ചറപറ ചാറുന്ന ചാറ്റൽ മഴയത്ത് , ഒരു വൈകുന്നേരം കൈയ്യിലൊരു കട്ടനും പിടിച്ചു നീ നമ്മുടെ പ്രണയം അവളോട് പറയണം , അവൾക്കു മുന്നേ നിന്നെ സ്വന്തമാക്കിയൊരെന്നെക്കുറിച്ചു....നമ്മളെക്കുറിച്ചു..പിന്നെ ഇരുളിന്റെ ലാളനകളിൽ നെഞ്ചോരം ചേർന്നുകിടന്നു പങ്കുവെച്ചൊരാ നമ്മുടെ സ്വപ്ന
ക്കുഞ്ഞുങ്ങളെപ്പറ്റി.....മറവിയുടെ തിരിപഴുതുകളിൽ നമ്മുടെ സ്വപ്നങ്ങൾ തിരിയിട്ട് നീ അവൾക്ക് നീട്ടണം...ഇനിയും മരിക്കാതലയുന്ന ഓർമ്മകൾ കെടാവിളക്കുപോൽ കത്തട്ടെ... എന്നിട്ട് നീയൊരു സംവത്സര ദീക്ഷയെടുക്കണം....മോതിരവിരലിൽ പവിത്രമണിഞ്ഞു നീയെനിക്ക് മോക്ഷമേകണം
നമ്മളുറങ്ങുന്ന ഈ വാത്മീകത്തിൽ നിന്നും മറവി പൂക്കുന്ന ഓർമ്മകളുടെ ശ്മശാനത്തിലേക്ക്...

Last edited: