പറയാതെ പാതിയിൽ മുറിഞ്ഞുപോയ വാക്കുകൾപോലെ , പടിവാതിലോളം ചെന്ന് ചേക്കേറിയതായിരുന്നു നീ എനിക്കായി മാറ്റി വെച്ച മൗനം.മഴനൂലു പെയ്തിറങ്ങിയ ഇരുണ്ടരാവുകളൊന്നിൽ ചുണ്ടിൽ കൊരുത്ത മൗനത്തിന്റെ വന്യതയിലെങ്ങോ നീ എന്നെ തനിച്ചാക്കി...ഞാൻ മുറിവേറ്റവളാണ്..അതേ ! നിന്റെ മൗനം കൊണ്ട് മുറിവേറ്റവൾ !!