മനോഹരമായ കള്ളങ്ങൾ പറഞ്ഞും മനോഹരമായി വിശ്വസിപ്പിച്ചും ഒടുവിൽ മനോഹരമായി വഞ്ചിച്ചും കടന്നു പോകുന്നവരെ കണ്ടിട്ടുണ്ടോ..
അത്തരത്തിൽ ഒരാളാൽ വഞ്ചിക്കപ്പെട്ട പലരും ഇന്ന് അനക്കമുള്ള ശവങ്ങൾ മാത്രമാണ്...
വഞ്ചനയുടെ ഒളിയമ്പുകളെ നെഞ്ചിലൊളിപ്പിച്ച് പാൽപ്പായസം കുടിക്കുന്ന ലാഘവത്തോടെ ഇത്തരക്കാർ നമ്മളെ ചേർത്തുനിർത്തുന്നതായിട്ട് അഭിനയിച്ചു പൊലിപ്പിക്കും..
പിഴുതെറിയാൻ പറ്റാത്ത വിധം കിളിർത്തു വന്ന് അവർ നമ്മളിൽ വേരുറപ്പിക്കും..
കൊഴിഞ്ഞു പോകാൻ ശ്രമിക്കുമ്പോഴൊക്കെ കപട സ്നേഹത്താൽ വെള്ളം തളിച്ച് ശാഖകൾക്ക് പുനർജന്മമേകും.
സ്നേഹം തരുന്നതായിട്ടും സംരക്ഷണം തരുന്നതായിട്ടും ഞാനുണ്ട് കൂടെ എന്ന് പറയാതെ പറഞ്ഞും നമ്മളെ വിശ്വസിപ്പിക്കും..
അവസാനം അവർ നമ്മളെ ജീവനോടെ ചിതയിലേക്ക് അമർത്തി സ്വയം ദഹിപ്പിച്ച് കൊണ്ട്,
വിശ്വാസം എന്ന വാക്കിനു പോലും മുറിവേൽപ്പിച്ചുകൊണ്ട്, യാതൊരു കുറ്റബോധവും ഇല്ലാതെ
തിരിച്ചു കയറാൻ ആവാത്ത ഓർമ്മകളുടെ മുറിപ്പാടുകൾ സൃഷ്ടിച്ചുകൊണ്ട്,
കണ്ണീര് വറ്റിച്ചുകൊണ്ട്, ഹൃദയത്തിന്റെ ഓരോ ചുവരുകളെയും കുത്തിനോവിച്ച് രസിച്ചവർ ഇറങ്ങിയൊരു പോക്കുണ്ട് അടുത്ത ഇരകളെ തേടി..!!