Raks
Favoured Frenzy
ഏറ്റവും ബ്യൂട്ടിഫുൾ ആയ ബന്ധങ്ങളിൽ അത്രയും നന്നായി തന്നെ കമ്മ്യൂണിക്കേഷൻ ഉണ്ടാവും എന്ന് തോന്നിയിട്ടുണ്ട്. അത് ഏത് തരം ബന്ധമായാലും പരസ്‌പരം കേട്ടിരിക്കാനും സംസാരിക്കാനും ഒരു പൊടിക്ക് പോലും ബുദ്ധിമുട്ടുണ്ടാവില്ല
മനുഷ്യരുടെയെല്ലാം വേരുകൾ പാസ്റ്റിൽ തന്നെയാണ്. ചിലർക്ക് അവിടെന്ന് എളുപ്പത്തിൽ നടക്കാൻ കഴിയും. ചിലരതിൽ നിന്നൊരടി വയ്ക്കാതെ കുരുങ്ങി കിടക്കും. ആ കുരുക്ക് അഴിക്കാൻ, മുറിവുകളിൽ ഊതി കൊടുക്കാൻ healthy കമ്മ്യൂണിക്കേഷൻ കൊണ്ട് കഴിയും.
അവിടെ ഇടവേളകൾ ഇല്ല. മറ്റു മനുഷ്യരൊക്കെ എത്ര ഇടവേള കഴിഞ്ഞു വന്ന് പോയാലും ഓരോ പകൽ തീരുമ്പോഴും മനസ്സ് തുറക്കാൻ സ്വന്തമായി ഒരു മനുഷ്യനെങ്കിലും വേണമെന്ന് കരുതുന്നു.
താൻ ഒക്കെ ആണോ എന്തായി തന്റെ കാര്യങ്ങൾ എന്ന ചോദ്യത്തിന് വേണ്ടി കാത്തു നിൽക്കുന്ന മനുഷ്യരുണ്ട്. അതവരുടെ അച്ഛൻ അമ്മ പാർട്‌ണർ ആരിൽ നിന്നുമാകാം. പക്ഷെ ഒറ്റത്തവണ പോലും ആ ചോദ്യം അവരെ കടന്നു പോയിട്ടുണ്ടാവില്ല.
ഒരുപാട് വർഷം കൂടെയുണ്ടായിട്ടും തിരിഞ്ഞു നോക്കുമ്പോൾ നമ്മൾ തമ്മിൽ അത്രയധികം സംസാരിച്ചിട്ടില്ലല്ലോ എന്ന് തോന്നിക്കുന്ന എത്ര പേരുണ്ട് ജീവിതത്തിൽ.
ഒരു വാട്സാപ്പ് ചാറ്റ് ഡിലീറ്റ് ചെയ്യാനെടുക്കുന്ന സമയം പോലും നമ്മളെ ചിലത് ഓർമിപ്പിക്കുന്നുണ്ട്.. രണ്ട് ലക്ഷം മെസ്സേജുകൾ.. അതിലെത്ര സന്തോഷങ്ങൾ, ആവലാതികൾ, തമാശകൾ, കൊടും ദുഃഖങ്ങൾ.. എത്ര കനപ്പെട്ടതായിരുന്നു ഒരിക്കൽ ആ ബന്ധം.
കല്യാണവീട്ടിൽ നിന്ന് വധുവും വരനും ഇറങ്ങുമ്പോൾ കരച്ചിൽ കൊണ്ട് കെട്ടിപിടിക്കുന്നത് കാണാം. മകൾ/ പെങ്ങൾ ഏറ്റവും അടുത്തുണ്ടായിട്ടും എന്തൊക്കെയോ പറയാൻ ബാക്കിയുണ്ടായിരുന്നു എന്നത് പോലെ.
നിലച്ചു പോകുമ്പോൾ മാത്രം വില മനസ്സിലാവുന്ന തരം ക്ലോക്കുകളാണ് ചില മനുഷ്യർ. അത്ര നാൾ തിരിഞ്ഞു നോക്കിയിട്ടുണ്ടാവില്ല. പക്ഷെ അവരവിടെ ഉണ്ടായിരുന്നു എല്ലാ കാലത്തും.
നിരന്തരമായ സംഭാഷണം കൊണ്ട് മാത്രമേ നിങ്ങൾക്ക് പരസ്പരം തൊടാനാകു. അല്ലാതെയുള്ള ബന്ധങ്ങളും ചിലപ്പോൾ കാണാം. പക്ഷെ ഉച്ചക്ക് ബിരിയാണി കഴിച്ചു എന്ന് പറഞ്ഞാൽ എവിടെന്ന് കഴിച്ചു രുചിയുണ്ടായിരുന്നോ ഇഷ്ടപ്പെട്ടോ എന്ന് കൂടി അറിയേണ്ട ടൈപ്പ് ഓഫ് മനുഷ്യർ കാണും. അവരോട് മൗനം കൊണ്ട് സംവദിക്കാൻ നിൽക്കരുത്.
ഒരു ബന്ധത്തിൽ സ്നേഹത്തിന്റെ നീരൊഴുക്ക് ഇല്ലാതാവുമ്പോൾ ആദ്യം ശ്വാസം മുട്ടി ചാകുന്നത് അവർക്കിടയിലെ കുട്ടി കുട്ടി വർത്തമാനങ്ങൾ തന്നെയായിരിക്കും.ലൈഫിൽ നിങ്ങൾ വാല്യൂ ചെയ്യുന്ന ഏതോരു ബന്ധം ഉണ്ടങ്കിലും
do communicate. ചില നേരത്ത് മനുഷ്യരുടെ ഒരേ ഒരു ആവശ്യം പോലും അതായിരിക്കും.