JANAKIII
Active Ranker
"പേടിക്കണ്ട നിന്റെ കൂടെ എപ്പോഴും ഞാൻ ഉണ്ടാകും" എന്ന അവന്റെ വാക്കുകൾ എന്നിൽ അവനോടുള്ള വിശ്വാസം ഇരട്ടിച്ചുകൊണ്ടേയിരുന്നു... പൂത്തു നിൽക്കുന്ന വാകമരത്തിൻ ചോട്ടിൽ ഇരുന്നുകൊണ്ട് ഞാൻ വാകപ്പൂക്കൾ പെറുക്കുമ്പോൾ എന്റെ ഒപ്പം എന്നും എപ്പോഴും ഉണ്ടാകും എന്ന പോൽ നീ ഉണ്ടാകണം... കിട്ടാതെ പോയതും കൊടുക്കാൻ കഴിയാതെ പോയതുമായ ഒരുപാട് സ്നേഹമുണ്ട്, അതെല്ലാം തരാനായി ഇനി നീ മാത്രമാണ് എനിക്കുള്ളത്... എന്റെ ശ്വാസം നിലച്ച്, ഞാനീ ഭൂമിയിൽ നിന്ന് പോയാലും എന്റെ സ്നേഹം മുഴുവനായി നിനക്ക് അപ്പോഴേക്കും ഞാൻ നൽകിയിരിക്കും... എപ്പോഴൊക്കെ നിനക്ക് എന്നെ കാണാൻ തോന്നുന്നുവോ, അപ്പോഴെല്ലാം നീ ആകാശത്ത് നക്ഷത്രക്കൂട്ടങ്ങൾക്ക് ഇടയിൽ ഉദിച്ചു നിൽക്കുന്ന ചന്ദ്രനെ നോക്കുക... അവൻ നിന്നോട് എന്റെ കഥ പറയും... എന്റെ ഒരു ആത്മകഥ തന്നെ ഞാൻ ആ ചന്ദ്രനിൽ എഴുതി ചേർത്തിട്ടുണ്ട്... നീ എത്ര അകലെ ആയാലും നിന്നെ ഞാൻ ചന്ദ്രനിലൂടെ പ്രണയിക്കും... നിന്റെ സ്നേഹം ഒരു മഴയായ് പെയ്താൽ, അതിലെ ഒരു മഴത്തുള്ളി പോലും പാഴാകാൻ എന്റെ മനസ്സ് സമ്മതിക്കില്ല... നിന്റെ ഒരു മാളിക തന്നെ എന്റെ മനസ്സിൽ നീ പണികഴിപ്പിച്ചുകഴിഞ്ഞു.. നീ മഴയായ് പെയ്യുന്നതും കാത്തിരിക്കുന്ന വേഴാമ്പലായ് മാറി ഞാൻ....
കാത്തിരിപ്പോടെ,
നിന്റെ സ്വന്തം
നീലാംബരി
കാത്തിരിപ്പോടെ,
നിന്റെ സ്വന്തം
നീലാംബരി