എന്നോ എഴുതി തീർത്ത വരികളെ,
പിൻതിരിഞ്ഞു നോക്കാനൊരു മോഹം...
മാഞ്ഞു തുടങ്ങിയ വരികളിൽ,
അഞ്ജനം ചാലിക്കാനൊരു മോഹം...
മായാതെ മറയാതെ കാത്തു സൂക്ഷിച്ചൊരി പ്രണയത്തിന്,
നിൻ്റെ രൂപം പകർന്നത് എന്തേ
ഞാൻ അറിയാതെ പോയീ...
എന്നിലെ പ്രണയമാം തീജ്വാലയെ,
മഞ്ഞാൽ പൊതിഞ്ഞു പിടിക്കാൻ നീ വന്നതെന്തേ...
നിൻ മനസ്സാകെ ഉരുകി പടരുമെൻ അനുരാഗം,
എൻ ഹൃത്തിൽ ഒരുചെറു വസന്തമായി മാറിടുന്നു...
നമ്മേ അകറ്റാൻ കാലം കാത്തു നിൽക്കവേ,
അറിഞ്ഞിട്ടുമെന്തേ ഹൃദയങ്ങളിൽ ഈ പ്രണയ തുടിപ്പ്...