Aathi
Favoured Frenzy
നമ്മൾ ഒരാളെ ആത്മാർത്ഥമായ് സ്നേഹിക്കുന്നുവെങ്കിൽ ഏറ്റവും കൂടുതലായ് മനസ്സ് അനുഭവിക്കേണ്ടത് സന്തോഷമാണ്..,
പക്ഷേ അത് അത്ര പ്രായോഗികമല്ല പല കാരണങ്ങൾ കൊണ്ട്..,,
1. സ്നേഹിക്കുന്ന ആളുടെ മനസ്സിൽ മറ്റൊരാൾ ഉണ്ടെന്നോ.., ആണെന്നോ അറിയുമ്പോൾ സന്തോഷിക്കാൻ പറ്റുമോ?
2. നമ്മളോടുള്ള സ്നേഹം താല്ക്കാലികമായി അഭിനയിക്കപ്പെടുന്ന വഞ്ചനയാണെന്ന് മനസ്സിലായി തുടങ്ങുമ്പോൾ സന്തോഷിക്കാനാകുമോ..?
3. സ്നേഹമുള്ളവരെ മിസ്സ് ചെയ്യുക സ്നേഹമുള്ളതുകൊണ്ട് മാത്രമാണ്.., അത്രത്തോളം ജീവനിൽ ആഴ്ന്നിറങ്ങിയതുകൊണ്ടു മാത്രമാണ് ഓരോ നിമിഷവും വിരഹമെന്തെന്ന് അറിയാനാകുന്നത്.., പക്ഷേ തിരിച്ചതില്ലെന്ന് ബോധ്യമാകുമ്പോൾ ആർക്കാണ് സന്തോഷിക്കാനാകുക?
4. മറക്കാനും അകലാനും വേർപിരിയാനും നമുക്ക് കഴിയില്ലന്ന് അറിയുമ്പോൾ നമ്മൾ സ്നേഹിച്ചവർക്ക് അതിന് എളുപ്പം കഴിയുന്നുവെങ്കിൽ സന്തോഷിക്കാനാകുമോ..?
5. നമ്മൾ സ്നേഹിച്ചവർ നമ്മുടെ സ്നേഹത്തിന് ഒരു പുല്ലിൻ്റെ വില പോലും നല്കുന്നില്ലന്നറിയുമ്പോൾ നമുക്ക് സന്തോഷിക്കാൻ കഴിയുമോ..?
6. നമ്മുടെ സങ്കടങ്ങളെ.., പരിഭവങ്ങളെ.., കേൾക്കാനും അറിയാനും കൂട്ടാക്കാതെ മൗനത്താൽ അവഗണിക്കുമ്പോൾ സന്തോഷിക്കാൻ കഴിയുമോ..?
7. നമ്മൾ സ്നേഹിക്കുന്നവർക്ക് വേണ്ടി നമ്മുടെ മനസ്സും സമയവും മാറ്റിവെയ്ക്കുമ്പോൾ അത് ആഗ്രഹിക്കാത്തൊരാൾ.., നമുക്കായ് മാറ്റിവെയ്ക്കാൻ സമയമില്ലാത്തൊരാൾ അപ്പുറത്തുള്ളപ്പോൾ സന്തോഷിക്കാനാകുമോ..?
8. എല്ലാ പരിഗണനകളും അവഗണനകളായി നമ്മുടെ സ്നേഹത്തെ.., മനസ്സിനെ തളർത്തുമ്പോൾ.., ഒറ്റപ്പെടുത്തുമ്പോൾ
ഏത് ഓർമ്മകളുടെ കരം പിടിച്ചാണ് സന്തോഷിക്കാനാകുക..?
പരസ്പരം ആത്മാർത്ഥമായ് സ്നേഹിക്കുമ്പോൾ.., ഓർമ്മിക്കുമ്പോൾ.., സംസാരിക്കുമ്പോൾ മാത്രമാണ് സ്നേഹിക്കുന്നവർ സന്തോഷിക്കുക..!
അത് ജീവിതത്തിലെ ദുഃഖകരമായ മറ്റെന്ത് കാരണങ്ങളെയും അതിജീവിക്കാനോ.., സാന്ത്വനിപ്പിക്കാനോ കഴിയുന്ന സ്നേഹമാണ്.. !
പ്രണയം ആർക്കും ഒഴിവാക്കാൻ പറ്റില്ല.ആരോടോ, എന്തിനോടോ, ഒക്കെ പ്രണയം ആകാം..
വിശ്വാസത്തിലും ജീവശ്വാസത്തിലും ഒതുങ്ങി നില്ക്കുന്ന സ്നേഹത്തിൽ മാത്രമേ,പ്രണയത്തിൽ മാത്രേ മനസ്സ് സന്തോഷിക്കുകയുള്ളൂ..!