• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വനിതാദിനാശംസകൾ

ആരാധിക (Aaradhika)

Epic Legend
Posting Freak
ദിവസങ്ങൾ നീണ്ട സൃഷ്ടി കർമ്മത്തിന്റെ വിരസമായൊരിടവേളയിലത്രേ , ദൈവം സ്ത്രീയെ സൃഷ്ടിച്ചത്...മറ്റുള്ളവയെ സൃഷ്ടിച്ചപ്പോൾ ബാക്കി വന്നതൊക്കെയും അവളിൽ മനോഹരമായി അടുക്കിവെച്ചദ്ദേഹം അവൾക്ക് ജീവൻനൽകി....ഹൃദയത്തിൽ കാരുണ്യവും , കണ്ണുകളിൽ ദയയും, ചുണ്ടിൽ മനോഹരമായ പുഞ്ചിരിയും കൂട്ടിച്ചേർത്തവളെയിത്രമേൽ മനോഹരിയാക്കി ... കൈകളിൽ അന്നപൂർണ്ണേശ്വരിയും , നാവിൽ സരസ്വതിയും , ഉള്ളിൽ ലക്ഷ്‌മിയും നിറഞ്ഞിങ്ങിനെ നിൽക്കുമ്പോൾ ഒരു സ്ത്രീ എങ്ങിനെയാണ് അബലയാകുന്നത് ?ചപലമായ വികാരങ്ങൾ മാറ്റിവെച്ചാൽ അവൾ അബലയല്ല , പ്രബലയാണ്...
സ്ത്രീശാക്തീകരണവും , വിമോചനവുമെല്ലാം ഇന്ന് ഒരുപാട് ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ്....ആരിൽ നിന്നാണ് സ്ത്രീയ്ക്ക് മോചനം വേണ്ടത് ? സ്വയം നെയ്തുകൂട്ടിയ സ്വപ്നങ്ങളിൽ നിന്നോ ?അതോ സ്വയം സമാധിയാവുന്ന ചിത്രശലഭപ്പുഴുവിനെപോലെ , വർണ്ണാഭമായ ഈ ലോകത്തേക്ക് ചിറകു വിരിച്ചു പറക്കാൻ ശ്രമിക്കുമ്പോൾ വില്ലനാകുന്ന അസ്തിത്വമില്ലാത്ത സ്വന്തം ചിന്തകളിൽ നിന്നോ ?ആരാണ് അവളെ തടയുന്നത് ? അവളുടെ സ്വപ്നങ്ങൾക്ക് കൂച്ചുവിലങ്ങിട്ടുന്നത് ?
'പുരുഷ വർഗ്ഗം ' എന്നൊരുത്തരം നമുക്കെവിടെയും കണ്ടെത്താനാവില്ല, കാരണം , ഞാനടക്കം ഓരോ പെണ്ണിന്റെയും മുഖ്യശത്രു അവൾ തന്നെയാണ്...
സ്വയം പൂർണ്ണയാവുന്നതിനോടൊപ്പം , തന്നിലേക്കണയുന്നവനെ പൂർണ്ണനാക്കുവാനും അവൾക്ക് കഴിയും....ആ അവൾ സ്വന്തം പൂർണ്ണത തേടി , മുദ്രാവാക്യങ്ങളുടെയും വാക്ധോരണികളുടെയും അകമ്പടിയോടെ സമത്വത്തിലേക്കുള്ള അന്വേഷണത്തിലാണ്...
"ഹേ , കസ്തൂരിമാനേ , നിന്റെ നാഭിക്കുള്ളിൽ ഒളിപ്പിച്ച നിധി തേടി നീ അലയും പോലെ.....
അവളും തിരഞ്ഞുകൊണ്ടേയിരിക്കുകയാണ് , അത്രമേലൊന്നായതിനെ രണ്ടായി പകുത്തിഴകീറി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താൻ..."
എല്ലാവര്ക്കും വനിതാദിനാശംസകൾ
 
Last edited:

ആശംസകൾ...!!!
:holiday:
 
Top