Aathi
Favoured Frenzy
എന്തു കൊണ്ടായിരിക്കും സൗഹൃദങ്ങൾ ശ്രേഷഠമാകുന്നത്?!!
എന്തായിരിക്കും അവയെ എത്ര വർണ്ണിച്ചാലും പൂർണ്ണമാവാത്തത്??!!
ഒറ്റപ്പെടലിൻ്റെ ഇരുളിൽ തപ്പി തടയുമ്പോൾ
നിസ്സഹായതയുടെ ആഴക്കടലിൽ മുങ്ങിത്താഴുമ്പോൾ
വേദനയുടെ ഉമിത്തീയിൽ ഉരുകിത്തീരുമ്പോൾ
കുറ്റപ്പെടുത്താതെ
പുച്ഛിക്കാതെ
അവഗണിക്കാതെ
അവജ്ഞ നിറഞ്ഞ നോട്ടമില്ലാതെ
വെറുമൊരു വിരൽസ്പർശത്തിലൂടെ
ഒരാലിംഗനത്തിലൂടെ
ഒരു ചെറുപുഞ്ചിരിയിലൂടെ
" സാരമില്ലെടോ ,നമുക്ക് ശരിയാക്കാം " എന്ന ഒരൊറ്റ വരിയിലൂടെ നഷ്ടപ്പെട്ട എല്ലാ ആത്മ വിശ്വാസവും തിരിച്ചു തരുന്ന ഒരു മായാജാലമുണ്ട് സൗഹൃദങ്ങളിൽ !!!
സ്വന്തമെന്ന് അവകാശപ്പെടാൻ ആരുമില്ലെങ്കിലും ഒന്നുമില്ലെങ്കിലും എല്ലാമുണ്ട് എന്ന് തോന്നിപ്പിക്കുന്ന ഒരു മാന്ത്രിക ബന്ധമാണത്!!!
അതുകൊണ്ട് തന്നെയാണ് എല്ലാക്കാലത്തും സൗഹൃദങ്ങൾ അത്രമേൽ ശ്രേഷ്ഠമാവുന്നത്..
ആതിര ആതി....