Aathi
Favoured Frenzy
കാരണങ്ങൾ ഏതുമില്ലാതെ ഒരാളെ സ്നേഹിക്കാൻ കഴിയുമോ? ഇല്ലെന്ന് തന്നെ പറയാം.. ബാഹ്യമായി അവർ നമുക്ക് സ്നേഹിക്കാൻ കാരണങ്ങൾ നൽകുന്നില്ലായിരിക്കാം.. എന്നാൽ നമ്മുടെ ഉള്ളിൽ അവരെ ഓർക്കുമ്പോഴേക്കും ഒരു വസന്തകാലത്തിന്റെ പ്രതീതി വന്നു ചേർന്നേക്കാം. സ്നേഹം, സന്തോഷം ഇതെല്ലാം എവിടെ കേട്ടാലും കണ്ടാലും അവരായിരിക്കും ആദ്യം ചിന്തയിലേക്ക് എത്തുന്നത്..ചിലപ്പോൾ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ പോലും സ്നേഹം പറഞ്ഞിട്ടുണ്ടാവില്ല.. എങ്കിലും ഹൃദയത്തിൽ നാം ഒരുക്കിയ സ്നേഹ നിമിഷങ്ങൾ അത് അവർക്ക് മാത്രം അവകാശപ്പെട്ടതാവും .. അവർക്ക് മാത്രം നൽകാൻ കഴിയുന്നത്...
അവർ തന്നതല്ല നമ്മൾ എടുത്തതാണെങ്കിലും അവരോട് ചേർത്ത് വെക്കേണ്ടതുണ്ട്... അതെ തിരിച്ചൊന്നും നൽകിയില്ലെന്നു പറയുന്നില്ല.. മതിവരുവോളം ഞാൻ എടുത്തിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്, ആസ്വദിച്ചിട്ടുണ്ട്, ആ സ്നേഹത്തെ...