മെയ് 1
സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ... സംഘടിച്ചു സംഘടിച്ചു... ശക്തരാകുവിൻ..."
പോരാട്ടങ്ങളുടെ സന്ദേശമാണ് ഓരോ മെയ് ദിനവും നൽകുന്നത്.
ഇന്നത്തെ ദിവസത്തിൻ്റെ സവിശേഷ പ്രാധാന്യമെന്തെന്ന് പറയാൻ പ്രത്യേകമായി
ഒരു മുഖവുരയുടെ ആവശ്യം തന്നെയില്ല.
വിശക്കുന്നവന് -
വിശപ്പിന്റെ വിളി കേൾക്കുന്നവന് -
വിയർക്കേണ്ടി വരും
അദ്ധ്വാനത്തിന്റെ
പ്രത്യക്ഷ ലക്ഷണമാണ് /
ശരീരലക്ഷണമാണ് /
ഉരുകിയൊലിക്കുന്ന
വിയർപ്പ് കണങ്ങൾ
വിയർപ്പറിഞ്ഞവന്
വിശപ്പിന്റെ വിലയും
വിളിയും വിധിയും അറിയും
അദ്ധ്വാനിക്കുന്നവരിൽ
അകലത്തിന്റെ
അന്തരമധികമുണ്ടാവില്ല.
അവർ എവിടെ ആയാലും
എപ്പോഴായാലും
ഏത് രംഗത്തായാലും
എത് ഭാഷക്കാർ ആയാലും
വേഷം ഏതായാലും
ഒരു ജാതിയാണ്
ഒരു മതമാണ്
ഒരു വർഗ്ഗമാണ്
അദ്ധ്വാനവർഗ്ഗമാണ്
തൊഴിലാളി വർഗ്ഗമാണ്.
വർഗ്ഗ സോദരരാണ്.
ഇന്ന്
മെയ് ഒന്ന്
ലോക തൊഴിലാളി ദിനമാണ്
ചിക്കാഗോയിലെ
തെരുവീഥികളിൽ
വർഷങ്ങൾക്ക് മുമ്പ് മുഴങ്ങിയ
ഒരുമയുടെ ഓളങ്ങൾ
ഉണർത്തുന്ന ഒരുജ്ജ്വല സംഭവത്തെ എക്കാലവും
ഓർമ്മപ്പെടുത്തുന്ന
അവിസ്മരണിയമായ ദിനം
ജോലി ചെയ്യാൻ
ശാരീരിക ആരോഗ്യം മാത്രം പോര
ജോലി ചെയ്യാനുള്ള മാനസിക ബലം കൂടി വേണം
8 മണിക്കൂർ ജോലി
8 മണിക്കൂർ വിശ്രമം
8 മണിക്കൂർ വിനോദം
അതെല്ലാവർക്കും എക്കാലവും ലഭിക്കണം
എന്നുമെന്നും പുത്തൻ പ്രതീക്ഷയുടെ പുത്തൻ ദിനമായി ഓരോ ദിനവും അവിസ്മരണിയമായി മാറുകയാണ്.
മെയ്ദിനം അതിൽ പരമപ്രധാനം തന്നെ
"ശ്രമം ഏവ ജയതേ "
പരിശ്രമമാണ് പരാജയമൊഴിവാക്കാനുള്ള ഏറ്റവും വലിയ മാർഗ്ഗമാകുന്നത്
കർമ്മം ചെയ്യാതെ ഒരു ജീവനുമിവിടെ ജീവിതമില്ല
എല്ലാവർക്കും
സ്നേഹം നിറഞ്ഞ മെയ് ദിനാശംസകൾ
നന്ദി.നമസ്ക്കാരം