ഒരാളെ നാമെത്ര സ്നേഹിക്കുന്നുവെന്ന്
അറിയണമെങ്കിൽ അയാൾ മരിച്ചുവെന്ന
അവസ്ഥയെക്കുറിച്ച് ചിന്തിച്ചുനോക്കണം. ഒരിക്കലും
തിരിച്ചുവരാൻ സാദ്ധ്യതയില്ലാത്തവിധം അയാൾ
പോയെന്ന് ഉറപ്പാകുമ്പോൾ ഉള്ളിലെവിടെയോ
അനുഭവപ്പെടാൻ പോകുന്ന ഒരു നിർവികാരതയില്ലേ.
പറയാൻ ബാക്കിവച്ച കാര്യങ്ങൾ, പാലിക്കാൻ
കാത്തിരുന്ന വാക്കുകൾ, നാളത്തേക്കായി മാറ്റിവച്ച
കാര്യങ്ങൾ, കൊടുത്തുതീർക്കാതെ കൂട്ടിവച്ച സ്നേഹം,
കാണാതെപോയ ഇഷ്ട്ടം, പറഞ്ഞുവേദനിപ്പിച്ച കാര്യങ്ങൾ, ഒഴിവാക്കിയ നിമിഷങ്ങൾ, അങ്ങനെ എന്തെല്ലാം.. എല്ലാം ഒരു സെക്കൻ്റിൽ അവസാനിച്ചു
എന്നറിയുമ്പോൾ അനുഭവപ്പെടുന്ന ഒരുതരം
മരവിപ്പുണ്ടല്ലോ, അതിൻ്റെ തീവ്രതയിലും ഹൃദയം
വിങ്ങുന്നുണ്ടാകും..... ഉണ്ടാവില്ലേ?????