അവളുടെ അവസാന ശ്വാസം അടുക്കാറായി എന്ന് അറിഞ്ഞ് ഹൃദയം മുറിഞ്ഞ് നീറുന്ന വേദനയിൽ അവൻ അവളുടെ കഴുത്തിൽ മുഖം ചേർത്ത്
അവൾ കിടക്കുന്നതിനു സമീപത്തു മുട്ട് കുത്തി ഇരിക്കുന്നു.അവന്റെ കണ്ണുനീർ അവളുടെ കഴുത്തിനെ ഈറനണിയിച്ചു..
മരണം മുന്നിൽ കണ്ടുകൊണ്ട് അവനോട് പറ്റി കിടന്നവൾ പെട്ടെന്ന് നിശ്ചലമായി...
അവളുടെ ആത്മാവ് ആ ശരീരത്തെ വിട്ട് പിരിഞ്ഞു.... അവൻ എല്ലാം നഷ്ടപ്പെട്ടവനെ പോലെ കരഞ്ഞുകൊണ്ട് ആ ഹോസ്പിറ്റൽ മുറി വിട്ട് ഇറങ്ങി.
വർഷങ്ങൾക്ക് ശേഷം....
അവന്റെ ലക്ഷ്യ പദവി നേടിയെടുത്ത സന്തോഷം പങ്കുവെക്കാനായി അവൻ അവളുടെ അടുത്തെത്തി....
അവന്റെ വിജയത്തിൽ അവൾ സന്തോഷം അറിയിച്ചു. വാക്കുകൾ കൊണ്ടായിരുന്നില്ല
അവൾ അന്തിയുറങ്ങുന്ന മണ്ണിൽ വേരുപിടിച്ച് വളർന്നു വലുതായി നിൽക്കുന്ന ഇലകളില്ലാത്ത ആ വൃക്ഷത്തിന്റെ പൂക്കൾ കൊഴിച്ചുകൊണ്ടായിരുന്നു.പൊഴിഞ്ഞുവീണ ആ ചെറിയ റോസും വെള്ളയും പൂക്കൾ
അവന്റെ മുഖത്തെ ചുംബിച്ചു. ഒരു ഇളം തെന്നൽ അവനെ തേടിയെത്തി.അവർ പരസ്പരം പ്രണയം കൈമാറി
ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയപ്പോൾ തന്നെ മരണം ആ പ്രണയത്തെ തോൽപ്പിച്ചു. എന്നാൽ അവരുടെ പ്രണയത്തിന് അന്ത്യമുണ്ടായിരുന്നില്ല.
അവർ പ്രണയിച്ചുകൊണ്ടേ ഇരുന്നു. അടുത്ത ജന്മത്തിലെ ഒത്തുചേരലിനായി കാത്തിരുന്നു. ****
............
ടീവി സ്ക്രീനിൽ പ്ലേ ചെയ്തിരിക്കുന്ന സിനിമയുടെ സീനുകൾ അവളുടെ കവിളിലൂടെ കണ്ണുനീർ ഇറ്റ് ഇറ്റായി ഒഴുക്കിക്കൊണ്ടിരുന്നു.ആ പ്രണയകഥയുടെ ആഴം അവളുടെ മനസ്സിനെ തൊട്ടിരുന്നു.
"എന്റെ പൊന്ന് ഇനൂ.. നീ ഈ സിനിമ എത്രാമത്തെ തവണയാ കാണുന്നത്??
.നിന്റെ കൂടെ നടന്നു എനിക്കിപ്പോ ഇത് കാണാപ്പാഠമായി. "
മറുപടി ഒന്നും ഉണ്ടായില്ല. ഇനു ഇപ്പോളും ആ സിനിമ കണ്ട ഹാങ്ങോവറിൽ തന്നെ ആയിരുന്നു.
"ഡീീ " റിയ അലറിക്കൊണ്ട് അവളുടെ കയ്യ് പിടിച്ചു കുലുക്കിയപ്പോളാണ് ഓൾക്ക് ബോധം വന്നത്
" എന്താ നീ ന്തേലും പറഞ്ഞോ? ""
" ഒന്നും ഇല്ല. നീ എണീറ്റ് പോയി ആ മുഖം ഒന്ന് കഴുകി വാ "
( കണ്ടാൽ തോന്നും പെണ്ണ് ആദ്യായിട്ട ഇത് കാണുന്നെ എന്ന്.) റിയൂ പിറുപിറുത്തു കൊണ്ട് തുണികളൊക്കെ മടക്കി വെക്കാൻ തുടങ്ങി
അതൊരു അത്യാവശ്യം നല്ല സൗകര്യങ്ങൾ ഒക്കെ ഒള്ള ഒരു ജർമൻ സ്റ്റൈൽ വീടായിരുന്നു.മൂന്ന് റൂമുകൾ, ഒരു കിച്ചൺ, അത്യാവശ്യം വലുപ്പമുള്ള ഒരു ഹാൾ, സിറ്റ് ഔട്ട്. ഡെയിനിങ് ടേബിൾ, ടീവി , കുറച്ചു ഫർണിച്ചറുകൾ ഇവയെല്ലാം ആ ഹാളിൽ ഉണ്ടായിരുന്നു.
...........
റിയ
ഞാൻ RIYA
ഇപ്പൊ ടീവി കണ്ട് മോങ്ങിക്കൊണ്ടിരുന്ന അവളാണ് ഇനു .അവൾ കണ്ടോണ്ടിരുന്നത് * sanam Theri kasam .
കാര്യം ആ മൂവി കണ്ടാൽ കരച്ചിലൊക്കെ വരും എങ്കിലും ഇങ്ങനെയും ഇണ്ടോ. അവൾ ഈ മൂവി തന്നെ എത്രമത്തെ തവണയാ കാണുന്നെ എന്റെ റബ്ബേ. ഇത് മാത്രമല്ല നായകനോ നായികയോ ആരേലും ലാസ്റ്റ് മരിച്ച്പോകുന്ന ഒട്ടുമിക്യ പടങ്ങളും ഇരുന്നു കാണും അവൾ.എന്നിട്ട് ഇതന്നെ പരിപാടി.
...അവൾക്ക് എത്ര കണ്ടാലും മതി വരാത്ത love stories ആണതെല്ലാം. ഒന്നിക്കാതെ പോയ പ്രണയം എത്രയോ മനോഹരം ആയിരുന്നു.... എന്നിങ്ങനെ അവളുടേതായ എക്സ്പ്ലനേഷൻസ് ഉണ്ട് അവൾക്ക്
ഇനു നെ പറ്റി പറയാൻ ആണെങ്കിൽ ഞങ്ങൾ രണ്ടും ബെസ്റ്റ് ഫ്രണ്ട്‌സ് ആണ് . ഇനു എന്ന് ഞാൻ അവളെ വിളിക്കുന്ന പേരാണ്. അവളുടെ പേര് ഞാൻ വഴിയേ പറയാം. ഞങ്ങൾ രണ്ടുപേരും ഇപ്പോൾ Germany യിൽ നേഴ്സ് ആയി വർക്ക് ചെയ്യുന്നു.അതായത് പഠിത്തം കഴിഞ്ഞ് internship period ആണ് ഇപ്പോൾ.
3 വർഷത്തോളം ആയി ഞങ്ങൾ ഒരുമിച്ച് ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്. അന്ന് മുതൽ ഇന്ന് വരെ ഞങ്ങൾ വെറും സുഹൃത്തുക്കൾ മാത്രം ആയിരുന്നില്ല. എന്റെ കൂടപ്പിറപ്പിനെ പോലെ ഞാൻ കൊണ്ടുനടക്കുന്ന എന്റെ ചങ്കാണവൾ.
ശരിക്കും കൂടെപ്പിറപ്പ് തന്നെ ആണെന്ന് പറയാ. കാരണം എന്റെ വാപ്പനേം ഉമ്മാനേം അവൾ വാപ്പി ഉമ്മി ന്ന് ആണ് വിളിക്കാറ്.
അവർക്കും അവളെ അത്രക്ക് കാര്യം ആണ്.ഒരു മകളെ പോലെ.അതേപോലെ തന്നെ എന്റെ അനിയത്തിമാർക്കും
എന്റെ വാപ്പ ഹമീദ്. ഉമ്മ റസിയ. എനിക്ക് താഴെ മൂന്ന് അനിയത്തിമാരും ഉണ്ട്.സിയ, ദിയ , ഇളയവൾ ദുആ .എന്റെ വാപ്പാക്ക് നാട്ടിൽ ഓട്ടോറിക്ഷ ഓടിക്കൽ ആയിരുന്നു പണി. അതിന് പുറമെ മറ്റു പല ജോലികളും ചെയ്ത് വല്യ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ ഞങ്ങൾ 4 പെണ്മക്കളും ഉമ്മായും അടങ്ങുന്ന ആ കുടുംബം വാപ്പ മുന്നോട്ടു കൊണ്ടുപോയിരുന്നു.ഞാൻ പ്ലസ് വണ്ണിൽ പഠിക്കുമ്പോ ആണ് വാപ്പാക്ക് ഹാർട്ട് അറ്റാക്ക് വന്നത്.എന്റെ ഉമ്മ ആകെ തകർന്നുപോയിരുന്നു അപ്പോൾ.വാപ്പാടെ സർജറിക്ക് വേണ്ടി ബന്ധുക്കൾ സഹായിച്ചു.