• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വേട്ടക്കാർ

sebulon

Favoured Frenzy
Chat Pro User
ഇന്റെർവ്യു കാർഡ് പോസ്റ്റ്മാൻ കൈയ്യിൽ തന്നതുമുതൽ വിവേകിന്റെ മനസ് പിടക്കുകയായിരുന്നു
‘’.ഈ ജോലിയെങ്കിലും ഒന്നു ശരിയായാൽ മതിയായിരുന്നു .മടുത്തു ഓഫിസുകളിൽ കയറി ഇറങ്ങി കാലുകളും ഒപ്പം മനസും തളർന്നുപോയി’’.
തനിക്കു മുമ്പിലിരിക്കുന്ന സർട്ടിഫീക്കേറ്റ് കളിലേക്ക് നോക്കി അയാൾ ഒന്നു നെടുവീർപ്പെട്ടു .ഇപ്പൊ ഇത് എനിക്കൊരു ഭാരമാണെന്ന് അവനുതോന്നി.
അമ്മയുടെ അനുഗ്രഹവും വാങ്ങി അവൻ തലേദിവസം തന്നെ പുറപ്പെട്ടു. നാലഞ്ചു മണിക്കൂർ യാത്രയുണ്ട് .രാവിലെ 9 മണിക്കാണ് ഇന്റെർവ്യു. എത്തിയയുടൻ അവൻ ഒരു ഹോട്ടലിൽ റൂമെടുത്തു .ഹോട്ടലുടമ പറഞ്ഞിട്ടാണ് അവൻ അറിയുന്നത് നാളെ ഹർത്താലാണ്
‘’രണ്ടു പാർട്ടികൾ തമ്മിലുള്ള ഉരസൽ ഒരു കൊലപാതകത്തിൽ കലാശിച്ചു ..അല്ലെങ്കിലും ഇവിടെ ഹർത്താലിന് വലിയ കാരണമൊന്നും വേണ്ട അതൊരു മത്സരം പോലെയങ്ങനെ നടക്കും’’ അയാൾ പത്രം വായിച്ചുകൊണ്ട് പറഞ്ഞു.
രാത്രിയിൽ അവനു തീരെ ഉറക്കം വന്നില്ല. കൊതുകുകടി സഹിക്കാവുന്നതിലും അപ്പുറത്താണ് .ഇടയ്ക്കിടെ കരണ്ടും പോകുന്നു അവൻ ഉറങ്ങാതെ ഇരുന്നു നേരംവെളുപ്പിച്ചു ,അവൻ രാവിലെതന്നെ എഴുനേറ്റു കുളിച്ചോരുങ്ങി ഇനി ഹർത്താലുകാരണം ഇന്റർവ്യൂ മാറ്റിവെച്ചുകാണുമോ അവൻ കയ്യിലെ ഡയറിയിൽ നിന്നും കമ്പനിയുടെ ഫോൺ നമ്പർ എടുത്തു വിളിച്ചു .റിങ് ചെയ്യുന്നുണ്ട് പക്ഷെ ആരും എടുക്കുന്നില്ല .ഏതായാലും ഇത്രയും ദൂരം വന്നതല്ലേ പോയിനോക്കാം എന്ന് ചിന്തിച്ചു അവൻ ബാഗുംതൂക്കി ഇറങ്ങി.കടകളെല്ലാം അടഞ്ഞു കിടക്കുന്നു . റോഡിൽ ഒറ്റ വാഹനങ്ങൾ ഇല്ല .ഹോട്ടലുടമയോട് വഴി ചോദിച്ചു മനസിലാക്കിയിരുന്നു അവിടേക്കു പതിനഞ്ചുമിനിറ്റ് എങ്കിലും നടക്കാൻ ഉണ്ടാവും .റോഡുകൾ തോറും കല്ലുകളും മരത്തടികളും കിടപ്പുണ്ട്.
കുറച്ചു ദൂരം നടന്നപ്പോൾ ഒരു വാഹനത്തെ കുറേപേർ തടഞ്ഞു വെച്ചിരിക്കുന്നു കണ്ടു .
‘’ഗർഭിണിയാണ് ഹോസ്പിറ്റലിലേക്ക് പോകുവാ വഴി ഒന്നു തുറന്നു തരൂ’’.അയാൾ കൈകൾ കൂപ്പി അവരോടു യാചിക്കുകയാണ്
‘’.ഒരൊറ്റ വണ്ടിപോലും പോകാൻ അനുവദിക്കരുത്.’’
ആരോ ഉച്ചത്തിൽ അക്രോശിക്കുന്നത് കേൾക്കാം .എതിര് പാർട്ടിക്കാരിൽ
ചിലര് വഴി തുറന്നു കൊടുക്കാൻ ശ്രമിച്ചത് അവിടെ വലിയ വാക്കു തർക്കവും കല്ലേറും ഉണ്ടാക്കി..ആരോ എറിഞ്ഞ ഒരു കല്ല് അവന്റെ നെറ്റിയിൽ വന്നുകൊണ്ട് ചോര പൊടിയുന്നുണ്ട്. തൂവാലകൊണ്ട് അവൻ നെറ്റി അമർത്തിപ്പിടിച്ച് വേഗത്തിൽ നടന്നു .സമയം ഒന്പത് മണി കഴിഞ്ഞിരിക്കുന്നു. ആവ്യവസായ സമുച്ചയത്തിന്റെ മൂന്നാമത്തെ നിലയിലാണ് ഓഫീസ് അവൻ പടികളൊരാന്നായി കയറിത്തുടങ്ങി . രണ്ടാം നിലയിൽ എത്തുമ്പോഴേക്കും സെക്യൂരിറ്റിക്കാരൻ ഇറങ്ങി വരുന്നത് കണ്ടു .
എന്താ ???അയാൾ ചോദിച്ചു
ഞാൻ ''ലിമ അഡ്വെർടൈസിങ് കമ്പനിയിലേക്ക്''..... ഇന്റർവ്യൂന് വന്നതാ
അതിനിന്നു ഇവിടെ ഒരു സ്ഥാപനവും തുറന്നിട്ടില്ല .ഹർത്താലുകാരണം
ആരും എത്തിയിട്ടില്ല .......ഇന്റർവ്യൂ മാറ്റിവെച്ചു കാണും ......ഏതായാലും
ഇന്ന് ഉണ്ടാവില്ല ഇവിടെ കാത്തിരുന്നിട്ടു കാര്യമില്ല. അവൻ തളര്ന്നു പോകാതിരിക്കാൻ അവിടെയുള്ള തൂണിൽ പിടിച്ചുനിന്നു താഴേക്ക്നോക്കുമ്പോൾ ചിലർ റോഡുതടഞ്ഞുവെച്ച് അടുത്ത ഇരകളെ കാത്തിരിക്കുന്നുണ്ട് വേട്ടക്കാരെപ്പോലെ ......
 
Top