രാധ ആയിരുന്നു പെണ്ണ്... കുട്ടിക്കാലത്തെ കളിക്കൂട്ടുകാരി.. സെൻറ് മേരിസ് സ്കൂളിൽ ചെറിയ പ്രായം മുതൽ ഓരോ ക്ലാസ്സിലും കൂടെ പഠിച്ച പെണ്ണ്. ഓട്ടക്കണ്ണിട്ടു ഉള്ള അവളുടെ നോട്ടം, നോട്ടം തമ്മിൽ മുട്ടുമ്പോ നോട്ടം മാറ്റിക്കൊണ്ടുള്ള ചിരി, ആദ്യകാലത്തു കണ്ണുകൾ മാത്രം അറിഞ്ഞിരുന്ന ഹൃദയം മാത്രം അറിഞ്ഞിരുന്ന പ്രണയം പിന്നെ ക്ലാസ്സിൽ അറിഞ്ഞു, സ്കൂളിൽ അറിഞ്ഞു, വീട്ടിൽ അറിഞ്ഞു നാട്ടിൽ അറിഞ്ഞു..
അറിഞ്ഞവർ ഒക്കെ പറഞ്ഞു രാധ കിണ്ണന്റെ ആണെന്ന്... പക്ഷെ അമ്മ പറഞ്ഞു... അവൾ വേണ്ട.. അത് രാധയുടെ കുഴപ്പം അല്ല.. നീ ജനിച്ചത് ഒരു പ്രത്യേക ലക്ഷ്യത്തിന് വേണ്ടി ആണ്... അത് പൂർത്തിയാക്കും വരെ പ്രണയം വേണ്ട.... പ്രണയിച്ചാലും ഒന്നിക്കാൻ പറ്റില്ല എന്ന്...ജീവിതത്തിന്റെ ലക്ഷ്യം പ്രണയത്തിനു ശേഷം ആണ് അറിയുന്നത്.. മുന്നേ അറിഞ്ഞിരുന്നെങ്കിൽ... അത് അല്ലെങ്കിലും അങ്ങനെ ആണ്... പ്രണയം നഷ്ടപ്പെടുമ്പോൾ ആണ് ജീവിതതേക്കുറിച്ചുള്ള കാഴ്ചപ്പാടും ലക്ഷ്യങ്ങളും ഒക്കെ സെറ്റ് ആവുന്നത്.. വിധി.. നീ പറഞ്ഞത് ശെരിയാണ്.. കിണ്ണന് പോലും സ്വന്തം വിധി മാറ്റാൻ പറ്റില്ല...!!