JANAKIII
Active Ranker
ഭ്രാന്താണ് എനിക്ക് നിന്നോട്... ഒരിക്കലും ഒരു മരുന്നിനും സുഖപ്പെടുത്താൻ പറ്റാത്ത അത്ര ഭ്രാന്ത്... അത് നിന്റെ സ്നേഹം കൊണ്ട് മാത്രം ഭേദമാകുന്ന പ്രണയമെന്ന ഭ്രാന്താണ്...നിന്റെ ഭംഗിയാണോ എന്റെ ഇഷ്ടമാണോ കൂടുന്നത് എന്ന് അറിയില്ല, എന്റെ ഇഷ്ടം കൂടുംതോറും നിന്റെ ഭംഗി കൂടാറുണ്ട്... നീ എന്നേക്കാൾ കൂടുതൽ മറ്റുള്ളവരോട് അടുക്കുന്നത് എനിക്ക് ഇഷ്ടമല്ല, അത് സംശയം കൊണ്ടല്ല, നീ എന്റേത് മാത്രമാണെന്ന് എന്റെ ഹൃദയം അത്രമേൽ വിശ്വസിച്ചുപോയി ...
നീ എന്റെ അരികിൽ നിൽക്കുമ്പോഴൊക്കെ അനുവാദം ചോദിക്കാതെ ഒരു ചുംബനം എന്നിൽനിന്നിറങ്ങി നിന്നിലേക്ക് നടക്കാറുണ്ട്... നഷ്ടപ്പെട്ടു പോയി എന്ന് കരുതിയപ്പോൾ എന്റെ പ്രണയം മനസ്സിലാക്കി എത്തിയത് നീ തന്നെയാണ്...
എനിക്ക് നിന്നെ വേണം. കൊതി തീരുവോളം സംസാരിക്കാൻ മഴ കണ്ട് ആസ്വദിക്കാൻ നിലാവിനെയും നക്ഷത്രങ്ങളെയും നോക്കി കഥ പറയാൻ.ചിലപ്പോൾ എല്ലാം ഒന്ന് വഴക്കിടാൻ. പരിഭവിക്കാൻ പിണങ്ങി നടക്കാൻ. ഇണങ്ങാൻ വരുന്ന നിന്നെ നെഞ്ചിൽ ചേർന്ന് നിന്ന് കള്ളച്ചിരി ചിരിക്കാൻ... എന്നെ സ്നേഹിക്കാൻ എനിക്ക് സ്നേഹിക്കാൻ എനിക്ക് നിന്നെ വേണം, നിന്നെ മാത്രം.... ഞാനും നീയും അല്ല, നമ്മൾ മാത്രമുള്ള നിമിഷങ്ങളാണ് ഇവിടം പറുദീസയാക്കുന്നത്...
നിന്റെ മാത്രം
നീലാംബരി