എഴുതാൻ മറന്നുപോകുന്നു ഈ ഇടയായി... കാരണം നീ തന്നെ ആണ് ശ്രീ... എന്നിലെ നോമ്പരങ്ങളെ എഴുതാൻ ഞാൻ എന്നും ഇവിടെ വന്നിരുന്നത്... നിന്നിലേക്ക് ഞാൻ അടുത്തത്തിന് ശേഷം അങ്ങനെ ഒരു നോവ് നീ എനിക്ക് തന്നിട്ടില്ല എന്ന് പറയുന്നതാവും ശെരി...
ഓർക്കുന്നുണ്ടോ കഴിഞ്ഞ ജൂൺ മാസം ചെറിയ ഒരു വഴക്കിൻ്റെ വാശി പുറത്ത് നിന്നോട് ഞാൻ സംസാരിച്ച് തുടങ്ങിയത്... ഗുപ്തൻ എന്ന പേരിനോട് ഞാൻ ചേർത്ത് വച്ച എല്ലാ മുൻവിധികളും നീ മാറ്റിയ മൂന്ന് ദിനങ്ങൾ... നിന്നോട് ഉണ്ടായിരുന്ന എല്ലാ ദേഷ്യവും മാറിയ ദിനങ്ങൾ... നിന്നെ അറിഞ്ഞു തുടങ്ങിയപ്പോൾ പതിയെ നിനക്ക് ഒരു വേദനയും തരാതെ അകന്നു പോകാൻ ഞാൻ തുടങ്ങിയതും ആണ്...
ഗായത്രി ആരാണെന്ന് അറിയാൻ നീ ബീറ്റയിലും ഇവിടെയും തേടി തടന്നു... അത് കണ്ടു പാവം തോന്നി വീണ്ടും ഞാൻ നിൻ്റെ അടുത്ത് വന്ന് ഞാൻ തന്നെ ആണ് ഗായത്രി എന്നു പറഞ്ഞപ്പോൾ ഒരു ഞെട്ടലിൽ കുറഞ്ഞ് ഒന്നും നിന്നിൽ അന്നെനിക്ക് കാണാൻ കഴിഞ്ഞില്ല...
നമ്മൾ വീണ്ടും ഒരുപാട് നാൾ സംസാരിച്ചു... എനിക്ക് നീ കഥകൾ പറഞ്ഞു തന്നു... ഇത് വരെ ചിന്തിക്കാൻ തോന്നാത്തത് പലതും ചിന്തിപ്പിച്ചു... എൻ്റെ കൃഷ്ണൻ്റെ ആൾരൂപം ആയി നീ മാറിയത് ഞാൻ പോലും അറിഞ്ഞിരുന്നില്ല... എൻ്റെ സങ്കടങ്ങൾ ഓടി വന്ന് പറയാൻ എനിക്ക് നീ ഉണ്ടായിരുന്നു... നമ്മൾ എന്നും നമ്മുടെ ബന്ധം ഒരു പ്രണയത്തിൽ ചെന്ന് എത്തരുത് എന്ന് ആഗ്രഹിച്ചിരുന്നു... അതിനു പല കാരണങ്ങൾ ഉണ്ടെങ്കിലും അറിയാതെ അങ്ങനെ ആയി പോകാതെ ഇരിക്കാൻ പലപ്പോഴും മനപൂർവ്വം നമ്മൾ തമ്മിൽ അകലം പാലിച്ചു... ആരോടെങ്കിലും ഒന്ന് സംസരിച്ചില്ലെങ്കിൽ വട്ടു പിടിക്കും എന്ന പല ജീവിത സാഹജര്യത്തിലും എനിക്ക് തുണയായി ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ നീ നിന്നു... നിൻ്റെ മീരയായി ഞാൻ സ്വയം മറന്നിരുന്നു പലപ്പോഴും... പരസ്പരം എല്ലാം മനസിലാക്കി ഒരു വഴക്കും ഇല്ലാതെ എത്രയോ ദിനങ്ങൾ കടന്നു പോയി...
കാലം ചിലതൊക്കെ തീരുമാനിച്ചു വച്ചിട്ട് ഉണ്ടെന്ന് പറയുന്നത് എത്ര ശെരി ആണ്...
വാശി, ദേഷ്യം, ഇഷ്ട്ടം, ആരാധന, സ്നേഹം പിന്നെ അവസാനം പ്രണയം... ഇതെല്ലാം ഒന്നിച്ച് ഒരാളോട് തോന്നിയിട്ട് ഉണ്ടെങ്കിൽ അത് നിന്നോട് മാത്രം ആണ്... ഇന്ന് മീരയെ പോലെ എല്ലാം സഹിച്ച് ആരാധിക്കാൻ എനിക്ക് കഴിയില്ലായിരിക്കം, പക്ഷേ രാധയെ പൊലെ നിസ്വാർത്ഥമായി നിന്നെ ഞാൻ പ്രണയിക്കുന്നു... പ്രണയത്തിന് ഒരു പ്രശ്നം ഉണ്ട് ശ്രീ... നമ്മുടേത്, നമ്മുടേത് മാത്രം ആയിരിക്കണം എന്ന ചിന്ത... നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്ന വാശി... എന്ന് തോട്ട് നമ്മൾ പ്രണയിക്കാൻ തുടങ്ങിയോ അന്ന് മുതൽ നമ്മൾ വഴക്കിടാനും തുടങ്ങി... സ്നേഹികൂടുത്തൽ കൊണ്ടുള്ള ഈ വഴക്കുകൾക്ക് ശേഷം നമ്മിൽ ഉള്ള പ്രണയം ദൃഢമാവുക അല്ലേ ചെയ്യുന്നത്...
ഇഷ്ടം കൊണ്ട് തല്ലുണ്ടാക്കാനും, പ്രണയം കൊണ്ട് മൂടാനും നീ മാത്രം മതി എനിക്ക്... നിന്നോളം എന്നെ അറിഞ്ഞ ആരെങ്കിലും ഉണ്ടോ എന്ന് എനിക്ക് അറിയില്ല...
എന്ന് നിൻ്റെ സ്വന്തം,
AvivA
@Gupthan