നീ എത്ര വേഗമാണ് എന്നിൽ വേരുകൾ ആഴ്ത്തി പോയത്...
നിൻ്റെ അസാന്നിദ്ധ്യവും
നിൻ്റെ മൗനവും
ക്ഷണ നേരത്തേക്ക് പോലും എന്നെ വീർപ്പു മുട്ടിക്കുന്നു...
ഏത് ചിന്തയും അവസാനിക്കുന്നത് നിന്നിലാണ്...
സ്വന്തമാവില്ല എന്നറിഞ്ഞിട്ടും
നീ എന്നിൽ ഇങ്ങനെ പൂത്തുലഞ്ഞ് നിൽക്കുന്നു...
മറക്കനോ വെറുക്കാനോ
എനിക്ക് ആവില്ല
ഒരിക്കലും...
എൻ്റെ ഓരോ ശ്വാസത്തിലും
നിന്നോട് പ്രണയമാണ്...
എന്നിൽ നീ മാത്രമാകുന്നു ഇപ്പോൾ,
നിന്നോടുള്ള പ്രണയം മാത്രമാവുന്നു...