കാവിനുചുറ്റും നിറയെ അരളിമരങ്ങളാണ്. പുലർകാല സൂര്യൻ്റെ പൊൻവെളിച്ചത്തിൽ അരളിപ്പൂക്കൾ പൊന്നണിഞ്ഞതുപോലെ തിളങ്ങും

പണ്ട് കുട്ടിക്കാലത്ത് കാവിൽ വരുമ്പോഴെല്ലാം ഞാനീ അരളിപ്പൂക്കൾ പെറുക്കിയെടുക്കും ..ഒരു പ്രത്യേക ഗന്ധമാണ് ഈ പൂക്കൾക്ക് എനിക്കേറെ ഇഷ്ടമാണത്.
മരച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന മഞ്ഞവെളിച്ചം അമ്പലക്കുളത്തെ കൂടുതൽ ചേലുള്ളതാക്കുന്നു. തൊഴുതിറങ്ങിയാൽ കുറച്ചുനേരം ഞാനീ കുളപ്പടവിൽ വന്നിരിക്കും ;കരിമ്പനകളിൽ തട്ടിവരുന്ന തണുത്ത കാറ്റേറ്റ് അപ്പോൾ മനസ്സിന് വല്ലാത്തൊരു ശാന്തത കൈവരും
കർപ്പൂരത്തിന്റേയും ചന്ദനത്തിൻ്യും അരളിപ്പൂക്കളുടേയു ചൂടുനെയ്പ്പായസത്തിന്റേയും ഗന്ധമാണ് കാവിലെ പ്രഭാതങ്ങൾക്ക് ..