• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Discreet Monk

Theon

Newbie
സാലഭഞ്ചികളെല്ലാം തകർക്കപ്പെടണം . ആഗ്രഹങ്ങളെ തച്ചുടക്കണം . അഗാധമായ വൈരുധ്യങ്ങളെയും ആഴത്തിൽ നോക്കാൻ ശ്രമിക്കണം. ഘനീകൃതമായ ആ നോട്ടങ്ങളെ ഹൃദന്തത്തിന്റെ ആഴങ്ങളിൽ സംഭരിക്കണം. അതിന് ശേഷം നിങ്ങളുടെ മനസ്സിനേയും ഊതികെടുത്തുക . സമ്പൂർണമായ സന്തുലിതാവസ്ഥയിൽ ,ശുദ്ധമായ നിശ്ചലസ്ഥിതിയിൽ എത്തിച്ചേരുക.

നിങ്ങളുടെ അഹംബോധത്തിന്റെ അരണ്ട വെളിച്ചം , നിങ്ങളുടെ മനസ്സിന്റെ അല്പബോധത്തിന്റെ ചെറിയൊരു നാളം അതിനെയും ഊതികെടുത്തുക . മനസ്സിന് അതിന്റെ ചാക്രികജന്മങ്ങളിൽ നിന്നും മോക്ഷം
കൊടുത്തു ശാന്തതയിലേക്ക് നടക്കുക . വഴി എളുപ്പമാണ് ലളിതവും - മനസ്സിനെ ഉപേക്ഷിക്കുക -theon the simple
 
തകർക്കപ്പെട്ട സാലഭഞ്ജികകൾക്ക് ഒരു അധിനിവേശത്തിൻ്റെ കഥപറയാനുണ്ടാകും..ചിലപ്പോൾ കുടിയിറക്കലിൻ്റെയും ...
അതിപ്പോൾ ഏറ്റവും പ്രിയപ്പെട്ടൊരാളുടെ മനസ്സിൽ നിന്നായാലും അതേ...ഘനീഭവിച്ച നേട്ടങ്ങളെ മറന്നേക്കാം നമുക്കിനി....ഇടമുറിഞ്ഞു പോയൊരു സ്വപ്നം പോലെ , കൈയ്യെത്തിപ്പിടിക്കാൻ കഴിയാത്തവിധം ഘനീഭവിച്ചു പോയിട്ടുണ്ടാകുമവ...
ഉള്ളിലെ അഹംബോധം ലഘൂകരിക്കാൻ , എന്തിനിത്രയേറെ സങ്കീർണമാക്കുന്നു നീ , നിൻ്റെ ചിന്തകളെ ?എന്നിട്ട് ഉള്ളിലുള്ള പ്രതീക്ഷയുടെ ആ ഒരു തിരി നാളം ഊതിക്കെടുത്താൻ പറയുന്നു ..
ചിന്തകളെ ഇരുണ്ട കാടുകളിൽ മേയാൻ വിടരുത് , പതിയിരിക്കുന്ന കറുത്ത നിഴലുകളവയെ കീഴ്‌പ്പെടുത്തും....
അർക്കദീപ്‌തമായ പുൽമേടുകളിലേക്കവയെ ആനയിക്കൂ....
ഊതിക്കെടുത്തിയ ആ ചെറു തിരിനാളം വീണ്ടും തെളിയും...നിൻ്റെ ചിന്തകൾക്കവ വെളിച്ചമേകും..
ഉള്ളിലെ അഹംബോധത്തിൻ്റെ അവസാനകണികയും വിഴുങ്ങികൊണ്ട് അവ സ്വയം പ്രകാശിതമാകും....
ഹൃദയഭിത്തിയിൽ ആണിയടിച്ചു തൂക്കാം തച്ചുടയ്ക്കപ്പെട്ട അഹംബോധത്തിൻ്റെ നിത്യസ്മാരകങ്ങളെ .സ്വയം പ്രകാശിച്ചുകൊണ്ട് മറ്റുള്ളവയെയും പ്രകാശപൂരിതമാക്കുമ്പോഴാണ് ജീവിതം ഇത്രമേൽ മനോഹരമാകുന്നത്..
 
Top