സ്നേഹം നിറ കവിഞ്ഞ് ഒഴുകുന്ന ചില നിമിഷമുണ്ട്, അടക്കാൻ ആവാതെ അത് അങ്ങനെ അണപൊട്ടി ഒഴുകുന്ന നിമിഷം, നിസ്സഹായരായി ഹൃദയം ചോദിച്ച് പോകുന്ന നിമിഷം " ഒന്നിക്കാൻ അല്ലെങ്കിൽ, എന്തിന്... എന്തിന് നമ്മൾ കണ്ട് മുട്ടി? "
അവന്റെ നെഞ്ചിൽ ഇരുന്ന എന്റെ കൈ ഒന്ന് വിറച്ചു, കേൾക്കാം നല്ല പോലെ കേൾക്കാം, അല്ലെങ്കിലും കേൾക്കുവാൻ വേണ്ടി തന്നെ അല്ലേ ഹൃദയം കേഴുന്നത്
" എന്തിന്? "
അവന്റെ ഹൃദയം അപ്പോഴും മൗനം ആയിരുന്നു, അത്ര നേരം മിടിച്ച് കൊണ്ടിരുന്നത് ഇതാ മൗനമായിരിക്കുന്നു.
"അപ്പു"
"അപ്പുസേ"
" നീ ഇത് ഏത് ലോകത്താ? "
ഞാൻ അവന്റെ മടിയിൽ ഇരിക്കുവായിരുന്നു, കേറി കൂടി വന്ന ചിന്തകൾ എപ്പോഴോ കാട് കേറി പോയിരുന്നു, ഒന്ന് എന്നെ കുലുക്കി കൊണ്ട് ചോദിച്ച ചോദ്യത്തിന് ഞാൻ ചെറുതായി ഒന്ന് മൂളി.
" മൂളൽ ഒള്ളു ലോ, എന്ത് പറ്റി പൂച്ച കുഞ്ഞേ? "
" ഒന്നുമില്ല, ചെറിയ തലവേദന "
ഞാൻ അതും പറഞ്ഞ് കൊണ്ട് അവന്റെ നെഞ്ചിലേക്ക് തന്നെ ഒതുങ്ങി കൂടി, ഇഷ്ടമുള്ളവരോട് എങ്ങനെ മുഖത്ത് നോക്കി നുണ പറയാൻ ആണ്.
" എന്ന കണ്ണ് അടച്ച് കിടന്നോ "
മുടിയിലൂടെ തലോടി കൊണ്ട് ഒന്നും അറിയാതെ അവൻ എന്നെ നന്നായി ചേർത്ത് പിടിച്ചു.
ഞാൻ ഒന്ന് മെല്ലേ കണ്ണ് ഉയർത്തി, നിറയെ പീലികൾ ഉള്ള കുഞ്ഞി കണ്ണ് ആണ് ആൾക്ക്, എന്നെ അവനിലേക്ക് അടുപ്പിച്ചതും അവ തന്നെ.
" എന്താണ് ഒരു നോട്ടം ഒക്കെ "
കണ്ണിൽ ചോദ്യഭാവം നിറച്ച് കൊണ്ട് അവൻ ചോദിച്ചു,
" സ്നേഹം കൂടുന്നു "
" ആഹാ, സ്നേഹിച്ചോ "
" അതല്ല വേറെ എന്തോ " ഞാൻ ജാള്യതയോടെ മറുപടി നൽകി.
" അത് വേണോ? "
" വേണമെന്ന് തോന്നുവാ "
ഒന്ന് കൂടെ ഞാൻ ആ നെഞ്ചിലേക്ക് നീങ്ങി ഇപ്പോൾ എനിക്ക് കേൾകാം ആ ശബ്ദം ആ മിടിപ്പ്.
" അത് വേണ്ട അപ്പൂസേ, എനിക്ക് പ്രണയിക്കാൻ അറിയില്ല, നിന്നെ നഷ്ടപ്പെടുത്താനും വയ്യ, അത് വേണ്ട "
" നഷ്ടപ്പെടുത്തണ്ട എങ്കിൽ കൂടെ കൂട്ടിക്കൂടെ? " അവസാന ശ്രമം എന്ന പോലെ ഒരിക്കൽ കൂടെ ഞാൻ ചോദിച്ചു.
" വേണ്ട അപ്പൂസേ, ഞാൻ ഒരു നല്ല കാമുകൻ അല്ല, പ്രണയം എന്ന വികാരത്തെ ഞാൻ കെട്ടി പൂട്ടി വെച്ചേക്കുവാ, വെറുതെ നമ്മൾ നമ്മളിൽ നിന്ന് അകലും, അതിനെ പറ്റി എനിക്ക് ആലോചിക്കാൻ വയ്യെടോ, താൻ ഈ മടിയിൽ ഇല്ലാതെ, തന്റെ ശ്വാസം എന്നിൽ അലിയാതെ, എന്റെ വിരലുകൾ തന്നിലൂടെ പറയാതെ, ഓർക്കാൻ കൂടി വയ്യെടോ, പ്രേമിക്കാൻ എനിക്ക് ഭയം തോനുന്നു, എന്നെ നിർബന്ധിക്കല്ലേ "
" അയ്യോ ഞാൻ സ്നേഹം കൊണ്ട്.. " പറഞ്ഞ് മുഴുവൻ ആക്കുന്നത് മുന്നേ അവൻ എന്റെ ചുണ്ടിൽ വിരൽ വെച്ചു.
" പറയണ്ട ഒന്നും, ഒന്നും! ചില സ്നേഹം അങ്ങനെയാണ് സ്വന്തം ആകില്ലെന്ന് അറിഞ്ഞിട്ടും ഉള്ളിൽ അലതല്ലുന്ന സ്നേഹം " അവൻ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് അത് അവസാനിപ്പിച്ചു, ഞാനും ഒരെണ്ണം തിരിച്ച് നൽകി, ചുണ്ടുകൾ വിടർത്തി ഹൃദയം തേങ്ങി കൊണ്ട് ഉള്ളിൽ നിന്നൊരു ചിരി.
അവനായി, അവനായി മാത്രം!
___________________________________________
ഇവിടെ വന്ന് ഒരിക്കൽ എങ്കിലും ' പ്രണയം ' എന്ന വാക്കിൽ അകപ്പെടാത്തവരുണ്ടോ, ഇത്തിരി എങ്കിൽ വേറെ ഒരു വികാരം, ഒരാളോട് ഒത്തിരി സ്നേഹം തോന്നുക, ഇതൊന്നും ഇല്ലാത്ത ആരെങ്കിലും ഉണ്ടോ?
കുറവായിരിക്കും. ആ വാക്കിൽ അകപ്പെട്ട്, ഒത്തിരി സ്നേഹം തോന്നിയ ഇത്തിരി പേരെ, നിങ്ങളും ഇത് പോലെ ഒരു നിസ്സഹായത അറിഞ്ഞു കാണില്ലേ?
ഇപ്പോൾ ആലോചിക്കുമ്പോൾ പുഞ്ചിരി വിടരുന്ന ഒരു നിസ്സഹായത. (വേദനയോ മറ്റെന്തോ )
അനുഭവങ്ങൾ? പങ്ക് വെക്കില്ലെന്ന് അറിയാം എന്നാലും.
____________________________________________
സ്വന്തം
അപ്പു.
(തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കു)