മലയാളി മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ പ്രശസ്തയായ പ്രിയപ്പെട്ട എഴുത്തുകാരി'മാധവിക്കുട്ടി' എന്ന കമലാദാസിൻ്റെ ജന്മദിനമാണ് മാർച്ച് 31.
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് മാധവിക്കുട്ടി.
പുന്നയൂർക്കുളത്തെ തറവാട്ടുപറമ്പിലെ നീർമാതളത്തിൻ്റെ ഗന്ധം മാധവിക്കുട്ടി ലോകത്തിനു പരിചയപ്പെടുത്തി.
കൊൽക്കത്തയിലെ നഗരജീവിതത്തിനിടയിലും മനസ്സ് കൊണ്ട് ആമി പുന്നയൂർക്കുളത്ത് ജീവിച്ചു.
കമലാദാസ് എന്ന് പുറം ലോകവും, മാധവിക്കുട്ടിയെന്ന് മലയാളികളും സ്നേഹത്തോടെ വിളിക്കുന്ന കമല സുരയ്യയെ മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല.
ഇത്രയേറെ നിഷ്കളങ്കമായി, നൈസർഗികമായി തീവ്രമായി കഥ പറഞ്ഞു തന്ന മറ്റൊരു എഴുത്തുകാരിയും മലയാളസാഹിത്യത്തിൽ ഉണ്ടായിരുന്നില്ലെന്നുള്ളതാണ് സത്യം.
അവർ സ്ത്രീയുടെ മനസ്സിനെക്കുറിച്ച് തുറന്നെഴുതി. സ്ത്രീയുടെ സ്വപ്നങ്ങളും മോഹങ്ങളും താഴിട്ടു പൂട്ടിവയ്ക്കാനുള്ളതല്ല എന്ന് ഉറച്ച ശബ്ദത്തിൽ അക്ഷരങ്ങളിലൂടെ പറഞ്ഞ എഴുത്തുകാരിയോട് ഇവിടുത്തെ കപടസദാചാരവാദികൾ കലഹിച്ചു.
മാധവിക്കുട്ടിയുടെ എഴുത്തിൽ അശ്ലീലം ഉണ്ടെന്ന് പറഞ്ഞവരോട് സധൈര്യം അവർ ചോദിച്ചു." ദൈവം സൃഷ്ടിച്ച മനുഷ്യശരീരം അശ്ലീലമാണോ? എങ്കിൽ ദൈവത്തിൻ്റെ പിഴവാകും".
സ്ത്രീകൾ തുറന്നു പറയാൻ മടിക്കുന്ന അവരുടെ ആഗ്രഹങ്ങൾ തൻ്റേതായ ശൈലിയിൽ അവർ തുറന്നെഴുതി.
സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. അതവരുടെ ഓരോ എഴുത്തിലും തെളിഞ്ഞിരുന്നു.
'പ്രകടമാക്കാത്ത സ്നേഹം അർത്ഥമില്ലാത്തതാണ്. പിശുക്കൻ്റെ കൈയിലെ ക്ലാവ് പിടിച്ച നാണയശേഖരം പോലെ ഉപയോഗശൂന്യമായത്.'
'എനിക്ക് സ്നേഹം വേണം. അത് പ്രകടമായി തന്നെ കിട്ടണം. ഉള്ളിൽ സ്നേഹമുണ്ട്, പക്ഷേ പ്രകടിപ്പിക്കാനാവുന്നില്ല. ശവകുടീരത്തിൽ വന്നു പൂവിട്ടാൽ ഞാൻ അറിയുമോ?'
സ്വന്തം അക്ഷരങ്ങൾ അവർക്ക് നിശ്വാസവായു തന്നെയായിരുന്നു.
മാതൃഭൂമി മാനേജിംഗ് മുൻ എഡിറ്റർ വി.എം നായരുടേയും, നാലപ്പാട്ട് ബാലാമണിയമ്മയുടേയും പുത്രിയായി 1934 മാർച്ച് 31 ന് പുന്നയൂർകുളത്താണ് മാധവിക്കുട്ടി ജനിച്ചത്.
ബാല്യകാലസ്മരണകൾ, എൻ്റെ കഥ, ചുവന്ന പാവാട, മാനസി, മതിലുകൾ തണുപ്പ് , ഒറ്റയടിപ്പാത എന്നിവയാണ് മാധവിക്കുട്ടിയുടെ തെരഞ്ഞെടുത്ത കഥകൾ.
നീർമാതളം പൂത്തകാലം , നഷ്ടപ്പെട്ട നീലാംബരി, വണ്ടിക്കാളകൾ തുടങ്ങിയവയാണ് അവരുടെ മലയാളത്തിലെ പ്രശസ്ത കൃതികൾ.
'തണുപ്പ് എന്ന ചെറുകഥയ്ക്ക് വയലാർ അവാർഡും, കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.
എഴുത്തച്ഛൻ പുരസ്ക്കാരം, ഏഷ്യൻ വേൾഡ് പ്രൈസ്, ഏഷ്യൻ പോയട്രി പ്രൈസ്, കെൻ്റ് അവാർഡ്, ആശാൻ വേൾഡ് പ്രൈസ് തുടങ്ങിയ പുരസ്ക്കാരങ്ങൾ മാധവിക്കുട്ടിക്ക് ലഭിച്ചു.
കവിതകളിലൂടെയും, ആത്മാംശമുള്ള കഥകളിലൂടെയുമാണ് മാധവിക്കുട്ടി പ്രശസ്തയായത്.
കൃഷ്ണഭക്തയായ അവർ കൃഷ്ണസങ്കല്പം വെടിഞ്ഞ് അല്ലാഹുവിൽ വിശ്വസിക്കുവാൻ തുടങ്ങുകയും കമലസുരയ്യ എന്ന പേർ സ്വയം സ്വീകരിക്കുകയും ചെയ്തു.
2009 മെയ് 31 ന് അവർ പൂനെയിലുള്ള മകൻ്റെ ഫ്ലാറ്റിൽ വെച്ച് എഴുപത്തഞ്ചാമത്തെ വയസ്സിൽ മലയാളത്തോടു വിട പറഞ്ഞു.
ഭൗതിക ശരീരം നാട്ടിലെത്തിക്കുകയും തിരുവനന്തപുരത്തെ പാളയം ജമാമസ്ജിദ് ൽ അടക്കം ചെയ്യുകയും ചെയ്തു.
നീർമാതളപ്പൂവിൻ്റെ സുഗന്ധം പരത്തിക്കൊണ്ട് വായനക്കാരുടെ മനസ്സിൽ, സാഹിത്യലോകത്ത് അവർ അനശ്വരയായി ജീവിക്കുന്നു.
മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരിക്ക് സ്മരണാഞ്ജലി