#എന്റെ_തലതിരിഞ്ഞ_ചിന്തകൾ
നമ്മുടെ കൂടെ ഒരു പക്ഷെ നമ്മളെക്കാൾ മുൻപേ സഞ്ചരിക്കുന്നൊരാൾ , അതിവേഗം ദ്രുത ഗതിയിൽ...
ഓർമകളെ മായ്ച്ചു കളയാൻ കാലത്തിനു ഒരു പ്രത്യേക കഴിവാണ്...ഒരു പക്ഷെ നമ്മളിൽ പലരും ഇന്നും ജീവിച്ചിരിക്കുന്നതിനു കാരണവും കാലത്തിന്റെ ഈ ഇന്ദ്രജാലം തന്നെയാണ്.ആരുടെയും മറവിയുടെ അഗാധ ഗർത്തത്തിലേക്ക് ആഴ്ന്നു പോകാൻ ഞാനടക്കം നമ്മളാരും ആഗ്രഹിക്കുന്നില്ലെങ്കിൽ കൂടി യഥാർത്ഥത്തിൽ സംഭവിച്ചു പോകുന്നതതാണ്...
എന്നും രാവിലെ വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ നമ്മൾ ആരെങ്കിലും ഓർക്കാറുണ്ടോ നമ്മൾ തിരികെ കയറി ചെല്ലാത്ത നമ്മുടെ സ്വന്തം വീടിനെപ്പറ്റി.അല്ലെങ്കിൽ ലക്ഷ്യസ്ഥാനത്ത് എത്തി ചേരാത്ത നമ്മുടെ യാത്രയെപ്പറ്റി..അതുമല്ലെങ്കിൽ രാവിലത്തെ തിരക്കിനിടയിൽ വലിച്ചുവരിയിട്ട വസ്ത്രങ്ങളും അലങ്കോലമാക്കപ്പെട്ട അലമാരയും ഇനി ഒരിക്കലും നമ്മുടെതാവില്ലെന്നു.. അതേ ! എല്ലാ യാത്രകളും ലക്ഷ്യപ്രാപ്തിയിലെത്തില്ല.. .ഞാൻ എന്നല്ല നമ്മളിൽ പലരും മനഃപൂര്വമോ അല്ലാതെയോ വിട്ടുകളയുന്ന സത്യം ആണിതൊക്കെ... അടുത്ത നിമിഷം എന്തെന്നറിയാത്ത ഈ കൊച്ചു ജീവിതത്തിൽ പല തിരക്കുകളുടെയും പുറകെ പായുമ്പോൾ നമ്മൾ അറിയുന്നില്ല മുന്നിലെവിടെയോ നമ്മൾ കണ്ടുമുട്ടാൻ പോകുന്ന നമ്മുടെ വിധിയെപ്പറ്റി...വഴിയരികിലെങ്ങോ നമുക്കായി കാത്തു നിൽക്കുന്നൊരാൾ അല്ലെങ്കിൽ ഓഫീസിൽ അതുമല്ലെങ്കിൽ വീട്ടിൽ എവിടെയും എപ്പോഴും നമ്മൾ പ്രതീക്ഷിക്കേണ്ടൊരാൾ...പക്ഷെ ഒരിക്കലും വരാത്ത അതിഥിക്കായി നമ്മളൊരുക്കും , ഒരുങ്ങും..ചില്ലലമാരകളിൽ മണ്പാത്രങ്ങളും ചില്ലു ഗ്ലാസ്സുകളും മുന്തിയ വിരികളും നമ്മൾ സൂക്ഷിക്കും .അതിനായി പണമെത്ര വേണമെകിലും ചിലവാകും....പക്ഷെ വരുമെന്നുറപ്പുള്ള ആ വിരുന്നുകാരനായി നമ്മൾ നമ്മളെ ഒരുക്കാറുണ്ടോ അല്ലെങ്കിൽ നമ്മൾ ഒരുങ്ങാറുണ്ടോ ? ഇല്ലെന്നതാണ് സത്യം .സത്യത്തിൽ ചില്ലിക്കാശിന്റെ മുതൽമുടക്കില്ലാതെ നമുക്ക് ചെയ്യാൻ കഴിയുന്നതും അത് മാത്രമാണ്....വരുമെന്നുറപ്പുള്ളൊരാൾക്ക് വേണ്ടി , അതുമല്ലെങ്കിൽ നമുക്ക് വേണ്ടി നമ്മളെ സ്പുടം ചെയ്യുക അത് കർമ്മത്തിലൂടെയാവാം , നല്ല വാക്കുകളിലൂടെ ആവാം , എന്തിനു അധികം , മുതൽ മുടക്കില്ലാതെ ചുണ്ടിൽ സൂക്ഷിക്കുന്ന ഒരു പുഞ്ചിരി ഒരാൾക്കാശ്വാസം നൽകുന്നുവെങ്കിൽ അതിൽപരം നന്മ വേറെന്തുണ്ട് ജീവിതത്തിൽ... നമ്മളെല്ലാവരും തിരക്കുള്ളവരാണ്....ശരവേഗത്തിൽ കൊഴിഞ്ഞുവീഴുന്ന ഇന്നുകളിൽ കുറച്ചു നിമിഷം നമുക്കായി മാറ്റിവെയ്ക്കാം.... നമ്മുടെ പ്രവൃത്തികളാണ് നമ്മളെ മറ്റൊരാളുടെ സ്‌മൃതിമണ്ഡലത്തിൽ ആണിയടിച്ചു തൂക്കുന്നത് അല്ലാതെ വാങ്ങിക്കൂട്ടിയ ബ്രാൻഡഡ് വസ്ത്രങ്ങളോ ധരിച്ചിരുന്ന വിലകൂടിയ ചെരുപ്പുകളോ നമുക്ക് വേണ്ടി സംസാരിക്കില്ല നമ്മളില്ലാത്ത ലോകത്ത്...നല്ല ചിന്തകളാകണം നല്ല പ്രവർത്തികളുടെ വളകൂട്ട്..നല്ല പ്രവർത്തികളാകണം നമ്മുടേതല്ലാത്ത നാളേയ്ക്ക് വേണ്ടിയുള്ള നമ്മുടെ മുതൽക്കൂട്ട്.ആര്ഭാടങ്ങളുടെ ഔചിത്യമില്ലാത്ത ലാളിത്യത്തിന്റെ മുഖമുദ്രപോൽ ഒരു നിറഞ്ഞ പുഞ്ചിരി ചുണ്ടുകളിൽ സൂക്ഷിക്കാം , ഒന്നിനുമല്ല ചിരിച്ച മുഖത്തോളം സൗന്ദര്യമുള്ളയാതൊന്നും ഈ ലോകത്തില്ല !!