
അവന്റെ മാറോടു ചേർന്ന് അവന്റെ ചൂട് പറ്റി കിടക്കുകയായിരുന്നു ഞാൻ...
അവന്റെ മനസ്സിലൂടെ പല ചിന്തകളും വന്ന് പോകുന്നത് എനിക്ക് കേൾക്കാം...
എടാ... നിന്നെ ആരാധിക്കാൻ തോന്നാണ് എനിക്ക്.. നീ എന്ത് പാവം കൊച്ചാടാ... നീ എന്തിനാ കല്യാണം കഴിച്ചത്?
അവന്റെ ചോദ്യം എന്റെ ഉള്ളിൽ ഒരു കുറ്റബോധം ഉണ്ടാക്കി.. ഞാൻ ഇന്ന് നേരിടുന്ന പല പ്രശ്നങ്ങളും കല്യാണം കഴിച്ചില്ലായിരുന്നേൽ ഉണ്ടാകില്ലായിരുന്നു എന്നൊരു തോന്നൽ എന്റെ മനസ്സിൽ വന്നുകൊണ്ടേയിരുന്നു. ഈ virtual ലോകത്ത് ആണെങ്കിലും എന്ത് സ്നേഹമാണ് അവന് എന്നോട്... ഞാൻ ഒന്ന് msg ഇട്ടാൽ അപ്പൊ ഓടി വരും...

ഏട്ടാ എനിക്ക് വേണ്ടി ഒരു പാട്ട് പാടി തരാമോ..?
അവന്റെ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്... എന്ത് രസാണെന്നോ കേൾക്കാൻ...

നീ എനിക്ക് വലിയ ഒരാൾ തന്നെയാ... നിനക്ക് ഞാൻ പാട്ട് പാടി തരാം...
