ആവശ്യം ഇല്ലാത്ത നേരത്ത് കടന്നു വരാൻ ഈ പ്രണയത്തിന് ഒരു പ്രത്യേക കഴിവ് ഉണ്ട്. നേരം തെറ്റി ഉള്ള അവൻ്റെ വരവ് വല്ലാതെ നമ്മെ തളർത്തും. ഒരു പ്രഭാതത്തിൽ നീ എനിക് സ്വന്തം ആയി, മറ്റൊരു പ്രഭാതത്തിൽ അന്യനും. പുലരികൾ വന്ന് പോകുമ്പോൾ ഒക്കെയും ഞാൻ നിന്നെയും നീ എന്നെയും ഓർത്ത് കൊണ്ട് ഇരുന്നു. പിരിയാനോ അകലാനോ കഴിയാത്ത പോലെ അടുത്ത് കൊണ്ടെ ഇരുന്നു. ഒരാൾക്ക് തോന്നുകയും, മറ്റേ ആൾക്ക് അത് മനസ്സിലായിട്ടും കണ്ടില്ല എന്ന് നടിക്കുകയും ചെയ്യുമ്പോൾ അതിൽ ഒരു ചെറു നോവുണ്ട്.


Last edited: