ കളിയാക്കണ്ട... ഞാൻ മാപ്പ് നോക്കി പൊക്കോളം... നീ അകത്ത് കേറീട്ടെ ഞാൻ പോകുന്നുള്ളു" അവള് ചിരിച്ചു കൊണ്ട് പറഞ്ഞു "ഞാൻ കളി ആക്കിയത് ഒന്നും അല്ലടാ... എന്നൽ ഞാൻ പോകട്ടെ?" അവൻ അവളുടെ രണ്ടു കയ്യികളും പിടിച്ച് പറഞ്ഞു... "Thanks for Coming"... കണ്ണിലെ ചെറിയ നനവ് മറച്ചുകൊണ്ട് അവൾ പറഞ്ഞു "ഞാൻ ആണ് Thanks പറയേണ്ടത്... For Being A Genuine Friend To Me..." അത് പറഞ്ഞു കയ്യ് വിട്ട് അവൾ വീട്ടിലേക്ക് തിരിഞ്ഞു നടന്നു... വാതിൽ തുറന്ന് അവള് അകത്ത് കേറും വരെയും അവൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു... അകത്തേക്ക് കേറി Byee പറഞ്ഞു അവൾ... അത് കണ്ട് അവനും തിരിഞ്ഞു നടന്നു... വീട്ടിൽ കയറിയിട്ടും ഇത്രയും ദൂരം അവൾക്ക് ആയി അവൻ വന്നത് അവള് ഓർത്തു... അവൾ അവനെ ഫോണിൽ വിളിച്ചു... അവൻ വീട് ഇതും വരെയും അവർ സംസാരിച്ച് കൊണ്ടേ ഇരുന്നു...
Note: samayam undegil matram vayikkuka... Akshara thett undengil shemikkuka...
Note: samayam undegil matram vayikkuka... Akshara thett undengil shemikkuka...
Last edited: