മറന്നു തുടങ്ങിയോ? അയാളുടെ മറുപടി മൗനം ആയിരുന്നു..... അതിന്റെ അർത്ഥം അവൾക്കും അറിയാമായിരുന്നു.
ഇന്നയാളുടെ വിദൂര ഓർമകളിൽ പോലും അവളില്ലെന്ന്...പ്രണയം എന്നാൽ പരസ്‌പരം മനസ്സിലാക്കൽ കൂടിയാണെന്ന് അവളറിയാൻ വൈകി.നഷ്ടസ്വപ്നങ്ങളെ നെഞ്ചോടു ചേർത്ത് ഉള്ളം വിതുമ്പുമ്പോളും വെറുതെയെങ്കിലും കൊതിച്ചിരുന്നു
പിൻവിളി.ഒരു അവസരം കൂടി
ഇല്ല..അയാൾ നടന്നകന്നിരുന്നു...
അവന്റെ കാൽപാദങ്ങൾ പതിഞ്ഞ മണ്ണിലൂടെ അവളും മുന്നോട്ട് നടന്നു... എങ്ങോട്ടെന്നറിയാതെ....
ഇനിയെങ്കിലും മറക്കാൻ പഠിക്കണം നിന്നെ.
ഉള്ളം നീറ്റിടാൻ ഇനി വയ്യ.
നിന്നെ പ്രണയിക്കും അനുഭൂതിയോടെ
നീ എന്നെയും പ്രണയിക്കണമെന്ന
എന്റെ മോഹത്തെ തകർത്തെറിഞ്ഞേ പറ്റൂ. നീ എന്ന മോഹത്തെ ഞാൻ ഇനിയും
നെഞ്ചിലേറ്റിയാൽ നീ തന്നു പോയ ഓർമ്മകൾ
ആയുസ്സില്ലാതെ എന്നെ കൊന്നൊടുക്കും.........
നീ തന്നു പോയ സ്നേഹം നിന്റെ അഭാവത്തിൽ
വിരഹിതയായ എന്നെ കാർന്നുതിന്നും...........
ഞാൻ നിന്നിൽ ആരുമല്ലാതായിരിക്കുന്നു എന്ന സത്യത്തെ തിരിച്ചറിഞ്ഞ നിമിഷം കണ്ണുകളിൽ
ഒരിറ്റു ഈറനണിയാതെ പോലും ഞാൻ പിടിച്ചു നിന്നു. ഉള്ളിന്റെയുള്ളിൽ വിതുമ്പാൻ ഒരുങ്ങുന്ന
സങ്കടങ്ങളെ കടിച്ചമർത്തി നിനക്കു മുന്നിൽ ശാന്തമായും, നിശ്ചലമായും ഞാൻ നിന്നു.
എന്നിട്ടും; എന്നെ അറിയാതെ എന്റെ സ്നേഹം
മനസ്സിലാക്കിടാതെ നീ എന്നെ വിട്ടകന്നു. ഒക്കെയും എന്റെ വിധി, നിർഭാഗ്യം എന്നതല്ലാതെ
അതിനു മറ്റൊരു നിർവചനമില്ല.എങ്കിലും; ആ ഇഷ്ടം ഇപ്പോഴും ബാക്കി നിൽക്കേ
ആഗ്രഹിച്ചു പോവുകയാണ്.
നീ എന്നിലേക്കു തന്നെ മടങ്ങി വരണമെന്ന്
എന്നേയും എന്റെ സ്നേഹത്തേയും മനസ്സിലാക്കി
എന്നിൽ നീ ഏതനുഭൂതിയിലാണോ, അതേ അനുഭൂതിയിൽ തന്നെ നീ എന്നേയും
പ്രണയിച്ചിടണമെന്ന്.
ഇനിയൊരിക്കലും ഇങ്ങനെയൊന്ന് സംഭവിക്കില്ല
എന്നറിയുമെങ്കിലും ആഗ്രഹിച്ചിടാതെ വയ്യ
വെറുതെയെങ്കിലും....................
അത്രയ്ക്ക് ഇഷ്ടമായിരിക്കുന്നു എനിക്കുനിന്നെ.
നീയതു തിരിച്ചറിയപ്പെടാതെ പോയെന്നു മാത്രം.