Aathi
Favoured Frenzy
ഒരിക്കൽ, താഴ്ന്നു പറക്കുകയായിരുന്ന ഒരു പരുന്തിന്റെ പുറത്ത് ഒരു കാക്ക വന്ന് ഇരുന്നു. അത് പരുന്തിന്റെ കഴുത്തിനു പിന്നിൽ ആഞ്ഞാഞ്ഞ് കൊത്താൻ തുടങ്ങി. എന്നാൽ പരുന്ത് കാക്കയെ കുടഞ്ഞിടുവാനോ തിരിച്ച് ആക്രമിക്കാനോ മുതിർന്നില്ല. അത് സാവധാനം മുകളിലേക്ക് പറന്നുയർന്നു. ഉയർന്നുയർന്ന് വളരെ ഉയരത്തിൽ പറന്നപ്പോൾ പ്രാണവായു കിട്ടാതെ പിടഞ്ഞ കാക്ക സ്വയം താഴേക്ക് വീണു. കാക്ക തന്റെ പുറത്ത് വന്നിരുന്നപ്പോൾ തന്നെ അതിനെ കുടഞ്ഞു താഴെയിടാനോ ആക്രമിക്കാനോ തുനിഞ്ഞിരുന്നെങ്കിൽ കാക്കകളുടെ ഒരു കൂട്ടം തന്നെ വന്ന് പരുന്തിനെ ആക്രമിച്ചു കീഴടക്കുമായിരുന്നു.
മനുഷ്യന്റെ കാര്യവും ഏതാണ്ട് ഇതുപോലെ തന്നെയാണ്. ചുറ്റും ഒരുപാട് പേർ നിന്ന് വിമർശനങ്ങളാലും പരിഹാസങ്ങളാലും നമ്മെ വളഞ്ഞിട്ട് ആക്രമിക്കാറുണ്ട്. അപ്പോൾ അതിലൊന്നും ശ്രദ്ധിക്കാതെ ഉയരങ്ങളിലേക്കും നമ്മുടെ ലക്ഷ്യങ്ങളിലേക്കും പറക്കാനായിരിക്കണം നമ്മുടെ ശ്രമം. അങ്ങനെയുള്ള മനോഭാവം സ്വീകരിച്ചാൽ മാത്രമേ നമുക്ക് നമ്മുടെ ലക്ഷ്യങ്ങളെ നേടാൻ സാധിക്കുകയുള്ളൂ. വിമർശനങ്ങളെ നേരിടാനോ പരിഹാസങ്ങൾക്ക് പകരം വീട്ടനോ നിന്നാൽ നമുക്ക് നമ്മുടെ ലക്ഷ്യത്തിലെത്താൻ സാധിക്കുകയില്ല.
ഉയരങ്ങളിലേക്ക് പറന്നെത്തിക്കഴിഞ്ഞാൽ നമ്മെ വിമർശിച്ചവർക്കോ പരിഹസിച്ചവർക്കോ നമ്മെ ഒന്ന് തൊടാൻ പോലും സാധിക്കുകയില്ല. നാം ഉയരങ്ങളിൽ പറന്നെത്തിക്കഴിയുമ്പോൾ നമ്മെ വിമർശിച്ചവരും പരിഹസിച്ചവരുമൊക്കെ അസൂയയോടെയും നിരാശയോടെയും നമ്മെ നോക്കി നിൽക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിയേക്കാം. .
ആതി...