എൻ്റെ ഹൃദയത്തിന്റെ ഉടമയ്ക്ക് ,
എന്റെ മുറിവുകളിൽ തേൻ പുരട്ടി, എന്റെ മൗനത്തെ ഇത്രമേൽ വാചാലമാക്കാൻ നിനക്കല്ലാതെ മറ്റാർക്കാണ് കഴിയുക..ഇനിയും ചങ്ങലക്കിടാത്ത എൻ്റെ ഭ്രാന്ത്..അതൊരു ഭ്രാന്തനോട് തന്നെയാകുമ്പോൾ അല്ലേ എന്റെ പ്രണയം ഇത്രമേൽ വർണ്ണാഭമാകുന്നത് ?അതേ, എന്നെ തഴുകി തലോടിക്കടന്നുപോയ വൃശ്ചികക്കാറ്റിനും പറയാനുണ്ടായത് നിന്നെ പറ്റിമാത്രം.....വർഷങ്ങൾക്ക് മുൻപ് ഇതുപോലെ വൃശ്ചിക കാറ്റും പാലപ്പൂ മണവും പിന്നെ നമ്മളും ..ഓർമകളിൽ വീണ്ടും വീണ്ടും പരതി നോക്കി കൊണ്ടേയിരുന്നു ....മറവിക്ക് ഇനിയും പകുത്തു നൽകാത്ത ചില സ്വകാര്യ അഹങ്കാരങ്ങളുടെ കൂട്ടത്തിൽ നീയും, പിന്നെ നമ്മളും എവിടെയോ എന്റെ മനസ്സിൽ കൂടു കൂട്ടിയിട്ടുണ്ടായിരുന്നു....
നിനക്കായി മാത്രം തുറന്നിട്ട ഒരു കിളിവാതിലുണ്ടെന്നുള്ളിൽ..ഇടക്കെപ്പോഴോ പാതിചാരി വഴിതെറ്റി വന്ന വെളിച്ചക്കീറിനെ പടിയടച്ചു ..തലോടി തിരിച്ചു പോവാൻ വെമ്പിയ കുളിര്കാറ്റിനെയും പടിവാതിക്കൽ കാത്തുനിർത്തി .കാലം തെറ്റി പെയ്ത വേനൽ മഴയും അടച്ചിട്ട എൻ ചില്ലു ജാലകത്തിൽ തല തല്ലി കരഞ്ഞു മൃതിയടഞ്ഞു ........ചാരൻ മറന്നു പോയൊരെൻ പടിവാതിലിൽ വിടരാൻ മറന്ന ഇന്നലെകളുടെ മൗനവും പേറി നീ വരുമ്പോൾ.... നീ മാത്രമായിരുന്നെന്നെ മൂടിയ വൃശ്ചിക കുളിർ....
❤
ഭ്രാന്തന്റെ ഭ്രാന്തി...