ഈ സിനിമയിൽ കാണിക്കുന്നപോലെ ഏതെങ്കിലും ഒരു പെണ്ണിനെ ഉമ്മിക്കാൻ പോയപ്പോ പിണങ്ങി പോയതായിരുന്നില്ല അവൾ, That love was different, like a karmic soul.
പൂർവജന്മത്തിന്റെ ബാക്കി നിൽക്കുന്ന കർമത്തെപ്പറ്റി പഠിപ്പിക്കാൻ വന്ന എന്റെ തന്നെ പാതി, ഉള്ളിൽ അങ്ങേയറ്റം ഇഷ്ട്ടം ഉണ്ടായിട്ടും അതൊക്കെ മറച്ചു പിടിച്ചു അവൾ തിരിഞ്ഞു നടന്നു, ഉള്ള് നിറയുന്ന പ്രണയം ഉണ്ടെങ്കിലും, പ്രണയിക്കാൻ യോഗ്യത ഇല്ലത്രെ, കാരണം.. വിശ്വാസങ്ങൾ ഞങ്ങളെ രണ്ടായി തിരിച്ചിരുന്നു, ചെറുപ്പത്തിലേ ഭ്രാന്തൻ ഫിലോസഫികൾ ഉണ്ടായിരുന്നത് കൊണ്ട്, ഇത്തരം മുടന്തൻ ന്യായങ്ങളിൽ എനിക്ക് ദേഷ്യം വന്നു, എല്ലാവരോടും ദേഷ്യം... എല്ലാത്തിനോടും ദേഷ്യം..
അവന്റെ പേര് ടോണി എന്നായിരുന്നു,. വിനീതിന്റെ പാരല്ലൽ യൂണിവേഴ്സ് ലെ ജോ,
അവൻ എന്റെ ജൂനിയർ ആയിരുന്നില്ല, എന്റെ തന്നെ ക്ലാസ്സിലെ എന്റെ തന്നെ ഫ്രണ്ട്,
ഡിപ്രെഷൻ ആണോ അഗ്രെഷൻ ആണോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല, രണ്ടും കൂടി കൂടി മൈൻഡ് ബ്ലാങ്ക് ഔട്ട് ആയി നിന്ന സമയം ഇവൻ എന്തോ പറഞ്ഞു, അവൻ പറഞ്ഞത് എന്നെക്കുറിച്ച് അല്ല, അവളെക്കുറിച്ച് അല്ല, അവൻ പറഞ്ഞത് എന്താണെന്നു പോലും ഞാൻ ശെരിക്കും കേട്ടില്ല, കൈ വലിച്ചു എടുത്തു അവന്റെ വയറിൽ ഒരിടി, ഒന്നര കിന്റൽ വെയ്റ്റിൽ എന്റെ സകല ദേഷ്യവും തീർത്തുകൊണ്ട്...
വയറും പൊത്തിപ്പിടിച്ചു കരഞ്ഞോണ്ട് അവൻ ക്ലാസ്സിന്റെ നടുവിൽ തറയിലേക്ക് ഇരുന്നു, അപ്പെന്റിസ് ന് ഓപ്പറേഷൻ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു...
അവൻ എന്തിനാ എന്നോട് ക്ഷമിച്ചത്?
അവൻ എന്താ എന്നെ തിരിച്ചു ഇടിക്കാതിരുന്നത്?
കുറ്റബോധം ഉണ്ടായിരുന്ന എന്റെ അടുത്തേക്ക് പോട്ടെടാ കുഴപ്പം ഇല്ല ഞാൻ ഓക്കേ ആണ്... എന്ന് അവൻ പറഞ്ഞത് എന്താണ്?
അവൻ കാരണം ആണ്... പിന്നീട് ദേഷ്യം ഉണ്ടാകുന്ന സമയങ്ങളിൽ ഞാൻ ഓടി ഒളിക്കാൻ ശ്രമിച്ചത്, ദേഷ്യം ഉണ്ടാവുന്ന സമയത്തു മാറി നിൽക്കാൻ ശ്രമിച്ചത്! പലരേയും ബ്ലോക്കിൽ ഇട്ട് ഒരു വാക്ക് പോലും മിണ്ടാത്തെ ഓടുന്നത്... Cause i know, when I triggered, I will be a beast. I can't handle myself.
sorry if anyone hurted by me....
