നിന്നിലേക്ക് മാത്രമായെന്റെ
കാഴ്ചകളെ ചുരുക്കിയപ്പോഴാണ്
എനിക്ക്ചുറ്റും ഉള്ളതൊന്നും
ഞാൻ കാണാതെ ആയത്....
നിന്നെ മാത്രം കേൾക്കാൻ
കൊതിച്ചുകൊണ്ട്
കാത്തിരുന്നപ്പോഴൊക്കെയും
ചുറ്റുപാടുകളെ കേൾക്കാൻ
ഞാൻ മറന്നുപോയിരുന്നു....
നിന്നെക്കുറിച്ചുള്ളത്തിലേക്കല്ലാതെ
നാവിന്റെ ചലനങ്ങൾ
സഞ്ചരിക്കാതിരുന്നപ്പോഴാണ്
കേൾവികൾക്കും കാഴ്ചകൾക്കും
മറുമൊഴി ഇല്ലാതെ ആയത്....
ഏകാന്തതയുടെ തീരത്തേക്ക്
ഞാൻ എന്നെ തന്നെ
പറിച്ചുവെച്ചപ്പോഴാണ്
ചിരിക്കാൻ മറന്നുപോയത്
കാഴ്ചകളെ ചുരുക്കിയപ്പോഴാണ്
എനിക്ക്ചുറ്റും ഉള്ളതൊന്നും
ഞാൻ കാണാതെ ആയത്....
നിന്നെ മാത്രം കേൾക്കാൻ
കൊതിച്ചുകൊണ്ട്
കാത്തിരുന്നപ്പോഴൊക്കെയും
ചുറ്റുപാടുകളെ കേൾക്കാൻ
ഞാൻ മറന്നുപോയിരുന്നു....
നിന്നെക്കുറിച്ചുള്ളത്തിലേക്കല്ലാതെ
നാവിന്റെ ചലനങ്ങൾ
സഞ്ചരിക്കാതിരുന്നപ്പോഴാണ്
കേൾവികൾക്കും കാഴ്ചകൾക്കും
മറുമൊഴി ഇല്ലാതെ ആയത്....
ഏകാന്തതയുടെ തീരത്തേക്ക്
ഞാൻ എന്നെ തന്നെ
പറിച്ചുവെച്ചപ്പോഴാണ്
ചിരിക്കാൻ മറന്നുപോയത്