ഇരുണ്ട കാർമേഘം മൂടിയ ഈ പകലിൽ,
ഒരു തണുത്ത കാറ്റായി നീ വീശിയെങ്കിൽ...
പേമാരിയെ കാത്തു നിൽക്കുന്ന എനിക്ക്,
നീയൊരു തണലായി മാറിയെങ്കിൽ...
മഞ്ഞു മൂടിയ ഈ രാത്രിയിൽ,
നിൻ്റെ ചിറകിനുള്ളിൽ എന്നെ കാത്തുവെങ്ങിൽ...
കാടിൻ്റെ വന്യതയിൽ നിനക്കായ് ഞാൻ അലയേണ്ടി വരുമായിരുന്നോ...
കാർമേഘവും, പേമാരിയും, മഞ്ഞുമെല്ലാം എത്ര പ്രയത്‌നിച്ചാലും എന്നിൽ നിന്ന് നിന്നെ അടർത്തി മാറ്റാനാവില്ല എന്ന സത്യം നിനക്കറിയില്ലേ...
എന്നിലെ നിന്നെ എന്നും എൻ്റെ മനസിൻ്റെ കോണിൽ കാത്ത് സൂക്ഷിക്കാൻ നിൻ്റെ അനുവാദത്തിനായ് പോലും ഞാൻ കാത്തുനിൽക്കില്ല...